Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കില്ലെന്ന് വൈദ്യുതി വകുപ്പ്; ഇടത് മുന്നണിയില്‍ ഭിന്നത, സിപിഐയുടെ നിലപാട് അവഗണിക്കും

പദ്ധതി ഉപേക്ഷിക്കുകയാണെന്നും തങ്ങളുടെ ഇടപെടലും സമരവും കൊണ്ടാണിതെന്നും അവകാശപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവനയെന്നാണ് വിവരം.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 8, 2021, 06:30 pm IST
inKerala

തൃശ്ശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെച്ചൊല്ലി വീണ്ടും ഇടത് മുന്നണിയില്‍ ഭിന്നത. പദ്ധതി ഉപേക്ഷിച്ചുവെന്നും നഷ്ടപരിഹാരമായി കെട്ടിവച്ച തുക വൈദ്യുതി വകുപ്പിന് തിരികെ നല്കുമെന്നും വനംവകുപ്പ് അറിയിച്ചതിന് പിന്നാലെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന നിലപാടുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. അതിരപ്പിള്ളിയിലെ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതി  ഉപേക്ഷിച്ചിട്ടില്ലെന്നും സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചത്.  

പദ്ധതി ഉപേക്ഷിക്കുകയാണെന്നും തങ്ങളുടെ ഇടപെടലും സമരവും കൊണ്ടാണിതെന്നും അവകാശപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവനയെന്നാണ് വിവരം. തുടക്കം മുതല്‍ പിണറായി വിജയന് ഏറെ താല്‍പ്പര്യമുള്ളതാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കുള്ള ആശയം അവതരിപ്പിക്കുന്നത്.

 ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും സിപിഐയും പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പിണറായി വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്കിയിരുന്നത്. ചാലക്കുടി പുഴ സംരക്ഷണ സമിതിയുള്‍പ്പെടെ വിവിധ പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരെ രംഗത്തുണ്ട്.

എന്നിട്ടും എതിര്‍പ്പുകള്‍ അവഗണിച്ച്  2020 ജൂണ്‍ ആറിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് തിരക്കിട്ട് എന്‍ഒസി നല്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്ക് നേരത്തെ ലഭിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി 2018 ല്‍ അവസാനിച്ചു. വീണ്ടും അനുമതി തേടുന്നത് ഉള്‍പ്പെടെ എല്ലാ നടപടികളും ആദ്യം മുതല്‍ തുടങ്ങണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മാത്രമല്ല കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വന്നതിനാല്‍ അനുമതി ലഭിക്കുക എളുപ്പവുമല്ല.  

സംസ്ഥാന സര്‍ക്കാര്‍ നല്കിയ എന്‍ഒസിക്ക് ഏഴുവര്‍ഷം വരെ കാലാവധിയുണ്ടെന്നും ഇക്കാലയളവില്‍  163 മെഗാവാട്ട് വൈദ്യുതോത്പാദനം ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി വൈദ്യുതി ബോര്‍ഡ് മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറയുന്നത്. വനംവകുപ്പ് പണം മടക്കി നല്കുന്നത് വാങ്ങുമെന്നും മന്ത്രി പറഞ്ഞു.    

  ഇരുപതുവര്‍ഷം മുമ്പ് 2001 ലാണ് വനംവകുപ്പിന് നഷ്ടപരിഹാരമായ നാലുകോടി പതിനൊന്ന് ലക്ഷം രൂപ വൈദ്യുതി വകുപ്പ് നല്കിയത്. പദ്ധതി നടപ്പാകുമ്പോള്‍ ഇരുപത്തഞ്ച് ഹെക്ടര്‍ വനം നഷ്ടമാകും. ഇവിടത്തെ മരങ്ങളുടെ വില കണക്കാക്കിയാണ് നഷ്ടപരിഹാരം നല്കിയത്. ഇരുപത് വര്‍ഷമായി ഈ പണം വനംവകുപ്പിന്റെ കയ്യിലാണ്. പലിശ നല്കുന്നില്ല. അതിനാലാണ് മടക്കി വാങ്ങാന്‍ തീരുമാനിച്ചത്. അതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചുവെന്നല്ല.  പുതുതായി പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്‌ക്ക് പുതിയ വില കണക്കാക്കി നഷ്ടപരിഹാരം നല്കുമെന്നും മന്ത്രി.കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

Tags: കെഎസ്ഇബിAthirappilly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ : അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും

Kerala

കാട്ടാന ആക്രമണത്തില്‍ 2 മരണം:അതിരപ്പിള്ളിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍

Kerala

അതിരപ്പിള്ളിയില്‍ സതീഷ് മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി തയാറെടുപ്പുകള്‍; കൂട് നിര്‍മ്മാണത്തിനായി യൂക്കാലി മരങ്ങള്‍ മുറിക്കുന്നു

Kerala

മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.