Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഷഷ്ഠി പൂര്‍ത്തി കഴിഞ്ഞപ്പോള്‍ സ്റ്റാര്‍ട്ടപുമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍

നിര്‍മിതബുദ്ധി, മെഷീന്‍ ഇന്റലിജന്‍സ് എന്നിവയിലൂടെ ജനിതകഘടന മനസിലാക്കി രോഗം നിര്‍ണയിച്ച് കൃത്യമായ ചികിത്സ നല്‍കാനുള്ള പരിശോധന നടത്താന്‍ 'സാജിനോം' സ്ഥാപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 06:47 pm IST
in Business

തിരുവനന്തപുരം:  പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കേണ്ടതിനു പകരം നൂതന ആശയത്തിന്റെ സ്റ്റാര്‍ട്ട് അപ് കമ്പനിയുമായി എത്തുകയാണ് രണ്ടു പ്രമുഖ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍.  

ഉമിനീര്‍ പരിശോധനയിലൂടെ വ്യക്തിയുടെ ജനിതകഘടന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ  കണ്ടുപിടിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത സാജിനോം എന്ന സ്റ്റാര്‍ട്ടപ്.     എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ മുന്‍ സിഎംഡി ഡോ. എം അയ്യപ്പനും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ളയും ചേര്‍ന്ന് സ്ഥാപിച്ച നൂതന സ്ഥാപനം

. കേരളത്തിലെ രണ്ട് പ്രമുഖ കേന്ദ്ര സര്‍ക്കാര്‍  സ്ഥാപനങ്ങളെ ദീര്‍ഘകാലം നയിച്ചതിന്റെ അനുഭവ പാഠവുമായിട്ടാണ് ഇരുവരും ‘സാജിനോം’  സ്ഥാപിച്ചത്.  ചെയര്‍മാനായി  ഡോ. അയ്യപ്പനും സിഇഒയായി  പ്രൊഫ രാധാകൃഷ്ണപിള്ളയും കമ്പനിയെ നയിക്കും

ഗര്‍ഭനിരോധന ഉറകള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ നിന്ന് എച്ച്എല്‍എല്‍ ലൈഫ്‌കെയറിനെ ഇന്ത്യയിലെ മികച്ച ആരോഗ്യ പരിരക്ഷാ സ്ഥാപനമായും മിനി രത്‌ന കമ്പനിയായും മാറ്റിയെടുത്ത വ്യക്തിയാണ് ഡോ. അയ്യപ്പന്‍. 44 വയസു മാത്രമുള്ളപ്പോള്‍ ആര്‍ജിസിബി ഡയറക്ടറായി നിയമിക്കപ്പെട്ട പ്രൊഫ. രാധാകൃഷ്ണപിള്ള ഇത്തരമൊരു സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 15 വര്‍ഷം കൊണ്ട് ആര്‍ജിസിബി-യെ ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവസാങ്കേതിക സ്ഥാപനമാക്കി മാറ്റിയ പ്രൊഫ.പിള്ള ബയോനെസ്റ്റ് ടെക്‌നോളജി ഇന്‍കുബേറ്ററില്‍ ജന്‍മം നല്‍കിയത് 33 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ്.

വ്യക്തിയുടെ ജനിതക ഘടനയിലെ ആയിരക്കണക്കിന് വിവിധ രൂപങ്ങള്‍ മനസിലാക്കാന്‍ സാമ്പിള്‍ കിറ്റ് പ്രയോജനപ്പെടുമെന്നും ഇങ്ങനെ ലഭിക്കുന്ന ജനിതക ഡേറ്റ കമ്പ്യൂട്ടറില്‍ വിശകലനം ചെയ്ത് രോഗസാധ്യതകള്‍ നിര്‍ണയിക്കാനാവുമെന്നും ഡോ. പിള്ള പറഞ്ഞു. ചികിത്സാരീതികള്‍ മാത്രമല്ല ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍  നിര്‍ദ്ദേശിക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അര്‍ബുദം, ഹൃദയസംബന്ധവും നാഡീ സംബന്ധവുമായ രോഗങ്ങള്‍, പ്രത്യുല്പാദന-വന്ധ്യതാ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കുപുറമെ മരുന്നുകളോട് ഒരു വ്യക്തിയുടെ ശരീരം പ്രതികരിക്കുന്ന രീതി (ഫാര്‍മാകോജിനോമിക്‌സ്), ആരോഗ്യപരിപാലന നിയന്ത്രണം എന്നിവയും കൈകാര്യം ചെയ്യാന്‍ ഇതിലൂടെ കഴിയും.

രക്തസാമ്പിള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ലിക്വിഡ് ബയോപ്‌സി നടത്തി അര്‍ബുദം വളരെ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയുന്ന നൂതന മാര്‍ഗം വികസിപ്പിച്ചെടുത്ത് വ്യക്തിയധിഷ്ഠിതമായ ആരോഗ്യ പരിരക്ഷാ സംവിധാനം സാജിനോം ഉടന്‍ ഉറപ്പാക്കുമെന്ന് പ്രൊഫ. പിള്ള വ്യക്തമാക്കി.

കേരള  സ്റ്റാര്‍ട്ടപ് മിഷന്റെ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ (ഐഎസ് സി) ഇന്‍കുബേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സാജിനോം ഇതിനോടകം തന്നെ വീടുകളിലെത്തി ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ഹോം സലൈവ കളക്ഷന്‍ കിറ്റ് ദേശീയാടിസ്ഥാനത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡോ. എം അയ്യപ്പന്‍ പറഞ്ഞു.

ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒരേക്കറില്‍ സ്വന്തമായി ലബോറട്ടറി സ്ഥാപിക്കാനുള്ള നിക്ഷേപം ഉടന്‍തന്നെ സാജിനോമിനു ലഭിക്കും. അടുത്ത വര്‍ഷം തന്നെ ലാബ് പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: healthസാജിനോം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.