Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദുരിതങ്ങള്‍ക്ക് അറുതിയില്ലാതെ പടക്കോട്ട്കുന്ന് കോളനി

പദ്ധതി തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഹാബിറ്റാറ്റ് ഏറ്റെടുത്ത പ്രവൃത്തികളുടെ പൂര്‍ത്തീകരണമെങ്ങുമെത്തിയില്ല. കൃത്യമായ മോണിറ്ററിംഗ് നടത്താത്തതിനാൽ നേരത്തെ ഊരുകൂട്ടം നിര്‍ദ്ദേശിച്ച വികസനപ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിച്ചതായും പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 02:01 pm IST
in Wayanad
പടക്കോട്ട്കുന്ന് കോളനി

പടക്കോട്ട്കുന്ന് കോളനി

മാനന്തവാടി: ഇരുപത് സെന്റ് ഭൂമിയില്‍ പതിമൂന്ന് വീടുകളിലായി ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍. കോളനിയിലാര്‍ക്കെങ്കിലും രോഗംവന്നാല്‍ തലയേറ്റി നടക്കാന്‍ പോലും വിസ്തൃതിയില്ലാത്ത നടവഴി. ആരെങ്കിലും മരണപ്പെട്ടാല്‍ മൃതദേഹം സംസ്‌കരിക്കുന്നത് വീടിന്റെ കോലായില്‍. അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന കോളനിയില്‍ 2017ല്‍ അംബേദ്കര്‍ പദ്ധതിയുടെ ഒരുകോടി വികസനമെത്തുമെന്നറിഞ്ഞതോടെ പടക്കോട്ട്കുന്ന് കോളനി നിവാസികള്‍ ആശ്വസിച്ചു. എന്നാല്‍ മൂന്ന് കൊല്ലം പിന്നിട്ടപ്പോള്‍ ദുരിതങ്ങള്‍ക്കറുതിയില്ലാതെ അംബേദ്കര്‍ പദ്ധതിയും പാഴാവുന്നു. 

പദ്ധതി തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഹാബിറ്റാറ്റ് ഏറ്റെടുത്ത പ്രവൃത്തികളുടെ പൂര്‍ത്തീകരണമെങ്ങുമെത്തിയില്ല. കൃത്യമായ മോണിറ്ററിംഗ് നടത്താത്തതിനാൽ നേരത്തെ ഊരുകൂട്ടം നിര്‍ദ്ദേശിച്ച വികസനപ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിച്ചതായും പരാതിയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ആദിവാസി ഊരിന്റെ ഊരുകൂട്ട തീരുമാനപ്രകാരം നടപ്പിലാക്കുന്ന വികസനത്തിനായി ഒരുകോടി രൂപയാണ് അംബേദ്കര്‍ പദ്ധതിയിലുള്ളത്. 80.82 ലക്ഷംരൂപയുടെ 9 പദ്ധതികള്‍ക്ക് 2018ല്‍ എസ്റ്റിമേറ്റും ഡിപിആറും തയ്യാറാക്കി ഹാബിറ്റാറ്റ് ഏറ്റെടുത്തു. പിന്നീട് പ്രവൃത്തികള്‍  സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കുകയായിരുന്നു.  

മുറ്റം ഇന്റര്‍ലോക്കിംഗ്, മഴവെള്ളം വീടുകളിലെത്താതിരിക്കാന്‍ സംവിധാനം, കോളനിയിലേക്ക് റോഡ്, തൊഴിലവസരങ്ങള്‍, പഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റപ്പണി, കോളനിക്ക് ചുറ്റുമതില്‍ തുടങ്ങിയവയൊക്കെയായിരുന്നു ഊരുകൂട്ടത്തിലുയര്‍ന്ന ആവശ്യങ്ങള്‍. എന്നാല്‍ ആവശ്യങ്ങളെല്ലാം കേട്ട അധികൃതര്‍ പിന്നീട് മറ്റൊരു രൂപരേഖയുണ്ടാക്കി പ്രവൃത്തികള്‍ നടത്തുകയായിരുന്നുവെന്നാണ് പരാതി. 

രണ്ട് വര്‍ഷത്തിനിപ്പുറം പദ്ധതിയുടെ 30 ശതമാനത്തോളം പൂര്‍ത്തിയായപ്പോള്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള വീടുകളില്‍ അടച്ചുറുപ്പുള്ള വാതിലുകളോ കക്കൂസുകളോ ഇല്ല. ചെറിയ മഴപെയ്താല്‍ പോലും വീടുകള്‍ക്കുള്ളില്‍ വരെ ചെളിവെള്ളം നിറയും. കോളനിമുറ്റത്തുള്ള കിണര്‍ നവീകരിച്ച് വെള്ളമെത്തിക്കാനോ  മരണപ്പെട്ടാല്‍ അന്തസ്സോടെ മറവ് ചെയ്യാന്‍ ശ്മശാനമോ ഇവര്‍ക്ക് ലഭ്യമായില്ല. ചോര്‍ന്നൊലിച്ചിരുന്ന 13 വീടുകള്‍ക്ക് ഒന്നരലക്ഷം രൂപാവീതം ചെലവഴിച്ച് ഓടിട്ടു നല്‍കിയതാണ് പ്രധാനവികസനമായി ചൂണ്ടിക്കാണിക്കാനുള്ളത്. വീടുകളുടെ നവീകരണത്തിന് ഒന്നരലക്ഷം രൂപയിലധികം ചെലവഴിക്കരുതെന്ന നിര്‍ദ്ദേശമാണ് കരാറുകാരെ പ്രതിസന്ധിയിലാക്കിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തില്‍ 2 സെന്റ് ഭൂമിയില്‍ ദുരിതജീവിതം നയിക്കുന്ന 25 ഓളം കുടുംബങ്ങള്‍ക്ക് അംബേദ്കര്‍ പദ്ധതിയും യാതൊരു പ്രയോജനവും ലഭിക്കാതെ പാഴാവുന്നതാണ് കോളനിയില്‍ നിന്നുള്ള നേര്‍ക്കാഴ്ചകള്‍.

Tags: housedevelopmentവയനാട്‌വനവാസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്;എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.