Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പ്ലസ് വണ്‍: ആശങ്ക അകറ്റിയേ പറ്റൂ

വിദ്യാര്‍ഥികള്‍ക്ക് ഇനി ഇഷ്ട വിഷയം പഠിക്കണമെങ്കില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുകയാണ് ഏക മാര്‍ഗം. പക്ഷേ വന്‍ തുക ഫീസായി നല്‍കണം. അല്ലെങ്കില്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. ഈ സാഹചര്യത്തില്‍ ഉപരിപഠനത്തിന് പ്രവേശനം സാധ്യമാകുമോ എന്ന സംശയം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 05:00 am IST
inEditorial

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്‌ട്രീയ നേതൃത്വത്തിലെത്തിയ വ്യക്തിയാണ് ഇന്നത്തെ പൊതുവിദ്യാഭ്യാസമന്ത്രി. ഇഷ്ട വിഷയം പഠിക്കാന്‍ അവസരം ലഭിക്കാതിരുന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകുന്ന ആശങ്ക മന്ത്രിക്കറിയേണ്ടതാണ്.  

വകുപ്പുഭരണം ഏറ്റെടുത്ത് അധികം വൈകാതെ തന്നെ പത്താംക്ലാസ് പരീക്ഷാ ഫലം വന്നു. അപ്പോള്‍ തന്നെ ഉന്നത വിജയം നേടിയവര്‍ക്കെല്ലാം സീറ്റ് ലഭിക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി ആവര്‍ത്തിച്ചു.  ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. നിയമസഭയില്‍ പോലും ഈ വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍  മന്ത്രിക്ക് സാധിക്കുന്നില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റ് തീര്‍ന്നശേഷം പരിശോധിച്ചപ്പോള്‍ മിടുക്കരും യോഗ്യരുമായ ഏറെപ്പേര്‍ക്ക് പഠന സൗകര്യം ലഭിക്കാനിടയില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു. മെറിറ്റ് സീറ്റുകള്‍ ബാക്കിയുള്ളത് വെറും 655 ആണെന്ന് കാണുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകും. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ട വിഷയം പഠിക്കാനാകില്ലെന്നാണ് ബോധ്യമാകുന്നത്. അത്തരക്കാര്‍ക്കും വന്‍തുക കൊടുത്ത് മാനേജ്‌മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65,219 പേരാണ്. രണ്ട് അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ പ്രവേശനം കിട്ടിയത് 2,70,188 പേര്‍ക്ക്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 26,000 സീറ്റുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഉള്ളത് 45,000 സീറ്റും. അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശവാദം. നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും മന്ത്രി ഇതേ കാര്യം  ആവര്‍ത്തിച്ചു. എന്നാല്‍ രണ്ടാംഘട്ട അലോട്ടമെന്റ് തീര്‍ന്നപ്പോള്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഏറെയാണ്.  

മാനേജ്‌മെന്റ് ക്വാട്ടയും അണ്‍ എയ്ഡഡും ചേര്‍ത്താല്‍പ്പോലും അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ സീറ്റ് കിട്ടാത്ത അവസ്ഥ. അണ്‍ എയ്ഡഡില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വലിയ താല്പര്യം കാട്ടാറില്ല. കഴിഞ്ഞവര്‍ഷം തന്നെ ഈ മേഖലയില്‍ 20,000 ത്തോളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പറഞ്ഞ് പുതിയ ബാച്ചില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. ഭൂരിഭാഗം കുട്ടികളും സയന്‍സ് വിഷയങ്ങള്‍ക്ക് പരിഗണന കൊടുത്തു. സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ഇനി സപ്ലിമെന്ററി അലോട്ട്‌മെന്റ് മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം പ്ലസ് വണ്‍ അലോട്ട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നതാണ് ആശ്ചര്യം.  വിദ്യാര്‍ഥികള്‍ മാതൃജില്ലയ്‌ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ചിരുന്നുവെന്നും അതിനാല്‍ പ്രവേശനം നല്‍കേണ്ട യഥാര്‍ത്ഥ അപേക്ഷകര്‍ 4,25,730 മാത്രമാണെന്നുമാണ്  മന്ത്രിയുടെ വാദം.  കഴിഞ്ഞ അഞ്ച് വര്‍ഷത്തെ  പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകര്‍ മാത്രമേ പ്ലസ് വണ്‍  പ്രവേശനം തേടാന്‍ സാധ്യതയുള്ളൂവെന്നും മന്ത്രി പറയുന്നു.  

വിദ്യാര്‍ഥികള്‍ക്ക് ഇനി ഇഷ്ട വിഷയം പഠിക്കണമെങ്കില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുകയാണ് ഏക മാര്‍ഗം. പക്ഷേ വന്‍ തുക ഫീസായി നല്‍കണം.  അല്ലെങ്കില്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. ഈ സാഹചര്യത്തില്‍ ഉപരിപഠനത്തിന് പ്രവേശനം സാധ്യമാകുമോ എന്ന സംശയം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഇതു പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പത്താംതരത്തില്‍ ഉന്നതവിജയം ഉണ്ടായപ്പോള്‍ അത് സര്‍ക്കാരിന്റെ കൂടി നേട്ടമായി ആഘോഷിച്ചവര്‍ക്ക്, വിജയിച്ചവര്‍ക്കെല്ലാം തുടര്‍ പഠനം ഉറപ്പാക്കാനും കഴിയണം.  ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വേദനകാണാതിരുന്നുകൂട.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.