Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 വയസ്സാക്കി വര്‍ധിപ്പിക്കണം; പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ദിവസമാക്കി കുറയ്‌ക്കണമെന്നും ശമ്പള കമ്മിഷന്‍

സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണം. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 11:20 am IST
inKerala

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 57 വയസ്സാക്കി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. മുഖ്യമന്ത്രി പിണറായി വിജയന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വ്യാഴാഴ്ച നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്‌ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ച് ജോലി ചെയ്യുന്ന സമയം വര്‍ധിപ്പിക്കണം. പകല്‍ 10 മുതല്‍ 5 വരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഉച്ചയ്‌ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കാനും കമ്മിഷന്റെ നിര്‍ദ്ദേശമുണ്ട്.  

കൂടാതെ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണം. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.  

വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്‌ക്കണം. ജന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളൂ. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം. നിലവിലെ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം മാറി മാറി നല്‍കണം. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കുക.  

സാധാരണക്കാരന്റെ പ്രശ്‌നം ഉള്‍ക്കൊള്ളാനുള്ള മനോഭാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറണം. പിഎസ്സി നിയമനങ്ങള്‍ കാര്യക്ഷമമാക്കുക. ചെലവ് കുറയ്‌ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുക.  

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമന ഒഴിവുകള്‍ ഏറ്റവും പ്രചാരമുള്ള രണ്ടു മലയാളം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂളിന്റെയും വെബ്‌സൈറ്റിലും ഒഴിവുകള്‍ പ്രസിദ്ധീകരിക്കണം. 

ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്‌മെന്റ്, യൂണിവേഴ്‌സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാവണം.നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെ വെണം ഓംബുഡ്‌സ്മാനായി നിയമിക്കേണ്ടതെന്നും കമ്മിഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.  

Tags: പെന്‍ഷന്‍കേരള സര്‍ക്കാര്‍ശമ്പളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.