Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേസെടുക്കാനെത്തിയ പോലീസ് കൈമാറിയത് അടച്ചുറപ്പുള്ള പുതിയ വീട്, നിര്‍ദ്ദനരായ കുടുംബത്തിന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ച് പീച്ചി പോലിസ്

വീടിന്റെ വാടക തരുന്നില്ലെന്ന പരാതിയുമായിമായാണ് പീച്ചി സ്വദേശിയായ വീട്ടുടമസ്ഥന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പൊടിപ്പാറ സ്വദേശി ജോണിക്കെതിരെയായിരുന്നു പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 11:18 am IST
inThrissur

തൃശൂര്‍: പോലീസില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ സേനയെയും കുറ്റം പറയുന്നത് നല്ല ശീലമല്ലെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് തൃശൂര്‍ സിറ്റി പോലീസ് പങ്കുവച്ച കുറിപ്പ് വൈറല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് കൈമാറിയത് അവര്‍ക്കുള്ള പുതിയ വീടിന്റെ താക്കോല്‍.  

വീടിന്റെ വാടക തരുന്നില്ലെന്ന പരാതിയുമായിമായാണ് പീച്ചി സ്വദേശിയായ വീട്ടുടമസ്ഥന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പൊടിപ്പാറ സ്വദേശി ജോണിക്കെതിരെയായിരുന്നു പരാതി. അന്വേഷണാര്‍ത്ഥം സ്ഥലം സന്ദര്‍ശിക്കാനെത്തിയ പീച്ചി പോലീസ് എസ്എച്ച്ഒ എ.എ. ഷുക്കൂര്‍ കണ്ട കാഴ്ച ദയനീയമായിരുന്നു.

പാറമടയില്‍ ജോലിക്കാരനായിരുന്നു ജോണി. പ്രായാധിക്യമായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പണിക്കുപോകാന്‍ കഴിയാതെ വീട്ടില്‍ അവശനിലയില്‍ കിടക്കുന്നു. ഭാര്യ മാനസിക വൈകല്യമുള്ള കിടപ്പുരോഗിയും. ഇവരുടെ മക്കളാകട്ടെ ഭിന്നശേഷിക്കാരും. അതിനും പുറമേ മൂത്ത മകള്‍ക്ക് ക്യാന്‍സര്‍ രോഗവും. ദിവസവും ആഹാരം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ വിഷമിച്ച അവര്‍ താമസിച്ചിരുന്ന പഴയ വീട്, മഴയില്‍ നിലം പൊത്തിയതോടെയാണ് ഇവര്‍ വാടകവീട്ടിലേക്ക് താമസം മാറിയത്.

എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ വാടക നല്‍കാന്‍ പോലും വകയില്ലാതെ ദുരിതത്തിലായിരുന്നു ഇവര്‍. ജോണിയുടെ ദുരിതങ്ങള്‍ നേരിട്ടു മനസിലാക്കിയ പീച്ചി എസ്‌ഐ എ.എ. ഷുക്കൂറും സംഘവും ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങുവാനുള്ള ഒരു ചെറിയ വീട് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തുടര്‍ന്ന് പോലീസുദ്യോഗസ്ഥരുടെ സഹായാഭ്യര്‍ത്ഥന വൈസ് മെന്‍ ക്ലബ് അംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കൂടാതെ പ്രദേശവാസികളായ പലരും മനസറിഞ്ഞ് സഹായിച്ചു. അങ്ങനെ അടച്ചുറപ്പുള്ള ചെറിയ ഒരു വീട് പണിതീര്‍ത്തു. പുതിയ വീടിന്റെ താക്കോല്‍ദാനം സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഇന്നലെ നിര്‍വ്വഹിച്ചു. തിരക്കിട്ട ജോലികള്‍ക്കിടയിലും നിര്‍ദ്ദനരായ ഒരു കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാന്‍ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും തൃശൂര്‍ സിറ്റി പോലീസും. 

Tags: Thrissurhouseകേസ്പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.