Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയം കുന്നത്ത്, ആലി മുസ്ലിയാര്‍ ഉള്‍പ്പടെ 387 പേര്‍ രക്തസാക്ഷികളല്ല; സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും നീക്കണമെന്ന് ഐസിഎച്ച്ആര്‍

സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിന്റെ അഞ്ചാം വാല്യം പുനപരിശോധിച്ച ഐസിഎച്ച്ആര്‍ പാനലാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഇതു പ്രകാരം വാരിയം കുന്നത്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയത് മതപരിവര്‍ത്തനത്തെ ലക്ഷ്യമിട്ടുള്ള മൗലികവാദി പോരാട്ടമാണെന്നും ഇതില്‍ പറയുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 01:42 pm IST
in Kerala

കൊച്ചി : വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര രക്തസാക്ഷി അല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) 1921ല്‍ നടന്ന മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മൗലികവാദി പോരാട്ടമായിരുന്നുവെന്നും ഐസിഎച്ച്ആര്‍ പറയുന്നുണ്ട്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്ലിയാര്‍ ഉള്‍പ്പടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും പുറത്താക്കണമെന്നും ഐസിഎച്ച്ആര്‍.

സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിന്റെ അഞ്ചാം വാല്യം പുനപരിശോധിച്ച ഐസിഎച്ച്ആര്‍ പാനലാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഇതു പ്രകാരം വാരിയം കുന്നത്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയത് മതപരിവര്‍ത്തനത്തെ ലക്ഷ്യമിട്ടുള്ള മൗലികവാദി പോരാട്ടമാണെന്നും ഇതില്‍ പറയുന്നുണ്ട്. ദ ഹിന്ദുവാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു.

അടുത്തിടെ നടന്ന മലബാര്‍ സമര ഇരകളുടെ അനുസ്മരണ പരിപാടിയില്‍ ഇന്ത്യയില്‍ താലിബാന്‍ മനസ്സിന്റെ ആദ്യ പരസ്യപ്പെടുത്തലുകളില്‍ ഒന്നായിരുന്നു ഇതെന്ന് ആര്‍എസ്എസ് നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടിരുന്നു. പരിപാടിയില്‍ സംസാരിച്ച എം.ബി. രാജേഷ് വാരിയംകുന്നത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കാന്‍ വിസമ്മതിച്ചയാളാണെന്നും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിന് പകരം രക്തസാക്ഷിത്വം വരിച്ചയാളാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു. ഇത് ചര്‍ച്ചയാവുകയും ചെയ്്തിരുന്നു.  

ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ സമരം നടത്തിയത്. ഇത് വിജയിച്ചിരുന്നെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നു. ഇത് ബ്രിട്ടീഷ് വിരുദ്ധ സമരം ആയിരുന്നില്ല. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒന്നും ദേശീയതയ്‌ക്ക് അനുകൂലമല്ല. സമരം വിജയമായിരുന്നെങ്കില്‍ ആ ഭാഗം ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.  

ശരീയത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. നിരവധി ഹിന്ദുക്കളുടെ തല അദ്ദേഹം അറുത്തു. മതനിരപേക്ഷ മുസ്ലിങ്ങളെ പോലും അവര്‍ വിട്ടില്ല. കലാപകാരികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടവര്‍ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട മാപ്പിള കലാപകാരികള്‍ ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചത്. അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാന്‍ ആകില്ല.  വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് കോടതി നടപടികള്‍ നേരിട്ട് ഭരണകൂടത്തിന്റെ വധിശിക്ഷ ഏറ്റുവാങ്ങിയതെന്നും ഐസിഎച്ച്ആര്‍ പാനല്‍ പറയുന്നു.

സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐസിഎച്ച്ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) ഓം ജീ ഉപാധ്യായ് പറഞ്ഞു. നടന്‍ പൃഥ്വിരാജ് നായകനായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപുാത്രമാക്കി കഴിഞ്ഞ വര്‍ഷം സിനിമ പ്രഖ്യാപിച്ചിരുന്നു.

Tags: റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.