തിരുവനന്തപുരം: വിഎം സുധീരന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി രമേശ് ചെന്നിത്തലയും. പാര്‍ട്ടി ചാനല്‍ ജയ്ഹിന്ദിന്റെ പ്രസിഡന്റ് സ്ഥാനം ചെന്നിത്തല രാജിവെച്ചു. തിരുവനന്തപുരം നെയ്യാറില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്, കെ കരുണാകരന് ഫൗണ്ടേഷന് ചെയര്മാന് സ്ഥാനങ്ങളും രാജിവെച്ചു.
കഴിഞ്ഞമാസം 24 നാണ് ചെന്നിത്തല ചുമതലകള്‍ ഒഴിഞ്ഞത്. കെപിസിസി പ്രസിഡന്റ് വഹിക്കേണ്ട സ്ഥാനങ്ങളാണ് ഇതെന്നാണ് ചെന്നിത്തല നല്കുന്ന വിശദീകരണം. മുല്ലപ്പള്ളി അധ്യക്ഷനായ ശേഷം ഈ ചുമതലകള്‍ ഏറ്റെടുക്കാത്തതിലാണ് താന്‍ തുടര്‍ന്നത്. എന്നാല്‍ ഇനി തുടരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
വിഎം സുധീരന് പിന്നാലെ ചെനിനത്തലയും സ്ഥാനങ്ങള്‍ രാജിവെച്ചത് നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ചര്‍ച്ചകളില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും പിന്നീട് എഐസിസിയില്‍ നിന്നും സുധീരന് രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: