Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓപ്പറേഷന്‍ ഡെവിള്‍ ഹണ്ട്; മൂന്നു കോടി രൂപയുടെ ഹാഷിഷുമായി ആന്ധ്ര യുവതികള്‍ പിടിയില്‍; സഹായികള്‍ വിദ്യാര്‍ഥിനികള്‍

അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ മൂന്നു കോടി രൂപ വിലമതിക്കുന്ന 1.200 കിലോഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊല്ലത്തിന്റെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ചു രഹസ്യമായി ഹാഷിഷ് ഓയില്‍ എത്തിച്ചു മൊത്തകച്ചവടം നടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2021, 04:24 pm IST
inKerala

കൊല്ലം: മൂന്നു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ യുവതികള്‍ എക്‌സൈസ് പിടിയില്‍. വിശാഖപട്ടണം ധനഡുകൊണ്ട സ്വദേശി പംഗ്ഗി ഈശ്വരമ്മ (35), കുന്തര്‍ലാകോടയില്‍ എല്‍സാകുമാരി (23) എന്നിവരാണ് പുനലൂരില്‍ നിന്ന് അറസ്റ്റിലായത്. ചെമ്മന്തൂര്‍ മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ അടിപ്പാത ഭാഗത്തു നിന്നാണ് ഇവരെ കഴിഞ്ഞ ദിവസം വൈകിട്ട് എക്‌സൈസ് സംഘം പിടികൂടിയത്.  

അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ മൂന്നു കോടി രൂപ വിലമതിക്കുന്ന  1.200  കിലോഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊല്ലത്തിന്റെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ചു രഹസ്യമായി ഹാഷിഷ് ഓയില്‍ എത്തിച്ചു മൊത്തകച്ചവടം നടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഒരു മാസത്തോളമായി ഓപ്പറേഷന്‍ ഡെവിള്‍ ഹണ്ട് എന്ന പേരില്‍  നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ്  ഇവരെ കുടുക്കിയത്.  ഹൈദരാബാദ്-മുംബൈ-ബെംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ ലഹരിമാഫിയയിലെ കണ്ണികളാണ് ഇവര്‍. ഒന്നാംപ്രതി പംഗ്ഗി ഈശ്വരമ്മയുടെ ഭര്‍ത്താവ് പംഗ്ഗി വെങ്കിടേശ്വരലു ഹൈദരാബാദ്  ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ്.  

മറ്റൊരു ലഹരിക്കടത്തുകേസില്‍ ഉള്‍പ്പെട്ട് നിലവില്‍ ആന്ധ്രാപ്രദേശ് അടവിവാരം സെന്‍ട്രല്‍ ജയിലിലാണ്. തുടര്‍ന്ന് ലഹരി സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത പംഗ്ഗി ഈശ്വരമ്മ, ലഹരി കച്ചവടം നേരിട്ട് ഏറ്റെടുത്തു നടത്തുകയായിരുന്നു. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അടിവയറ്റില്‍ കെട്ടിവച്ച്…

കൊവിഡുമായി ബന്ധപ്പെട്ട് ട്രെയിനുകളില്‍ പരിശോധനകള്‍ കൂടുതലാണ്. പിടിക്കപ്പെടാതിരിക്കന്‍ ഹാഷിഷ് ഓയില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ ശേഷം പംഗ്ഗി ഈശ്വരമ്മ തന്റെ അടിവയറില്‍ കെട്ടി വെച്ചാണ് എത്തിക്കുന്നത്. ഇറങ്ങേണ്ട സ്റ്റേഷനു തൊട്ടുമുമ്പ് ട്രെയിനിലെ ശൗചാലയത്തില്‍ കയറി ഹാഷിഷ് ഓയില്‍ ബാഗിലേക്ക് മാറ്റും. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നേരിട്ടെത്തി ആവശ്യക്കാര്‍ക്ക് കൈമാറുന്നതായിരുന്നു രീതി. കഴിഞ്ഞ ദിവസം ട്രെയിനില്‍ കായംകുളത്ത് എത്തിയ പ്രതികള്‍ ഇവിടെ നിന്ന് ബസ്സിലാണ് പുനലൂരില്‍ എത്തിയത്. പുനലൂരിലുള്ള ഒരാള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യുവതികള്‍ ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്.  

സഹായികള്‍ വിദ്യാര്‍ഥിനികള്‍  

ലഹരി വസ്തുക്കള്‍ കടത്തുന്നതിനായി പംഗ്ഗി ഈശ്വരമ്മ ഒപ്പം കൂട്ടിയിരുന്നത് കോളജ് വിദ്യാര്‍ഥിനികളെയായിരുന്നു.  എക്‌സൈസ് സംഘം പിടികൂടിയ എല്‍സാകുമാരി ആന്ധ്രപ്രദേശിലെ ഒരു പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥികളെ ലഹരിക്ക് അടിമപ്പെടുത്തി അവരെ കാരിയര്‍മാരാക്കി മാറ്റുകയായിരുന്നു ഇവരുടെ രീതി.  

Tags: womenആന്ധ്രHashish Oil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.