Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് 782.6 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയില്‍; കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേരളം

മാറി വരുന്ന സര്‍ക്കാരുകള്‍ ജലവൈദ്യുത പദ്ധതികളെ തഴയുമ്പോള്‍ ഖജനാവ് കാലിയാക്കുന്ന വെള്ളാനകളായി മാറുകയാണ് ഇവ. 3600-4000 മെഗാവാട്ട് വരെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗമുള്ള കേരളത്തില്‍ നിലവില്‍ പരമാവധി ഉത്പാദിപ്പിക്കാനാകുക 1700 മെഗാവാട്ട് മാത്രം. പല വൈദ്യുത നിലയങ്ങളിലും ജനറേറ്ററുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണിയും മൂലം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 12, 2021, 05:08 pm IST
in Kerala

ഇടുക്കി: വൈദ്യുതി ക്ഷാമത്തിന് കേരളം കേന്ദ്രത്തെ പഴിക്കുമ്പോള്‍ സംസ്ഥാനത്ത് പണി തീരാതെ കിടക്കുന്നത് 782.6 മെഗാവാട്ട് ശേഷിയുള്ള 103 ചെറുകിട, ഇടത്തരം ജലവൈദ്യുത പദ്ധതികള്‍.

മാറി വരുന്ന സര്‍ക്കാരുകള്‍ ജലവൈദ്യുത പദ്ധതികളെ തഴയുമ്പോള്‍ ഖജനാവ് കാലിയാക്കുന്ന വെള്ളാനകളായി മാറുകയാണ് ഇവ. 3600-4000 മെഗാവാട്ട് വരെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗമുള്ള കേരളത്തില്‍ നിലവില്‍ പരമാവധി ഉത്പാദിപ്പിക്കാനാകുക 1700 മെഗാവാട്ട് മാത്രം. പല വൈദ്യുത നിലയങ്ങളിലും ജനറേറ്ററുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണിയും മൂലം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്.

ശരാശരി 1400 മെഗാവാട്ട് മാത്രമാണ് ഇപ്പോള്‍  ഉത്പാദനം. 90 മെഗാവാട്ട് ശേഷിയുള്ള കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ, തൃശ്ശൂരിലെ പെരിങ്ങല്‍ക്കുത്ത്-24 മെഗാവാട്ട്, പത്തനംതിട്ടയിലെ അച്ചന്‍കോവില്‍-30, ഇടുക്കി ജില്ലയിലെ പാമ്പാര്‍-40, തൊട്ടിയാര്‍-40, ചെങ്കുളം ഓഗ്മെന്റേഷന്‍-24, അപ്പര്‍ ചെങ്കുളം-24, ചിന്നാര്‍-24, എറണാകുളത്തെ ഭൂതത്താന്‍കെട്ട്-24 മെഗാവാട്ട് തുടങ്ങിയ പദ്ധതികളെല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്. ഇടുക്കിയിലെ 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം നിര്‍മാണം തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടു.  

ഇവയില്‍ നിന്ന് വര്‍ഷത്തില്‍ മഴയുള്ള ആറ് മാസം മാത്രമെ വൈദ്യുതി ലഭിക്കുകയുള്ളുവെന്നതാണ് നിര്‍മാണം വൈകുന്നതിന്റെ കാരണമായി പറയുന്നത്.  അതുകൊണ്ടുതന്നെ നിര്‍മാണത്തില്‍ വകുപ്പ് കാര്യമായി ശ്രദ്ധിക്കുന്നില്ല. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് പതിവായി വൈദ്യുതി പ്രതിസന്ധിയുണ്ടാകുന്നത്. 2018ലും സമാന സാഹചര്യമുണ്ടായി. അന്നും വൈദ്യുതി വില കുതിച്ചുയര്‍ന്നപ്പോള്‍ കൂടുതല്‍ തുക മുടക്കി വാങ്ങാനാകാതെ കേരളത്തിന് പിന്‍വാങ്ങേണ്ടി വന്നു. വേനല്‍ക്കാലത്ത് സംസ്ഥാനത്ത് കാര്യമായ വൈദ്യുതി പ്രതിസന്ധി അടുത്തകാലത്തുണ്ടായിട്ടുമില്ല. എല്ലാത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം മുന്‍ അനുഭവങ്ങളുണ്ടായിട്ടും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടിയതാണ് നിലവില്‍ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്.

ജനറേറ്റര്‍ നന്നാക്കുന്നു കേരളത്തില്‍ ഇപ്പോള്‍ വൈദ്യുതിക്കമ്മിയുണ്ട്. വേണ്ടത്ര ഉത്പാദിപ്പിക്കുന്നില്ല. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞാല്‍ ഇടുക്കി പദ്ധതിയിലെ അറ്റകുറ്റപ്പണിയിലുള്ള ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാക്കി പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കാനാണ് ശ്രമം. അതുകൊണ്ട് പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയുകയുമില്ല.

Tags: keralaകേരള സര്‍ക്കാര്‍കെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.