Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പോക്‌സോ കേസുകള്‍ കെട്ടിച്ചമയ്‌ക്കുമ്പോള്‍

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ബാലികമാരെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്ന നിയമം തന്നെ നാം നിര്‍മിച്ചിരിക്കുകയാണല്ലോ. അപ്പോള്‍പോലും നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. പോക്‌സോ കേസുകള്‍ വളരെ ശ്രദ്ധയോടെയും നിക്ഷ്പക്ഷമായും അന്വേഷിക്കുകയാണ് ഇതിനു വേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 05:00 am IST
inEditorial

മലപ്പുറത്ത് പോക്‌സോ കേസില്‍ പ്രതിയാക്കപ്പെട്ട പതിനെട്ടുകാരന്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് അടിയന്തരമായി ജയില്‍മോചിതനായ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് സഹപാഠിയായ യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ജയിലില്‍ ഈ  വിദ്യാര്‍ത്ഥിക്ക് കഠിന പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് വീട്ടില്‍ വന്ന് പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നതിനു മുന്‍പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ ഫലം നെഗറ്റീവായതോടെയാണ് മുപ്പത്തിയാറു ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന യുവാവിന് മോചനം ലഭിച്ചത്.  താന്‍ നിരപരാധിയാണെന്ന് തുടക്കം മുതല്‍ പറഞ്ഞ യുവാവ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരയുടെ മൊഴിയെ മാത്രം ആശ്രയിച്ച് പോക്‌സോ കേസുകള്‍ അലസമായും മുന്‍വിധിയോടെയും കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളിലൊന്നാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വളരെ നാളായില്ല തിരുവനന്തപുരം ജില്ലയിലെ കടയ്‌ക്കാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് അമ്മ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. മുന്‍ ഭര്‍ത്താവിന്റെ മൊഴി പ്രകാരമായിരുന്നു ഇത്. പക്ഷേ ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ ഈ അമ്മ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. കുടുംബവഴക്കിന്റെ പ്രതികാരം തീര്‍ക്കാന്‍ ഭര്‍ത്താവ് ഇങ്ങനെയൊരു പരാതി നല്‍കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.  

കടയ്‌ക്കാവൂര്‍ കേസില്‍ ഇരുപത്തിയേഴു ദിവസമാണ് നാല്‍പ്പത്തിയേഴുകാരിയായ യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചെങ്കിലും സമൂഹത്തിനു മുന്നില്‍ അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം സംഭവിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന നൂറുകണക്കിന് സംഭവങ്ങളിലൊന്നാണിത്. 2020 ല്‍ മാത്രം പോക്‌സോ നിയമപ്രകാരം 43,000 കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു. ഇതില്‍നിന്നു തന്നെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തോത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.  ആവശ്യപ്പെട്ട പ്രകാരം വീടു വില്‍ക്കാന്‍ തയ്യാറാവാതിരുന്ന മുംബൈക്കാരനെതിരെ തന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അയല്‍വാസി കൊടുത്ത കേസില്‍ പത്ത് വര്‍ഷത്തോളമാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയപ്പോഴേക്കും ഒരു സാധു മനുഷ്യന് പത്ത് വര്‍ഷം ജയിലില്‍ നരകയാതന അനുഭവിക്കേണ്ടി വന്നുവെന്നത് അത്യന്തം അപലപനീയമായ കാര്യമാണ്. സമീപകാലത്ത് കേരള ഹൈക്കോടതി തന്നെ ഇരുപത്തിയെട്ടുകാരനായ ഒരു യുവാവ് പ്രതിയായ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി റദ്ദാക്കുകയുണ്ടായി. ഇവിടെയും വ്യക്തിപരമായ കാരണങ്ങളാല്‍ പരാതി നല്‍കി യുവാവിനെ കുടുക്കാനാണ് ശ്രമം നടന്നത്.

പോക്‌സോ നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും ആഴത്തിലുള്ള പരിശോധന നടത്തി സത്യം കണ്ടെത്താന്‍ ശ്രമിക്കാറില്ല. അന്വേഷണം നടക്കുന്ന പോക്‌സോ കേസുകള്‍ പരിശോധിച്ച സംസ്ഥാന പോലീസിന്റെ ഒരു സമിതി കണ്ടെത്തിയത് ഇവയില്‍ പത്ത് ശതമാനത്തോളം കെട്ടിച്ചമച്ചതാണ് എന്നായിരുന്നു. വ്യക്തിവൈരാഗ്യവും കുടുംബപ്രശ്‌നങ്ങളുമാണ് കേസിനിടയാക്കുന്ന പരാതികള്‍ക്കു കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍, അതീവ ശ്രദ്ധയോടെ വേണം  പോക്‌സോ കേസുകള്‍ അന്വേഷിക്കാനെന്ന ഒരുത്തരവും പോലീസ് ഇറക്കുകയുണ്ടായി. പക്ഷേ ഈ ഉത്തരവ് നിലവിലുള്ളപ്പോള്‍ തന്നെ പോക്‌സോ നിയമപ്രകാരമുള്ള വ്യാജകേസുകള്‍ നിരവധിയുണ്ടായി എന്നതാണ് വിരോധാഭാസം. ലൈംഗിക പീഡനങ്ങളില്‍ ഇരകളുടെ മൊഴികളെ മാത്രം മുന്‍നിര്‍ത്തി കേസെടുത്താല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ ഇടയുണ്ടെന്ന് സുപ്രീംകോടതി തന്നെ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാധ്യമ വിചാരണയും ജനങ്ങളുടെ പ്രതിഷേധവും ഭയന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാവുന്ന സാഹചര്യം പോക്‌സോ കേസുകളില്‍ പതിവാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ബാലികമാരെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്ന നിയമം തന്നെ നാം നിര്‍മിച്ചിരിക്കുകയാണല്ലോ. അപ്പോള്‍പോലും നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. പോക്‌സോ കേസുകള്‍ വളരെ ശ്രദ്ധയോടെയും നിക്ഷ്പക്ഷമായും  അന്വേഷിക്കുകയാണ് ഇതിനു വേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.