Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരവേദിയില്‍ സിഖ് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതാര്? നിഹാങ്ങുകളെന്ന് സമരക്കാര്‍; സ്ഥിരീകരിക്കാതെ പൊലീസ്

കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ വധിച്ചതിന് പിന്നില്‍ നിഹാങ്ങുകളാണെന്ന് പ്രക്ഷോഭക്കാരുടെ നേതാക്കളില്‍ ഒരാള്‍ പറയുന്നു. സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവാണ് ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ കൊന്നതിന് പിന്നില്‍ നിഹാങ്ങുകളാണെന്ന് വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 08:01 pm IST
in India

ന്യൂദല്‍ഹി:കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ വധിച്ചതിന് പിന്നില്‍ നിഹാങ്ങുകളാണെന്ന് പ്രക്ഷോഭക്കാരുടെ നേതാക്കളില്‍ ഒരാള്‍ പറയുന്നു.  സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവാണ് ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ കൊന്നതിന് പിന്നില്‍ നിഹാങ്ങുകളാണെന്ന് വെളിപ്പെടുത്തിയത്.

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ ആണ് ഇക്കാര്യം ആരോപിച്ചത്. ‘നിഹാങ്ങുകളാണ് ഈ സംഭവത്തിന് പിന്നില്‍. അവര്‍ അത് സ്വീകരിച്ചു. തുടക്കം മുതലേ നിഹാങ്ങുകള്‍ ഞങ്ങള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുകയാണ്,’ ബല്‍ബീര്‍ സിംഗ് രജേവാള്‍ പറഞ്ഞു.

അതേ സമയം സിഖ് യുവാവിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് 40 കര്‍ഷക യൂണിയനുകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഹരിയാന സര്‍ക്കാരുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം  വെള്ളിയാഴ്ച നിഹാങ്ങുകള്‍ ഏറ്റെടുത്തിട്ടുള്ളതായി പറയുന്നു. യുവാവ് സിഖ് മത ഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാൻ ശ്രമിച്ചതിനാണ് കൊലപാതകം. വ്യാഴാഴ്ച പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. മനപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചവരെ പൊലീസിൽ ഏൽപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. മത പ്രകാരമുള്ള ശിക്ഷ നൽകിയതാണെന്നും നിഹാങ്ങുകൾ പറയുന്നു.  

മതഗ്രന്ഥവുമായി കടന്നുകളയാൻ യുവാവ് ശ്രമിച്ചതാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയാണെന്ന് അവകാശപ്പെടുന്നയാള്‍ പറഞ്ഞു. യുവാവിനെ പിടികൂടി ശിക്ഷയായി കൈപ്പത്തി വെട്ടിമാറ്റി. പുലർച്ചെ 3.30 നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ദൃക്‌സാക്ഷി  വ്യക്തമാക്കി. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്.  

അതേ സമയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ഇതിന് പിന്നിലെ ഉത്തരവാദികളെന്നതിനെക്കുറിച്ച് അറിവൊന്നുമില്ല. ഇത് സംബന്ധിച്ച് അജ്ഞാതനായ ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രചരിച്ച വീഡിയോയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിഎസ്പി ഹന്‍സ് രാജ് പറഞ്ഞു.

സിഖുകാരുടെ ആചാര്യനായ ഗുരുഗോബിന്ദ് സിങ്ങിന്റെ മകന്‍ സഹിബ്‌സാഫത്തേ സിംഗ് ജിയുടെ പിന്‍ഗാമികളായ സായുധ സിഖ് യോദ്ധാക്കളാണ് നിഹാങ്ങുകള്‍. ഇവര്‍ക്ക് മരണമില്ലെന്നും വിശ്വാസമുണ്ട്. കര്‍ഷകര്‍ സമരം ചെയ്യുന്ന പ്രധാന സ്റ്റേജിനടുത്താണ് കൈ അറുത്ത നിലയില്‍ സിഖ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലഖ് ബീര്‍ സിംഹ് എന്നാണ് ഈ യുവാവിന്റെ പേര്. ഹര്‍നം സിങ് എന്നയാള്‍ ആറാം വയസ്സില്‍ ദത്തെടുത്ത് വളര്‍ത്തിയതാണ് ലഖ്ബിര്‍ സിങിനെ. പഞ്ചാബിലെ തന്‍ തരനിലെ ചീമ കുര്‍ദ് ഗ്രാമത്തിലെ തൊഴിലാളിയാണ് ലഖ്ബീര്‍ സിങ്. സംഭവം കര്‍ഷകര്‍ക്കിടിയില്‍ അമര്‍ഷമുണ്ടാക്കിയിരിക്കുകയാണ്. ആദ്യം പൊലീസിനെ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രക്ഷോഭകാരികള്‍ തടഞ്ഞിരുന്നു.

Tags: കലാപംസിഖ്കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകര്‍ഷകനിയമംസിംഘു അതിര്‍ത്തിനിഹാങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.