Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കോണ്‍ഗ്രസ് എംപിയുടെ മരുമകനെ രക്ഷിച്ച് ബിജെപി മന്ത്രിയുടെ മകനെ കുടുക്കിയ എന്‍ഡിടിവിയുടെ “ക്രിമിനല്‍ പത്രപ്രവര്‍ത്തനം”

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ബിജെപി കേന്ദ്രമന്ത്രിയുടെ മകനെ കുടുക്കാന്‍ എഡിറ്റ് ചെയ്ത വീഡിയോയുമായി എന്‍ഡിടിവിയുടെ ക്രിമിനല്‍ ജേണലിസം. ബിജെപി കേന്ദ്രമന്ത്രി അജയ് മിശ്രയുടടെ മകന്‍ ആശിശ് മിശ്രയെ കുടുക്കാനാണ് യഥാര്‍ത്ഥ വീഡിയോയിലെ ശബ്ദം മാറ്റിമറിച്ച് സത്യം വളച്ചൊടിച്ചുള്ള ഒരു പുതിയ വീഡിയോ എന്‍ഡിടിവി വിവാദ നാളുകളില്‍ സംപ്രേഷണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 08:41 pm IST
inIndia

ന്യൂദല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ബിജെപി കേന്ദ്രമന്ത്രിയുടെ മകനെ കുടുക്കാന്‍ എഡിറ്റ് ചെയ്ത വീഡിയോയുമായി എന്‍ഡിടിവിയുടെ ക്രിമിനല്‍ ജേണലിസം. ബിജെപി കേന്ദ്രമന്ത്രി അജയ് മിശ്രയുടടെ മകന്‍ ആശിശ് മിശ്രയെ കുടുക്കാനാണ് യഥാര്‍ത്ഥ വീഡിയോയിലെ ശബ്ദം മാറ്റിമറിച്ച് സത്യം വളച്ചൊടിച്ചുള്ള ഒരു പുതിയ വീഡിയോ എന്‍ഡിടിവി വിവാദ നാളുകളില്‍ സംപ്രേഷണം ചെയ്തത്. ഈ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.  

ഒരു പൊലീസുകാരന്‍ ഒരു യുവാവിനോട് ലഖിംപൂര്‍ ഖേരി സംഭവത്തെക്കുറിച്ച് ചോദിച്ചറിയുന്നതാണ് എന്‍ഡിടിവി പുറത്തുവിട്ട വിവാദ വീഡിയോ. യഥാര്‍ത്ഥ വീഡിയോയില്‍ പൊലീസുകാരന്‍ ചോദ്യം ചെയ്യുന്ന യുവാവ് സ്വയം അങ്കിത് ദാസിന്റെ (അന്തരിച്ച കോണ്‍ഗ്രസ് എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസിന്റെ മരുമകനാണ് അങ്കിത് ദാസ്) അനുയായി എന്നാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ യുവാവ് ‘ഭയ്യ…അങ്കിത് ദാസാണ്’ എന്ന് പറയുന്ന ശബ്ദത്തിലാണ് എന്‍ഡിടിവി അവരുടെ ലക്ഷ്യം നേടാന്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. ഇവിടെ ‘ഭയ്യ’ എന്ന വാക്ക് മാത്രം നിലനിര്‍ത്തുകയും ‘അങ്കിത് ദാസ്’ എന്ന ഭാഗം മ്യൂട്ട് (നിശ്ശബ്ദം) ആക്കുകയും ചെയ്തു. പിന്നീട് ‘ഭയ്യ’ എന്ന വാക്കുകൊണ്ട് യുവാവ് ഉദ്ദേശിക്കുന്നത് ബിജെപി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെയാണ് എന്നൊരു വ്യാഖ്യാനവും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ നല്‍കി. ഇതോടെ ബിജെപിയെ കുടുക്കാനുള്ള എന്‍ഡിടിവിയുടെ ലക്ഷ്യം സാധ്യമായി. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതിപക്ഷപാര്‍ട്ടികളും ബിജെപി വിരുദ്ധ പത്രപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. എന്‍ഡിടിവി തന്നെ ലഖിം പൂര്‍ സംഭവം നടന്നതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരമാണ് ഈ വിഡിയോ തിരിച്ചും മറിച്ചും കാണിച്ചത്.

