Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാമ്പത്തികരംഗം തിരിച്ചുവരുന്നു, പ്രതീക്ഷയില്‍ രാജ്യം…

നിര്‍മാണ മേഖലയിലുണ്ടാകുന്ന തിരിച്ചുവരവ് സാമ്പത്തിക രംഗത്തിനും തൊഴില്‍ രംഗത്തിനും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2021, 12:08 pm IST
inBusiness

കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് അടുത്തിടെ പുറത്തുവന്ന ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) കണക്കുകള്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 20.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പോയ വര്‍ഷം ഇതേ പാദത്തില്‍ സാമ്പത്തിക രംഗം 24.4 ശതമാനം ചുരുങ്ങുകയാണുണ്ടായത്.

ഉപഭോഗവും നിക്ഷേപവും തിരിച്ചുവരവിന്റെ സൂചനകള്‍ കാണിക്കുന്നു എന്നത് പ്രതീക്ഷ പകരുന്നു. സ്വകാര്യ ഉപഭോഗത്തില്‍ 19.3 ശതമാനം വര്‍ധനയാണുണ്ടായത്. കയറ്റുമതിയില്‍ 39.1 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഇറക്കുമതിയിലുണ്ടായത് 60.2 ശതമാനം വര്‍ധനയാണ്. തളര്‍ച്ചയെ അഭിമുഖീകരിച്ച ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശുഭസൂചകങ്ങളാണ് ഇവയെല്ലാം. സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ആദ്യപാദ ജിഡിപി ഫലങ്ങള്‍ വന്നത്. അതേസമയം 32.38 ലക്ഷം കോടി രൂപയെന്ന മൊത്തം ആഭ്യന്തര ഉല്‍പ്പാദനം പോയ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കൂടുതലാണെങ്കിലും 2019-20 സാമ്പത്തിക വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് കുറവാണ്.

നിര്‍മാണ മേഖല പ്രതീക്ഷ

നിര്‍മാണ മേഖലയിലുണ്ടാകുന്ന തിരിച്ചുവരവ് സാമ്പത്തിക രംഗത്തിനും തൊഴില്‍ രംഗത്തിനും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വായ്‌പാ ആവശ്യകതയിലുണ്ടായ കുറവും തൊഴില്‍ സൃഷ്ടിയുടെ അഭാവവുമെല്ലാം സാമ്പത്തിക രംഗത്തിന് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തിന്റെ ഉണര്‍വ് വായ്‌പ ആവശ്യകത കൂട്ടുന്നതോടൊപ്പം തൊഴിലവസരങ്ങളില്‍ വര്‍ധനയുണ്ടാക്കുമെന്നതും ശ്രദ്ധേയമാണ്. ഔപചാരിക മേഖലകളില്‍ ഉല്‍പ്പാദനരംഗവും ശക്തമായ പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭത്തിലും വര്‍ധന പ്രകടമാകുന്നുണ്ട്.

കോവിഡ് ആഘാതത്തില്‍ രാജ്യത്തെ വന്‍കിട സമ്പദ് വ്യവസ്ഥകള്‍ നിലനില്‍പ്പിനായി പ്രതിരോധിക്കുമ്പോള്‍ ഇന്ത്യ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയെന്നായിരുന്നു സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഎല്‍ഐ-പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം) പദ്ധതിയെല്ലാം ഇതിനുദാഹരണമായി കണക്കാക്കപ്പെടുന്നു. ടെക്സ്‌റ്റൈല്‍ രംഗത്തേക്കും അടുത്തിടെ പിഎല്‍ഐ പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. കോവിഡാനന്തരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വേഗത്തിലാക്കുന്നത് ലക്ഷ്യമിട്ടാണ് പിഎല്‍ഐ പദ്ധതി അവതരിപ്പിച്ചത്. ഓട്ടോമൊബീലും ടെക്സ്റ്റൈല്‍ രംഗവും ഉള്‍പ്പടെ 10 മേഖലകളിലാണ് പിഎല്‍ഐ നടപ്പാക്കുന്നത്.

ടെക്സ്‌റ്റൈല്‍ മേഖലയ്‌ക്കായി 10,683 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിയാണ് സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആഭ്യന്തരതലത്തിലുള്ള ഉല്‍പ്പാദനവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. 7.5 ലക്ഷത്തിലധികം പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സഹായിക്കും. ഇതിന് പുറമെ അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളിലാണ് 10,683 കോടി രൂപ ചെലവഴിക്കപ്പെടുക.

Tags: സമ്പദ് വ്യവസ്ഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.