Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിച്ചു; പറവൂര്‍ ഡിപ്പോയില്‍ ആരംഭിച്ച ഐക്യ സമരം മറ്റ് ഡിപ്പോകളിലേക്കും വ്യാപിക്കുന്നു

കറുത്ത തുണി കൊണ്ട് മുഖം മറച്ച് മുഖമില്ലാത്ത ജീവിതങ്ങള്‍ എന്ന സന്ദേശവുമായി, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ആയിരുന്നു സമരം സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 11:10 am IST
in Wayanad

മാനന്തവാടി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നങ്ങളുയര്‍ത്തി കക്ഷിരാഷ്‌ട്രീയ, കാറ്റഗറി ഭേദമെന്യേ ഒറ്റക്കല്ല ഒരുമിച്ച് എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ആയിരുന്നു പ്രതിഷേധം.

 കറുത്ത തുണി കൊണ്ട് മുഖം മറച്ച് മുഖമില്ലാത്ത ജീവിതങ്ങള്‍ എന്ന സന്ദേശവുമായി, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ആയിരുന്നു സമരം സംഘടിപ്പിച്ചത്. പത്തുവര്‍ഷം മുമ്പേയുള്ള ശമ്പളത്തില്‍ ആണ് ജീവനക്കാര്‍ ഇപ്പോഴും ജോലി ചെയ്യുന്നത്. 2016ല്‍ ആയിരുന്നു ശമ്പളം പരിഷ്‌കരിക്കേണ്ടിയിരുന്നത്. തുടര്‍ന്ന് 2021ല്‍ വീണ്ടും ശമ്പളം പരിഷ്‌കരിക്കേണ്ടിയിരുന്നു. ഈ രണ്ടു പരിഷ്‌കരണങ്ങളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മാത്രവുമല്ല അശാസ്ത്രീയവും നിയമവിരുദ്ധമായി ഡ്യൂട്ടികള്‍ പരിഷ്‌കരിച്ചു കൊണ്ടിരിക്കുകയുമാണ്. 

എല്ലാ മാസവും 10 ദിവസമെങ്കിലും വൈകിയാണ് ശമ്പളം ലഭിക്കാറ്. ഇതുകാരണം ബാങ്ക് തിരിച്ചടവുകള്‍ പലതും മുടങ്ങി ജീവനക്കാര്‍ പിഴപ്പലിശ കൊടുക്കേണ്ടി വരുന്നു. തങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടവര്‍ വര്‍ഷങ്ങളായി മൗനംപാലിച്ചപ്പോള്‍, ജീവനക്കാര്‍ മൗനം വെടിഞ്ഞ് ഒറ്റക്കെട്ടായ് പ്രതിഷേധിക്കുകയായിരുന്നു. പറവൂര്‍ ഡിപ്പോയില്‍ ആരംഭിച്ച ഐക്യ സമരം കേരളത്തിലെ ഡിപ്പോകളിലെക്കെല്ലാം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 

മാനന്തവാടിയില്‍ നടന്ന പരിപാടിയില്‍ റെജി മാത്യു, സുനില്‍ മോന്‍, ബൈജു. എന്‍.ബി എന്നിവര്‍ സംസാരിച്ചു. അമിത ജോലി ഭാരം, മാനസിക സംഘര്‍ഷം, സാമ്പത്തിക പരാധീനതകള്‍, വിശ്രമ കുറവ് എന്നീ കാരണങ്ങളാല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ നൂറുകണക്കിന് കെഎസ്ആര്‍ടിസി ജീവനക്കാരാണ് മരണപ്പെട്ടത്. പരിപാടിക്കിടയില്‍ മൗന പ്രാര്‍ത്ഥനയിലൂടെ മരണപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

Tags: strikeകെഎസ്ആര്‍ടിസിവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.