പിന്നീട് ഈ യുവാവ് പറയുന്ന കാര്യങ്ങളെല്ലാം അതേ പടി എന്‍ഡിടിവി നല്‍കുന്നുണ്ട്. താന്‍ ഒരു കറുത്ത ബ്ലാക് ഫോര്‍ചുണറില്‍ ഇരുന്നതായാണ് യുവാവ് അവകാശപ്പെടുന്നത്. ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മുകളിലൂടെ കയറിയിറങ്ങിയതായി പറയുന്ന താര്‍ എന്ന എസ് യുവി വാഹനത്തിനെ പിന്തുടര്‍ന്ന് പോകുകയായിരുന്നു ഫോര്‍ചുണര്‍ എന്നും യുവാവ് പറയുന്നതായി കേള്‍ക്കാം.

എന്തായാലും യുവാവിന്റെ ശബ്ദം എഡിറ്റ് ചെയ്ത് തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യം നേടാന്‍ പുതിയ വീഡിയോ സൃഷ്ടിക്കുക വഴി എന്‍ഡിടിവി ക്രിമിനല്‍ ജേണലിസം നടപ്പാക്കുകയായിരുന്നുവെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്. ഇതോടെ അങ്കിത് ദാസും അദ്ദേഹത്തിന്റെ അമ്മാവനായ അന്തരിച്ച കോണ്‍ഗ്രസ് എംപിയും രക്ഷപ്പെടുന്നു. പകരം ഭയ്യ എന്നത് കൊണ്ടുദ്ദേശിച്ചത് ആശിശ് മിശ്രയാണ് എന്ന് വ്യാഖ്യാനിക്കുക വഴി ബിജെപി മന്ത്രിയുടെ മകന്‍ കുടുങ്ങുകയും ചെയ്യുന്നു.

എന്നാല്‍ സത്യത്തെ മൂടിവെയ്‌ക്കാന്‍ കഴിയുകയില്ല എന്ന ചൊല്ല് യഥാര്‍ത്ഥമാക്കുന്ന തരത്തില്‍ എന്‍ഡിടിവി എഡിറ്റ് ചെയ്ത വീഡിയോയിലും ഒരു സത്യം കയറിവന്നു. വീഡിയോയുടെ അവസാനഭാഗത്ത് ഫോര്‍ചുണര്‍ മുന്‍ കോണ്‍ഗ്രസ് എംപിയും കേന്ദ്രമന്ത്രിയുമായ വ്യക്തിയുടെ മരുമകന്‍റേതാണ് എന്ന വാചകം അതേ പടി സ്‌ക്രീനില്‍ തെളിഞ്ഞു കാണാമായിരുന്നു. ഇത് എഡിറ്റ് ചെയ്ത് വെട്ടിമാറ്റിക്കളയാന്‍ എന്‍ഡിടിവിയുടെ എഡിറ്റര്‍മാര്‍ മറന്നുപോയിക്കാണണം. ഒരു നുണ പാചകം ചെയ്‌തെടുക്കുമ്പോള്‍ മറ്റൊരു സത്യം പൊന്തിവന്നു എന്നതുപോലെയായി കാര്യങ്ങള്‍.

Tags: ക്രിമിനല്‍ പത്രപ്രവര്‍ത്തനംMPfake newsഎന്‍ഡി ടിവിലഖിംപൂര്‍ അക്രമംകേന്ദ്രമന്ത്രി അജയ് മിശ്രലഖിംപൂര്‍ ഖേരിആശിശ് മിശ്രഅങ്കിത് ദാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.