Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഘ്‌നമകറ്റും വിനായകന്‍

ചിങ്ങത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയാണ് ഗണപതിഭഗവാന്റെ ജന്മദിനമായ വിനായകചതുര്‍ത്ഥി. മോദകമില്ലാതെ വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമാവില്ല. ഗണപതിഭഗവാന് ഏറെ പ്രിയപ്പെട്ട മധുരപലഹാരമാണ് മോദകം. വ്രതശുദ്ധിയോടെ വിനായകചതുര്‍ത്ഥി വ്രതം എടുക്കുന്നത് അത്യുത്തമമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 05:00 am IST
in Samskriti

കെ.ആര്‍. മോഹന്‍ദാസ്‌

ശ്രീപരമേശ്വരന്റെയും പാര്‍വ്വതീദേവിയുടെയും പുത്രനാണ് ഗണപതി. ഗണങ്ങളുടെ നായകനായി പിതാവായ പരമശിവന്‍ ഗണപതിയെ നിയമിച്ചു. അങ്ങനെയാണ് ഗണപതി എന്ന പേര് ലഭിച്ചത്. ഏതൊരു പ്രവര്‍ത്തി തുടങ്ങുന്നതിനു മുന്‍പും അതിലെ തടസ്സങ്ങള്‍ ഒഴിഞ്ഞുപോകുന്നതിന് ഗണപതിഭഗവാന്റെ അനുഗ്രഹം തേടാറുണ്ട്. ഗണപതിയെ പൂജിക്കാതെ തുടങ്ങുന്ന കാര്യങ്ങള്‍ പാതിവഴിയില്‍ മുടങ്ങിപ്പോകുമെന്ന് ഭക്തന്മാര്‍ ദൃഢമായി വിശ്വസിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ഒരുകഥ, കഥാസരിത്സാഗരത്തിലുണ്ട്.

താരകാസുരവധത്തിനായി സുബ്രഹ്മണ്യനെ സേനാപതിയാക്കാന്‍ ദേവന്മാര്‍ നിശ്ചയിച്ചു. ദേവേന്ദ്രന്‍ മന്ത്രവിശുദ്ധമായ കലശമെടുത്ത് കുമാരന്റെ ശിരസ്സില്‍ അഭിഷേകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്റെ കൈകള്‍ സ്തംഭിച്ചുപോയി. ഇത് കണ്ട പരമശിവന്‍ പറഞ്ഞു: ‘ഗണപതിപൂജചെയ്യാതെ തുടങ്ങുന്ന ഏതുകാര്യത്തിനും വിഘ്‌നമുണ്ടാകും.’ ദേവേന്ദ്രന്‍ ഉടന്‍ ഭക്തിപൂര്‍വ്വം ഗണപതിപൂജനടത്തി. വിഘ്‌നങ്ങള്‍മാറി സുബ്രഹ്മണ്യന്റെ അഭിഷേകവും നടത്തി.

ഗണപതിക്ക് ആനത്തല ലഭിച്ചതിനെക്കുറിച്ച് രണ്ട് വ്യത്യസ്തങ്ങളായ കഥകള്‍ പുരാണങ്ങളിലുണ്ട്. ഒരിക്കല്‍, പാര്‍വ്വതീദേവി ശനിഗ്രഹത്തെ ഗണപതിക്കുകാണിച്ചു കൊടുത്തു. ശനിയുടെ ദൃഷ്ടിപാതമേറ്റ് ഗണപതിയുടെ ശിരസ്സ് ദഹിച്ചുപോയി എന്നും, തല്‍സ്ഥാനത്ത് ഒരു ആനത്തല കൂട്ടിയിണക്കിയെന്നുമാണ് ഒരു കഥ.

പാര്‍വ്വതിദേവീ മഞ്ഞള്‍കുഴച്ച് ഒരു കുട്ടിയുടെ രൂപമുണ്ടാക്കിയതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ രൂപത്തെ പുത്രനായി സങ്കല്പിച്ച് ദേവി ജീവന്‍ നല്‍കി. അതാണു ഗണപതി ഭഗവാനെന്ന് സങ്കല്‍പം. താന്‍ സ്‌നാനത്തിനുപോവുകയാണെന്നും, ആരെയും പ്രവേശിപ്പിക്കാതെ വാതില്‍ക്കല്‍ കാവല്‍  നില്‍ക്കണമെന്നും ദേവി പുത്രനോട് പറഞ്ഞു. ഈ സമയത്താണ് ശ്രീപരമേശ്വരന്‍ വന്നത്. കര്‍ത്തവ്യത്തില്‍ അതീവജാഗ്രതയുള്ള ഗണപതി പരമശിവനെ തടഞ്ഞു. കോപിഷ്ഠനായ പരമശിവന്‍ ഗണപതിയുടെ ശിരസ്സ് വെട്ടിക്കളഞ്ഞു. കോപം ശമിച്ചപ്പോള്‍ ഒരു ആനത്തല പകരം കൂട്ടിയിണക്കി. ഇതാണ് കൂടുതല്‍ പ്രചാരമുള്ള കഥ.

ചിങ്ങത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയാണ് ഗണപതിഭഗവാന്റെ ജന്മദിനമായ വിനായകചതുര്‍ത്ഥി. മോദകമില്ലാതെ വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമാവില്ല. ഗണപതിഭഗവാന് ഏറെ പ്രിയപ്പെട്ട മധുരപലഹാരമാണ് മോദകം. വ്രതശുദ്ധിയോടെ വിനായകചതുര്‍ത്ഥി വ്രതം എടുക്കുന്നത് അത്യുത്തമമാണ്.

വിനായകചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നതിന് കൃത്യമായ നിഷ്ഠകള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ചതുര്‍ത്ഥിയുടെ തലേന്ന് ഒരിക്കലെടുത്ത് വ്രതം തുടങ്ങേണ്ടതാണ്. മത്സ്യ-മാംസാദികള്‍ പരിപൂര്‍ണ്ണമായും വര്‍ജ്ജിക്കണം. പകലുറക്കം ഒഴിവാക്കണം. ഭക്തിപൂര്‍വ്വം ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അടുത്ത വിനായകചതുര്‍ത്ഥിവരെയുള്ള ഒരുവര്‍ഷക്കാലം സര്‍വ്വവിഘ്‌നങ്ങളും നീങ്ങി പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വൈശ്വര്യങ്ങളും ഗണപതിഭഗവാന്‍ നല്‍കും.

ഭക്തിപൂര്‍വ്വം ഗണപതി പൂജനടത്തുമ്പോള്‍ അത്ഭുതകരമായ ഫലസിദ്ധിയുണ്ടാവുമെന്ന് വിശ്വാസം. കര്‍മ്മശേഷിവര്‍ദ്ധിക്കുകയും, ചിത്തം സുസ്ഥിരവും ശാന്തവുമാകുന്നു. കുട്ടികള്‍ക്ക് പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുന്നു. ആരോഗ്യവും ആത്മവിശ്വാസവും ധീരതയും കൈവരുന്നു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും  പരിഹരിക്കാനും പ്രാപ്തി ലഭിക്കുന്നു.ഭയാശങ്കകള്‍ വിട്ടൊഴിയുന്നു. ഭൗതികവും ആത്മീയവുമായ പുരോഗതിയോടൊപ്പം, സാമ്പത്തികമായ ഉയര്‍ച്ചയും കുടുംബത്തിലുണ്ടാകുന്നു.  

Tags: Ganapathy temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഝലം നദിയിൽ എറിഞ്ഞ് പണ്ഡിറ്റുകൾ ഒളിപ്പിച്ച ഗണപതി വിഗ്രഹം : ഇസ്ലാം ഭീകരരുടെ ആക്രമണങ്ങൾ അതിജീവിച്ച് ഇന്നും തലയെടുപ്പോടെ കശ്മീരിലെ ഗണപതിയാർ ക്ഷേത്രം

Samskriti

‘മിത്ത്’ പരാമര്‍ശത്തിന്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രി ‘ബാങ്കുവിളി’ കേട്ടപ്പോള്‍ വാ തുറന്നു

Samskriti

ഷംസീറിനെതിരെ മുംബൈയിലും പ്രതിഷേധം: അന്‍പതിലധികം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രത്തിലെ പണ്ടാട്ടി വരവ് (ഫയല്‍ ചിത്രം)
Kozhikode

പ്രജകളുടെ ക്ഷേമാന്വേഷണത്തിന് ഇത്തവണ ശിവപാര്‍വതിമാര്‍ എത്തില്ല

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.