കീപ്പര്‍
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂത്ത ഒരു വസന്തത്തിന്റെ ഓര്‍മകളുമായി അവര്‍ ഒത്തു ചേര്‍ന്നു. ചരിത്രത്തിലാദ്യമായി ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോളിന്റെ ദേശീയ കിരീടം കേരളത്തിലേക്ക് കൊണ്ടുവന്ന വീരശൂര താരങ്ങള്‍.
ഒക്ടോബര്‍ 19ന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ അവര്‍ സംഗമിച്ച ചരിത്രം ഏട് തുറന്നു. സി.എച്ച്. മുഹമ്മദ്കോയ സ്റ്റേഡിയം എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ട തൊട്ടടുത്ത പുഞ്ചപ്പാടത്ത് നിന്നുയര്‍ന്ന ആഹഌദാരവങ്ങള് ഓര്‍മ്മച്ചെപ്പില്‍ നിന്നു പുറത്തു ചാടി.
സ്പോര്‍ട്സ് മന്ത്രി വി. അബ്ദുറഹിമാനും എം.എല്‍.എ. പി. അബ്ദുള്‍ ഹമീദും വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജുമൊക്കെ വന്നെത്തിയ ചടങ്ങളില്‍ മുഖ്യാതിഥികള്‍ സര് അശുതോഷ് മുക്കര്‍ജി ഷീല്‍ഡിന്റെ ആദ്യ അവകാശികളായ മലയാളിക്കുട്ടികള്‍ തന്നെ.
അതില്‍ ഗോള്‍ ഒന്നും വഴങ്ങാതെ മേഖലാ ചാംപ്യന്‍ഷിപ്പ് നേടി മുന്നേറിയശേഷം ഷീല്‍ഡ് ഏറ്റുവാങ്ങിയ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വിക്ടര്മഞ്ഞിലയുണ്ട്. പ്രായം എണ്‍പതിലേക്ക് കടക്കുമ്പോഴും അരനൂറ്റാണ്ടായി കോച്ചിങ്ങ് രംഗത്തുള്ള സി.പി.എ. ഉസ്മാന്‍കോയ ഉണ്ട്. അത്ലറ്റിക്സിലും ഫുട്ബോളിലും സ്വന്തം മേല്‍വിലാസം ഉറപ്പിച്ച പഴയകാല മാനേജറും കായികാധ്യാപകനുമായ പ്രഫ. സി.പി. അബൂബക്കറുണ്ട്. സര്‍വകലാശാലയെ കൊച്ചു നാളുകളില്‍ തന്നെ ഒരു സ്പോര്‍ട്സ് യൂണിവേഴ്സിറ്റി ആക്കി കൈപിടിച്ചു നടത്തിയ ആദ്യത്തെ കായികവിദ്യാഭ്യാസ ഡയറക്ടര്‍ പ്രഫ. ഇ.ജെ. ജേക്കബുണ്ട്. ഗോളുകള്‍ അടിക്കുകയും തടുക്കുകയും ചെയ്ത അന്നത്തെ കളിക്കാരില്‍ മിക്കവരുമുണ്ടായിരുന്നു.
അപ്പോഴും ഏതാനുംപേര്‍ കളികളില്ലാത്ത ലോകത്തായിരുന്നു. അവിടെ ഇരുന്നു ഈ ചടങ്ങ് വീക്ഷിച്ചത് കെ.പി. രത്നാകരന്, സി.എസ്. ശശികുമാര്‍, ദിനേശ് പട്ടേല്‍, എം.ആര്.ബാബു എന്നിവര്‍.
അവരോടൊപ്പം സ്വര്‍ഗലോകത്തിരുന്നു ഈ ചടങ്ങ് നോക്കിക്കാണാന്‍ അന്നു ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത സര്‍വകലാശാലാ ശില്പിയായ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ്കോയയും, ഷീല്‍ഡ് സമ്മാനിച്ച ആദ്യ വൈസ് ചാന്‍സലര്‍ പ്രഫ. എം.എം. ഗനിയും, കുട്ടികളെ കളിക്കളത്തിലിറക്കിയ ആദ്യ പി.വി.സി. പ്രഫസര്‍ കെ.സി. ചാക്കോയും കാണ്ടേക്കും.
സര്‍വകലാശാല പിറന്ന് 100 ദിവസങ്ങള്‍ക്കകം തന്നെ തിരുവനന്തപുരത്ത് ചെന്നു മേഖലാ ചാംപ്യ•രായവരാണ്, കാലിക്കറ്റ്. തൃശൂരിലെ എ.എം. ജോണിയുടെ നേതൃത്വത്തില്‍ അവരെ പരിശീലിപ്പിച്ചൊരുക്കിയ മാനേജരും കോച്ചുമായ കണ്ണൂര്ക്കാരന് പ്രഫ: എം.വി. ഭരതനും ഓര്‍മകളിലാണ് ജീവിക്കുന്നത്.
ആ സോണല്‍ ചാംപ്യന്‍ഷിപ്പില്‍ ചുവടുറപ്പിച്ചുനിന്നു കൊണ്ട് 1971ല്‍ ആദ്യമായി അഖിലേന്ത്യാ ഷീല്‍ഡ് നേടിക്കൊണ്ട് ആരംഭിച്ച വീരഗാഥ, പിന്നീട് ഒമ്പത് തവണകൂടി കാലിക്കറ്റ് ആവര്‍ത്തിച്ചു. അത്രയും തവണ രണ്ടാം സ്ഥാനം കൊണ്ടും അവര്‍ തിളക്കം കാട്ടി.
ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല, ഇന്ത്യയെ നയിക്കാന്‍ പാകത്തില്‍ ക്യാപ്റ്റ•ാരെയും കോച്ചുകളെയും സൃഷ്ടിക്കാന്‍ കഴിഞ്ഞ പാരമ്പര്യത്തോടെ തേഞ്ഞിപ്പലത്ത് സ്പോര്‍ട്സ് ഹോസ്റ്റലും ഉയരുന്നു. ഫുട്ബോളിനപ്പുറത്ത് വോളിബാള്‍ ബാഡ്മിന്റണ്‍, അത്ലറ്റിക്സ് തുടങ്ങിയ കളികളിലും തലക്കെട്ടാകര്ഷിച്ച പാരമ്പര്യം അതിനു ഉത്തേജനം നല്കുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയവും നീന്തല്‍ക്കുളവും എല്ലാം ഉള്ളിടത്ത് സ്പോര്‍ട്സ് ഹോസ്റ്റല്‍കൂടി യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ഉയരങ്ങളില്‍ സര്‍വകലാശാലയ്ക്കു പറക്കാന്‍ കഴിയുമെന്നു ഇന്നു കായികവിദ്യാഭ്യാസത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നാട്ടുകാരനായ ഡയറക്ടര്‍ ഡോ. വി.പി. സാക്കിര്‍ ഹുസൈന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: