Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാബൂള്‍ വിമാനത്താവളത്തില്‍ വെള്ളക്കുപ്പിക്ക് വില 2950 രൂപ; അഫ്ഗാന് പുറത്തേക്ക് പറക്കാനുള്ള സ്വപ്‌നവുമായി തിക്കിത്തിരക്കി ആയിരങ്ങള്‍

കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ്ഐസ് ഖൊറാസന്‍ തീവ്രവാദി സംഘം രണ്ട് ചാവേര്‍ ബോംബാക്രമണം നടത്തിയിട്ടും ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ ഇപ്പോഴും വിമാനത്താവളഗേറ്റില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ഇവിടെ ഒരു കുപ്പി വെള്ളത്തിന്റെ വില ഇപ്പോള്‍ 40 ഡോളര്‍ (ഏകദേശം 2950 രൂപ).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 05:17 pm IST
inWorld

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ്ഐസ് ഖൊറാസന്‍ തീവ്രവാദി സംഘം രണ്ട് ചാവേര്‍ ബോംബാക്രമണം നടത്തിയിട്ടും ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ ഇപ്പോഴും വിമാനത്താവളഗേറ്റില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ഇവിടെ ഒരു കുപ്പി വെള്ളത്തിന്റെ വില ഇപ്പോള്‍ 40 ഡോളര്‍ (ഏകദേശം 2950 രൂപ).

വെള്ളത്തിന് പുറമെ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് തീവിലയാണ്. യുഎസ് പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാന്‍ വിടുന്ന അന്തിമതീയതി ആഗസ്ത് 31 എന്ന് പ്രഖ്യാപിച്ചതോടെയാണ് എങ്ങിനെയെങ്കിലും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ വിമാനത്താവളത്തില്‍ ആയിരങ്ങള്‍ തിക്കിത്തിരക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടയില്‍ തങ്ങള്‍ക്കും എങ്ങിനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാനാവുമോ എന്ന പ്രതീക്ഷയിലാണ് അഫ്ഗാന്‍ സ്വദേശികള്‍ തിക്കിത്തിരക്കുന്നത്. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത്.

ഒരു പ്ലേറ്റ് ചോറിന് 7300 രൂപ കൊടുത്തെന്നും വെള്ളത്തിന് 2950 രൂപ കൊടുത്തെന്നും വിശദീകരിച്ച് അഫ്ഗാന്‍കാരനായ ഫസല്‍-ഉര്‍-റഹ്മാന്‍ തന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അഫ്ഗാന്‍ കറന്‍സിയില്‍ ആരും സാധനങ്ങള്‍ വില്‍ക്കുന്നില്ലെന്നും, യുഎസ് ഡോളറില്‍ മാത്രമാണ് സാധനങ്ങള്‍ വില്‍ക്കുന്നതെന്നും ഫസല്‍- ഉര്‍- റഹ്മാന്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഫസല്‍ ഉര്‍ റഹ്മാന്റെ വീഡിയോ പങ്കുവെച്ചിരുന്നു.

കാബൂള്‍ വിമാനത്താവളത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍കാര്‍ ഒടിപ്പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. 103 പേരുടെ മരണത്തിനിടയാക്കി ബോംബ് സ്‌ഫോടനം കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് രക്ഷപ്പെടാമെന്ന മോഹത്താല്‍ ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ വീണ്ടും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയായിരുന്നു. ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാഷ്‌ട്രങ്ങള്‍ അവരുടെ ഒഴിപ്പിക്കല്‍ യജ്ഞം ഏകദേശം സമാപിച്ചതായി പ്രഖ്യാപിച്ചെങ്കിലും അമേരിക്കക്ക് ഇനിയും നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കാനുണ്ട്. താലിബാന്‍ ഭരണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ വാതില്‍ക്കല്‍ ആയിരങ്ങള്‍ തിക്കിത്തിരക്കുകയാണ്.

Tags: ISISതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍താലിബാന്‍ ശാസനകാബൂള്‍ വിമാനത്താവളംഐഎസ് ഐഎസ് ഖൊറാസന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.