Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍; നിയമനിര്‍മാണത്തിന് പ്രാമുഖ്യം

ബാക്കി 19 ദിവസവും നിയമനിര്‍മാണത്തിനായി മാറ്റിവച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 06:32 pm IST
inKerala

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. നവംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനകാലത്ത് 24 ദിവസം സഭ ചേരും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായാണ് ഇത്തവണ സഭ ചേരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 13 ന് അവസാനിച്ച രണ്ടാം സമ്മേളന കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

സംസ്ഥാനത്ത് നിലവില്‍ 45 ഓര്‍ഡിനന്‍സുകളാണ് പ്രാബല്യത്തിലുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സഭ സമ്മേളന ദിനങ്ങളില്‍ കാര്യമായ കുറവുവന്നതിനാലാണ് ഓര്‍ഡിനന്‍സുകളുടെ എണ്ണം കൂടിയതെന്ന് സ്പീക്കര്‍ പറഞ്ഞു. ഇവയ്‌ക്ക് പകരമുള്ള ബില്ലുകള്‍ യഥാസമയം സഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സാധിക്കാത്ത സാഹചര്യം കോവിഡ് കാരണം സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ സമ്മേളനകാലത്ത് ഒരംഗം ഇക്കാര്യം ക്രമപ്രശ്‌നമായി ഉന്നയിക്കുകയും തുടര്‍ന്ന് നിയമ നിര്‍മാണത്തിനായി പ്രത്യേക സമമ്മളനം ചേരണമെന്നും എല്ലാ ഓര്‍ഡിനന്‍സുകളും സഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നും ചെയര്‍ റൂള്‍ ചെയ്തിരുന്നു. അതിന്റെകൂടി പശ്ചാത്തലത്തിലാണ് നിയമ നിര്‍മാണത്തിന് മാത്രമായി മൂന്നാം സമ്മേളനം ചേരുന്നത്.

സഭ സമ്മേളിക്കുന്ന 24 ദിവസത്തില്‍ 4 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്‌ക്കുമായി മാറ്റിവച്ചിട്ടുണ്ട്. ബാക്കി 19 ദിവസവും നിയമനിര്‍മാണത്തിനായി മാറ്റിവച്ചിട്ടുണ്ട്. സഭാ സമ്മേളനം ആരംഭിക്കുന്ന ഒക്ടോബര്‍ നാലിന് നാല് ബില്ലുകളും അടുത്ത ദിവസം മൂന്ന് ബില്ലുകളുമാണ് പരിഗണനയ്‌ക്ക് വരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ ബില്ലുകള്‍ സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, 2021 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, 2021 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവ ആദ്യദിവസവും 2021 ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2021 ലെ കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍, 2021 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്‍ എന്നിവ രണ്ടാം ദിവസവും സഭയുടെ പരിഗണനയ്‌ക്ക് വരും. നിയമനിര്‍മാണ കാര്യത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ സഭ പരിഗണിക്കുന്ന ബില്ലുകള്‍ സ്പീക്കര്‍ നിശ്ചയിക്കുന്നതാണ് കീഴ്വഴക്കം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്ലുകള്‍ നിശ്ചയിച്ചത്.

വിവിധ സര്‍വ്വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകള്‍, കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്‍, കേരള പബ്ലിക് ഹെല്‍ത്ത് ബില്‍, കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്‍, കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ബില്ലുകളെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

Tags: നിമസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ആഗസ്റ്റ് എഴ് മുതൽ

Kerala

നിയമസഭാ കയ്യങ്കളിക്കേസില്‍ തുടര്‍ അന്വേഷണം നടത്താം; 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ഓരോ മൂന്നാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഉപാധി

Kerala

നിയമസഭാ കയ്യാങ്കളിക്കേസ്, കുറ്റപത്രം സമര്‍പ്പിക്കും വരെ കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് പോലീസ്; രൂക്ഷ വിമര്‍ശനവുമായി കോടതി

Kerala

നിയമസഭാ സംഘർഷക്കേസ്: സർക്കാരിന് തിരിച്ചടിയായി മെഡിക്കൽ റിപ്പോർട്ട്, വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ല

Kerala

പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; അഞ്ച് എംഎൽഎമാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു, പ്രതിഷേധത്തിന്റെ മറവിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.