തൃശൂര്‍ : ഗുരുവായൂരില്‍ ദര്‍ശനം നടത്തി നടന് മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹന്‍ലാല്‍ ഗുരുവായൂരില്‍ എത്തിയത്.
രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയ താരം ദര്‍ശനം നടത്തിയ വഴിപാടും കഴിച്ച് മടങ്ങി. മോഹന്‍ലാല്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഷാജി കൈലാസിനൊപ്പം പുതിയ സിനിമ തുടങ്ങുന്നതായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്റെ എഫ്ബി പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. രജേഷ് ജയറാമിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: