Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റിയാസിന് ‘വഴിവിട്ട’ പരിഗണന; മരുമകനെ പിന്‍ഗാമിയാക്കാന്‍ പ്ലാന്‍; പിണറായി പ്രീണനവുമായി ഒരുക്കൂട്ടം നേതാക്കള്‍; സിപിഎമ്മില്‍ അസ്വസ്ഥത രൂക്ഷം

ഇതിന്റെ ഭാഗമായി പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് നീക്കം. എപ്പോഴും റിയാസിനെ സജീവമായി നിര്‍ത്തണമെന്നതാണ് നിര്‍ദേശം. ജനകീയമന്ത്രി എന്ന നിലയില്‍ പേരെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പിആര്‍ വര്‍ക്ക് നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ പോലും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു.

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Oct 18, 2021, 09:14 am IST
inKerala

തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിലും പാര്‍ട്ടിയിലും കരുത്തനാകുന്നതില്‍ സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത. മുഖ്യമന്ത്രി പിണറായി വിജയനു പിന്‍ഗാമിയായി മരുമകന്‍ കൂടിയായ റിയാസിനെ പ്രതിഷ്ഠിക്കാനുള്ള കരുനീക്കങ്ങള്‍ പിണറായിയുടെ അനുവാദത്തോടെ ഒരു വിഭാഗം നടത്തുന്നു. പിണറായി സ്ഥാനമാനങ്ങള്‍ നല്‍കി സ്വന്തം പക്ഷത്തു നിര്‍ത്തിയിരിക്കുന്ന ചില നേതാക്കളാണ് ഇതിനു പിന്നില്‍. റിയാസിനെ വാഴിക്കല്‍ അനുയായികളെ കൊണ്ട് നടപ്പിലാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന നിര്‍ദേശവും ചിലകേന്ദ്രങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.  

ഇതിന്റെ ഭാഗമായി പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് നീക്കം. എപ്പോഴും റിയാസിനെ സജീവമായി നിര്‍ത്തണമെന്നതാണ് നിര്‍ദേശം. ജനകീയമന്ത്രി എന്ന നിലയില്‍ പേരെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പിആര്‍ വര്‍ക്ക് നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ പോലും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു. എംഎല്‍എമാരാരും കരാറുകാരെയും കൂട്ടി മന്ത്രിയെക്കാണാന്‍ വരരുതെന്ന നിര്‍ദേശം ബോധപൂര്‍വ്വം പറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. സിപിഎം യോഗത്തില്‍ ഇതിനെ വിമര്‍ശിച്ചവര്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും പരസ്യമായ പിന്തുണ റിയാസിന് ലഭിച്ചത് മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണ്.  

മറ്റേതെങ്കിലും ഒരു മന്ത്രിയാണ് ഇത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് പലരും അടക്കം പറയുന്നു. പാര്‍ട്ടിയോഗത്തില്‍ റിയാസിനെ നിര്‍ത്തിപ്പൊരിച്ചു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ക്കാന്‍ ആക്ടിങ് സെക്രട്ടറി തന്നെ രംഗത്തുവന്നു. എംഎല്‍എമാര്‍ കരാറുകാരുമായി കാണാന്‍ വരരുതെന്ന പ്രസ്താവന പിന്‍വലിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും റിയാസ് പരസ്യമായി വീണ്ടും പറയുകയും ചെയ്തു.  റിയാസിനെതിരെ വിമര്‍ശനം ഉന്നയിച്ച ഷംസീറാകട്ടെ പിന്നീട് മൗനത്തിലുമായി.  

മുഹമ്മദ് റിയാസിനെ പിന്‍ഗാമിയാക്കുന്നതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്. അധികാരം കൈവിട്ടുപോകില്ല എന്നതിലുപരി ഇസ്ലാമിക വിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണ നേടാനുമാകും. ഏറെക്കുറെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനൊപ്പമുള്ള ലീഗടക്കമുള്ള വിഭാഗങ്ങളെയും തീവ്രമുസ്ലീം പക്ഷത്തെയും ഒരുപോലെ ഒപ്പംനിര്‍ത്താം. ന്യൂനപക്ഷ പിന്തുണയിലൂടെ അധികാരത്തുടര്‍ച്ചയ്‌ക്ക് നേതൃത്വത്തില്‍ റിയാസാണ് നല്ലതെന്നാണ് പിണറായിയും കൂട്ടരും കരുതുന്നത്. എന്നാല്‍ പിണറായിയുടെ ഈ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലായി കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.

Tags: cpmPinarayi Vijayanമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.