Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈവിധ്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്; പഠന വിഷയങ്ങളില്‍ എല്ലാ ആശയങ്ങളും ഉള്‍പ്പെടുത്തണം, കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ്സിനെ പിന്തുണച്ച് ഗവര്‍ണര്‍

നിരവധി വിരുദ്ധ ചിന്താധാരകള്‍ പഠിക്കുന്നതിലൂടേയും സംവദിക്കുന്നതിലൂടേയും മാത്രമേ മികച്ച വിദ്യാര്‍ത്ഥികളും പൗരന്മാരും സൃഷ്ടിക്കപ്പെടുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 02:16 pm IST
in Kerala

തിരുവനന്തപുരം : വൈവിധ്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്. പഠന വിഷയങ്ങളില്‍ എല്ലാ ആശയങ്ങളും ഉള്‍പ്പെടുത്തണമെന്നും കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസ്സിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്ത വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല. വിദ്യാര്‍ത്ഥികള്‍ പഠിച്ച ശേഷം സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം അറിയിച്ചു.  

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വിരുദ്ധ ചിന്താധാരകള്‍ പഠിക്കുന്നതിലൂടേയും സംവദിക്കുന്നതിലൂടേയും മാത്രമേ മികച്ച വിദ്യാര്‍ത്ഥികളും പൗരന്മാരും സൃഷ്ടിക്കപ്പെടുകയുള്ളൂ.  

ഇന്ത്യ എന്നും വൈവിധ്യങ്ങളുടെ നാടാണെന്നും അത് ശീലിച്ചത് പുരാതന കാലം മുതല്‍ പ്രകൃതിയെ പഠിച്ചും നിരീക്ഷിച്ചുമാണെന്നത് മറക്കരുത്. അതേസമയം ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ സമൂഹത്തില്‍ കടുത്ത വിദ്വേഷം വളര്‍ത്തില്ലേ എന്ന ചോദ്യത്തിന് ആദ്യം എല്ലാവരും പുസ്തകങ്ങള്‍ വായിച്ച ശേഷം വിമര്‍ശിക്കുന്നതാണ് നല്ലത്.

താന്‍ സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ തനിക്ക് ബോദ്ധ്യമുള്ള വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതില്‍ മടിയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.  

സിലബസ്സിനെതിരെ ചില സംഘടനകള്‍ രംഗത്ത് എത്തിയെങ്കിലും ഇതില്‍ അപാകതകള്‍ ഒന്നുമില്ലെന്നാണ് വൈസ്ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ മറുപടി നല്‍കിയത്. രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ പ്രശസ്തരായ പല നേതാക്കളെ കുറിച്ചുള്ള വിവിധ ഗ്രന്ഥങ്ങള്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

സവര്‍ക്കറും ഗോള്‍വള്‍ക്കറും സിലബസ്സില്‍ വന്നതില്‍ അപാകതയില്ല. പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി നല്‍കണമായിരുന്നുവെന്നാണ് വൈസ്ചാന്‍സലര്‍ പ്രതികരിച്ചത്. സിലബസ് സംബന്ധിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള രണ്ട് പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിkerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയൊന്നാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

രോഗമില്ലാത്ത സമൂഹമാവണം ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യം: ഗവര്‍ണര്‍

Kerala

ഗവര്‍ണര്‍ക്ക് സുരേഷ് ഗോപി ഓണാശംസ നേര്‍ന്നു

Kerala

ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.