Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കശ്മീരിന്റെ കാര്യത്തില്‍ താലിബാനുളളില്‍ ഭിന്നാഭിപ്രായങ്ങള്‍; വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് സുഹൈല്‍ ഷഹീനും അനസ് ഹഖാനിയും

കശ്മീരിന്റെ കാര്യത്തിലുള്ള താലിബാന്‍ നേതാക്കളുടെ പരസ്പരവിരുദ്ധ പ്രസ്താവനകള്‍ സര്‍ക്കാര്‍ വൃത്തങ്ങളിലും സുരക്ഷാസേനയിലും ആശങ്കയുളവാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 06:25 pm IST
inWorld
കശ്മീരിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന താലിബാന്‍ നേതാക്കളായ സുഹൈല്‍ ഷഹീനും അനസ് ഹഖാനിയും

കശ്മീരിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന താലിബാന്‍ നേതാക്കളായ സുഹൈല്‍ ഷഹീനും അനസ് ഹഖാനിയും

ന്യൂദല്‍ഹി: കശ്മീരിന്റെ കാര്യത്തിലുള്ള താലിബാന്‍ നേതാക്കളുടെ പരസ്പരവിരുദ്ധ പ്രസ്താവനകള്‍ സര്‍ക്കാര്‍ വൃത്തങ്ങളിലും സുരക്ഷാസേനയിലും ആശങ്കയുളവാക്കുന്നു.  

കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ബിബിസി ഉര്‍ദു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പ്രസ്താവിച്ചത് ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്.  അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ, അവിടം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് താലിബാന്‍ വക്താവിന്റെ ഈ  പരാമര്‍ശം.

‘മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഇന്ത്യയിലെ കശ്മീരിലായാലും മറ്റേതെങ്കിലും രാജ്യത്തായാലും. നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ പൗരന്മാരാണെന്നും പറഞ്ഞാലും, മുസ്ലീങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും’- താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

അതുപോലെ അല്‍ ഖായിദ എന്ന ഭീകരസംഘടന ഈയിടെ നടത്തിയ പ്രസ്താവനയും അസ്വാരസ്യമുളവാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍  എന്ന  ഇസ്ലാമിക പ്രദേശം മോചിതമായതിനു പിന്നാലെ അടുത്ത ലക്ഷ്യം കാശ്മീര്‍ ആണെന്നായിരുന്നു അല്‍ഖായിദ എന്ന ഭീകരസംഘടനയുടെ പ്രഖ്യാപനം. 

താലിബാനെ പിന്തുണയ്‌ക്കാന്‍ ചൈനയും റഷ്യയും രംഗത്തുവന്ന സാഹചര്യത്തിലാണ് മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആരോപിക്കപ്പെടുന്ന ചൈനയിലെ സിന്‍ജിയാങ്ങിനെയും റഷ്യയിലെ ചെച്‌നിയയെയും മോചിപ്പിക്കേണ്ട ഇസ്ലാം പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും അല്‍ ഖായിദ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് കാശ്മീരില്‍ ആക്രമണം നടത്താന്‍ ആത്മവിശ്വാസം പകരുമെന്ന് കരുതുന്നു.  

അതേ സമയം കശ്മീര്‍ പ്രശ്‌നത്തില്‍ താലിബാന്‍ യാതൊരു ഇടപെടലും നടത്തില്ലെന്ന് താലിബാന്‍ യുവനേതാവ് അനസ് ഹഖാനി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കശ്മീര്‍ തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും കശ്മീരില്‍ ഇടപെടുന്നത് തങ്ങളുടെ നയത്തിന് എതിരാണെന്നുമായിരുന്നു അനസ് ഹഖാനിയുടെ അഭിപ്രായം.  ‘ഞങ്ങളുടെ നയത്തിന് എതിരായി എങ്ങിനെ ഞങ്ങള്‍ പ്രവര്‍ത്തിക്കും?. ഇത് വളരെ വ്യക്തമാണ്, ഞങ്ങള്‍ ഇടപെടില്ല,’ അനസ് ഹഖാനി വ്യക്തമാക്കി.

ഇന്ത്യ 20 വര്‍ഷം ഞങ്ങളുടെ എതിരാളികളുമായി ബന്ധം സ്ഥാപിച്ചെങ്കിലും പഴയതെല്ലാം മറക്കാന്‍ തയ്യാറാണെന്നും അനസ് ഹഖാനി പ്രസ്താവിച്ചിരുന്നു. ‘ഇന്ത്യ മാത്രമല്ല, ലോകത്തിലെ മറ്റ് രാഷ്‌ട്രങ്ങളുടെയും സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. വരും നാളുകളില്‍ ഞങ്ങള്‍ നയങ്ങള്‍ തീരുമാനിക്കും,’ അനസ് പറഞ്ഞു. ഇനിയും പാകിസ്ഥാന്റെ കയ്യിലെ കളിപ്പാവയാകാന്‍ അഫ്ഗാനിസ്ഥാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി.  

എന്തായാലും താലിബാനിടയില്‍ തന്നെ കശ്മീരിനെക്കുറിച്ച് ഇതുവരെ യോജിച്ച ഒരു അഭിപ്രായം ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നയം ഇനിയും രൂപപ്പെടാന്‍ ഇരിക്കുന്നതേയുള്ളൂ. പാകിസ്ഥാനോടും ചൈനയോടും താല്‍പര്യമുള്ള ചില മാധ്യമങ്ങള്‍  താലിബാനിടയില്‍ ഇന്ത്യയ്‌ക്കെതിരായ അഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  

ഇപ്പോഴും ഇന്ത്യയുമായുള്ള ഭൗമരാഷ്‌ട്രീയപ്രശ്‌നങ്ങളില്‍ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ താലിബാനിടയില്‍ ആശയക്കുഴപ്പമുണ്ട്. ചില താലിബാന്‍ നേതാക്കള്‍ ഇന്ത്യയോട് അവിടെയുള്ള അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ഇന്ത്യയില്‍ നിന്നും താലിബാനേക്കുള്ള പഞ്ചസാര കയറ്റുമതി താലിബാന്‍ നിരോധിച്ചതായി പറയപ്പെടുന്നുണ്ട്. അഫ്ഗാനിലെ പാവ സര്‍ക്കാര്‍ ഭരിച്ചിരുന്ന അഷറഫ് ഗനിയോടുള്ള ഇന്ത്യയുടെ മൃദുസമീപനമാണ് താലിബാനെ ചൊടിപ്പിക്കുന്നതെന്ന് പറയുന്നു. അതുപോലെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിലര്‍ക്ക് അഭയം നല്‍കിയതും താലിബാനെ ചൊടിപ്പിക്കുന്നതായി പറയുന്നു.

Tags: ജമ്മു കശ്മീര്‍കശമീര്‍താലിബാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഹക്കാനിഅനസ് ഹഖാനിസുഹൈല്‍ ഷഹീന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.