ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ 89-ാം പിറന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച വായുസേനാ ദിനം ആഘോഷിച്ചു. ഉത്തര്‍പ്രദേശിലെ ഹി്‌ന്ദോന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ മൂന്ന് സായുധ സേനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എയര്‌സ്റ്റാഫ് മേധാവിയും പങ്കെടുത്തു.
ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ച 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത ആളുകളെയും സ്ഥലങ്ങളെയും ആദരിച്ച് വ്യോമസേന ദിന പരേഡ് നടത്തി.ഇന്ത്യൻ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.
1932 ഒക്ടോബർ 8 നാണ് വായുസേന രൂപികരിയ്‌ക്കപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്. ബാലകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത 47 സ്‌കവാഡ്രനുള്‍പ്പെടെ മൂന്ന് യൂണിറ്റുകള്‍ക്ക് എയര്‍ സ്റ്റാഫ് മേധാവി അവാര്‍ഡുകള്‍ നല്‍കി.
രണ്ടാം ലോക മഹായുദ്ധത്തിൽ ഇവർ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്‌ക്ക് ‘റോയൽ’ എന്ന ബഹുമതിപദം നൽകിയതോടെ, സേനയുടെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്‌സ് എന്നായി മാറി. സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, ഇന്നും അതിർത്തിയിൽ അശാന്തി നിറക്കുന്ന അയൽക്കാരൻ ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യപാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം, കൊടുംമഞ്ഞിലെ കൊടുംചതിക്ക് പകരം നൽകിയ കാർഗിൽ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്.
റഫാൽ വിമാനങ്ങൾ കുടി കുട്ടിച്ചേർക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്‌ക്കുകയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. വ്യോമസേന ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി വ്യോമസേന പോരാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: