തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാനും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനും ഉണ്ടാക്കിയ വ്യാജ ചെമ്പോല തിട്ടൂരത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച നടത്തുന്നതില്‍ എതിര്‍പ്പുമായി മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് രംഗത്തെത്തിയതില്‍ കൂടുതല്‍ രൂക്ഷ വിമര്‍ശനവുമായി ഏഷ്യാനെറ്റ ന്യൂസ് ചീഫ് ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ വിനു വി.ജോണ്‍. മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനെ ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമി പക വീട്ടിയതാണെന്ന് വിനു വി.ജോണ്‍ ട്വീറ്റ് ചെയ്തു. താലിബാന് സംബന്ധിച്ച ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് ജമാഅത്തെ ഇസ്ലാമി നല്കിയ ക്വട്ടേഷനാണ് പ്രമോദ് രാമന്റേതെന്നും വിനു പറയുന്നു.
ട്വീറ്റിന്റെ പൂര്‍ണരൂപം-
സെപ്റ്റംബര്‍26ലെ-താലിബാന് മാറിയോ-ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.അതിലുള്ള പകയാണ് ജഅഇസ്ലാമി അവരുടെ ചാനല്‍ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീര്‍ത്തത്. എഡിറ്റര്‍മാര്‍,മറ്റു സ്ഥാപനങ്ങള്‍ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജഅഇ ക്വട്ടേഷനാണ്!
തീവ്രമുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലാണ് മീഡിയാവണ്‍. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാനായാണ് 24 ന്യൂസും ദേശാഭിമാനിയും ചേര്‍ന്ന് ശബരിമല പ്രക്ഷോഭ കാലത്ത് ‘ചെമ്പോല തിട്ടൂരം’ എന്ന പേരില്‍ ഒരു വ്യാജരേഖ ഉയര്‍ത്തികൊണ്ടുവന്നത്. ഇതിന്റെ ഉടമസ്ഥനായ മോന്സന് പിടിയിലായതോടെയാണ് ഇത് വ്യാജനിര്‍മിതിയാണെന്ന് കേരള സമൂഹത്തിന് ബോധ്യമായത്. തുടര്‍ന്ന് ചാനലിനെതിരെ വിശ്വഹിന്ദു പരിക്ഷത്തും ബിജെപിയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ഇതോടെ പ്രതിക്കൂട്ടിലായ 24 ന്യൂസിനെ രക്ഷിച്ചെടുക്കാന്‍ കൂടിയാണ് മീഡിയാവണ്‍ എഡിറ്ററായ പ്രമോദ് രാമന് വിമര്‍ശനവുമായി ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. ‘ചെമ്പോലയുടെ ചെമ്പ് തെളിയുന്നു’ എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തന്നെ ചെമ്പോല വ്യാജമെന്ന് പാനലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ല എന്ന രീതിയില്‍ പ്രമോദ് രാമന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: