Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അടിമയില്‍ നിന്ന് ഉടമയിലേക്ക്

'ഇന്നും അടിമയായ ഞാനി'ല്‍ നിന്ന് എന്നും അഭിമാനിയായ ഞാനിലേക്കെത്താന്‍ ഇനിയെത്ര ദൂരം നാം യാത്ര ചെയ്യേണ്ടിവരുമെന്ന വലിയ ചോദ്യം വാ പിളര്‍ത്തി നമുക്കു മുമ്പില്‍ നില്‍പ്പുണ്ട്. നിശ്ചയമായും അതിന് മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Sep 6, 2021, 05:34 am IST
inArticle

അടിമകളുടെ ദയനീയസ്വരം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടോ? എന്നുമാത്രമല്ല, അതില്‍ വല്ലാതെ അഭിമാനിക്കുകയും ചെയ്യുന്നവരുണ്ടുതാനും. വലിയവായില്‍ ജനാധിപത്യം പറയുമ്പോഴും യജമാന മന:സ്ഥിതിയുടെ തീപ്പാറ്റകള്‍ മനസ്സില്‍ തലങ്ങും വിലങ്ങും പായുന്നുണ്ടാവും. കാര്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാലാം വാര്‍ഷികമൊക്കെ നാം ആഘോഷിച്ചു.  

വര്‍ണാഭമായ ചടങ്ങുകളും പ്രഘോഷണങ്ങളും മറ്റും സമൃദ്ധമായി ഉണ്ടായി. അതിന്റെ ലഹരിയിപ്പോഴും വിട്ടൊഴിഞ്ഞിട്ടുമില്ല. ബ്രിട്ടീഷുകാരന്റെ നുകം വലിച്ചെറിഞ്ഞതിന്റെ ആവേശമായി പലതും ചെയ്തു. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പേരില്‍ പ്രതിജ്ഞയെടുത്തു. എങ്കിലും മാനസികമായി അടിമത്തം നാം തുടരുകയല്ലേയെന്ന സംശയം പലപ്പോഴും ഉയരുന്നുണ്ട്. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്; നമ്മുടെ കണ്‍മുന്നില്‍ തന്നെ. ഇച്ഛാശക്തിയുള്ള ഒരു ഭരണസംവിധാനത്തിന് മാത്രമേ അതു പൂര്‍ണമായും എടുത്തു മാറ്റാനാവൂ. അങ്ങനെ മാറ്റിയതിന്റെ നേര്‍ചിത്രങ്ങള്‍ എത്രയെത്രയുണ്ട്.

ഏതായാലും നമ്പര്‍ വണ്‍ ആയ നമ്മുടെ ദൈവരാജ്യത്തു നിന്ന് അത്തരം പ്രതീക്ഷാഭരിതമായ ഒരു സംഭവഗതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അത് തികച്ചും ശുഭോദര്‍ക്കമായിരിക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും ആരെയും വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണല്ലോ’ സാര്‍ ‘ എന്നത്. ഇതിന്റെ ശരിയായ രൂപം ആര്‍ക്കും അത്ര നിശ്ചയമില്ല. അല്ലെങ്കിലും ആരാണിതിന്റെയൊക്കെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ?

ഒരിക്കല്‍ ഐ എ എസ്സിന്റെ അവസാനത്തെ അഭിമുഖവേളയില്‍ കുസൃതിച്ചോദ്യത്തിന് ഉത്തരം പറയവെ,’ടഹമ്‌ല ക ഞലാമശി’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘സാര്‍’ എന്നൊരു ഉദ്യോഗാര്‍ഥി അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞത്രെ. അത് കുസൃതിയല്ലെന്നും വാസ്തവമാണെന്നും ബോര്‍ഡിലുള്ള വ്യക്തി വിശദീകരിച്ചു. അതു തുടരുകയാണെന്നും നിലവിലുള്ള ഭരണകൂടങ്ങള്‍ മനസ്സിരുത്തി പ്രവര്‍ത്തിച്ചാല്‍ ഇത്തരം ദുഷ്പ്രവണതകള്‍ ഒഴിവാക്കി സ്വന്തം അഭിമാനം ഉയര്‍ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഭരണസംവിധാനത്തിന്റെ ആണിക്കല്ലായി പ്രവര്‍ത്തിക്കേണ്ട നിങ്ങളെപ്പോലുള്ളവര്‍ വേണം അതിനു മുന്‍കൈ എടുക്കാനെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി. എന്നിട്ടും എത്രയോ വെള്ളം ഗംഗയിലൂടെ ഒഴുകിപ്പോയി. എത്രയോ സ്വാതന്ത്ര്യ – ഗണതന്ത്ര വേളകളില്‍ മൂവര്‍ണക്കൊടി ചെങ്കോട്ടയില്‍ പാറിപ്പറന്നു. കാര്യങ്ങള്‍ അങ്ങനെ തന്നെ തുടരുന്നു. പക്ഷേ, ശുഭകരമായ ഒട്ടേറെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്.

ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് അര്‍ത്ഥപൂര്‍ണമായ ഒരു തീരുമാനത്തിലൂടെ തികഞ്ഞ അഭിമാന ബോധമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ ചരിത്രപ്രാധാന്യമുള്ള തീരുമാനവുമായി എത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തിലെ ഓഫീസില്‍ ഇനി മുതല്‍ അപേക്ഷയില്‍ സാര്‍ പ്രയോഗം വേണ്ട.ഒപ്പം അപേക്ഷിക്കുന്നു, വിനീതമായി എന്നിത്യാദി പ്രയോഗങ്ങളും വേണ്ടെന്നു വെച്ചിരിക്കുന്നു.  പകരം അവകാശപ്പെടുന്നു , താല്‍പര്യപ്പെടുന്നു എന്നിങ്ങനെ ഉപയോഗിച്ചാല്‍ മതി. ഇങ്ങനെ വെക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും അപേക്ഷയില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മുതിര്‍ന്ന അധികാരിക്ക് മുമ്പില്‍ പരാതിപ്പെടാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എല്ലാ കക്ഷികളും ഉള്‍പ്പെട്ട ഭരണസമിതി ഇത്തരമൊരു ചരിത്രപ്രസിദ്ധമായ തീരുമാനമെടുത്തതിലൂടെ ബ്രിട്ടീഷുകാര്‍ നമ്മുടെ അഭിമാനത്തിന്റെ മുഖത്തേക്കെറിഞ്ഞ ചെളിയാണ് കഴുകിക്കളയുന്നത്. ഇതിനെ തുടര്‍ന്ന് മറ്റുചില പഞ്ചായത്തുകളും ഈ തീരുമാനം പിന്തുടരുന്നുണ്ട്.’ ഇന്നും അടിമയായ ഞാനി ‘ ല്‍ നിന്ന് എന്നും അഭിമാനിയായ ഞാനിലേക്കെത്താന്‍ ഇനിയെത്ര ദൂരം നാം യാത്ര ചെയ്യേണ്ടിവരുമെന്ന വലിയ ചോദ്യം വാ പിളര്‍ത്തി നമുക്കു മുമ്പില്‍ നില്‍പ്പുണ്ട്. നിശ്ചയമായും അതിന് മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം. കൊച്ചു കൊച്ചു കാര്യങ്ങളാണല്ലോ മഹാ സംഭവഗതികളില്‍ എത്തി നിര്‍ണായക മാറ്റങ്ങളുണ്ടാക്കിയത്.

അത്തരത്തിലുള്ള ഒരു മാറ്റത്തിലേക്ക് വലതുകാല്‍ വച്ചു കയറിയിരിക്കുന്ന പ്രാദേശിക ഭരണ സംവിധാനത്തിന് ചുരുങ്ങിയത് ഒരു ജയ് പറയണ്ടേ? അതല്ലേ ഒരു മര്യാദ. മര്യാദകളാെക്കെ പടികടന്നുപോവുകയാണെന്ന് അറിയാത്തതല്ല. എന്നാലും എവിടെയെങ്കിലും നക്ഷത്ര വലിപ്പത്തില്‍ അതുണ്ടാകാതിരിക്കില്ലല്ലോ. കൂരിരുട്ടിലും നക്ഷത്രത്തിനാവുന്നത് അതു ചെയ്യാതിരിക്കുമോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.