Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പ്രതിപക്ഷത്തിന് അസഹിഷ്ണുത

രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേര തങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുളളതാണെന്ന കോണ്‍ഗ്രസ്സിലെ നെഹ്‌റു കുടുംബത്തിന്റെ ജനാധിപത്യവിരുദ്ധ മനോഭാവമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മറ്റൊരാള്‍ പ്രധാനമന്ത്രിയാവുന്നത് സഹിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ല. കാലഹരണപ്പെട്ട ഈ പാര്‍ട്ടി പരാജയങ്ങൡനിന്ന് ഒരു പാഠവും പഠിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 05:00 am IST
inEditorial

ജനാധിപത്യത്തിന്റെ ശ്രീകോവിലായി കരുതപ്പെടുന്ന പാര്‍ലമെന്റിനെ പ്രതിപക്ഷം കലാപകേന്ദ്രമാക്കി മാറ്റുന്നതാണ് മണ്‍സൂണ്‍ സമ്മേളനത്തില്‍ കണ്ടത്. ഈ സമ്മേളനത്തിന്റെ പത്ത് സിറ്റിങ്ങുകളിലും പ്രതിപക്ഷ അംഗങ്ങളുടെ ്രപതിഷേധവും കോലാഹലവും ബഹിഷ്‌കരണവും മാത്രമല്ല അക്രമപ്രവര്‍ത്തനങ്ങളുമാണ് അരങ്ങേറിയത്. മുതിര്‍ന്ന അംഗങ്ങള്‍ നടത്തിയ അക്രമങ്ങളെ നിയന്ത്രിക്കാന്‍ മാര്‍ഷലുകളെ വിളിച്ചുവരുത്തിയപ്പോള്‍ തങ്ങളെ ആക്രമിക്കാന്‍ സര്‍ക്കാര്‍ പുറത്തുനിന്ന് ആളെയിറക്കുകയാണെന്ന് നിരുത്തരവാദപരമായി ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. രാജ്യസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതോടെ പ്രതിപക്ഷം പ്രചരിപ്പിച്ച ഈ നുണകള്‍ പൊളിഞ്ഞു. പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുകളെ ആക്രമിക്കുന്നതായിരുന്നു ദൃശ്യങ്ങൡ കണ്ടത്. കേരളത്തില്‍നിന്നുള്ള സിപിഎം രാജ്യസഭാ എംപി എളമരം കരീം ഒരു മാര്‍ഷലിന്റെ കഴുത്തിനു പിടിച്ച് ഞെരുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹപ്രവര്‍ത്തകര്‍ കേരള നിയമസഭയില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ഈ ‘ജനപ്രതിനിധി’ പാര്‍ലമെന്റില്‍ പരീക്ഷിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ രണ്ട് വനിതാ അംഗങ്ങള്‍ ചേര്‍ന്ന്  ഒരു വനിതാ മാര്‍ഷലിനെ അടിക്കുന്നതും വലിച്ചിഴച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രാജ്യസഭാ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ അംഗങ്ങളാണ് അക്രമം നടത്തിയതെന്ന് വ്യക്തമായി പറയുന്നുണ്ട്.

സഭാ നടപടികള്‍ കരുതിക്കൂട്ടി അലങ്കോലപ്പെടുത്തുകയായിരുന്നു പ്രതിപക്ഷം. രാജ്യസഭയില്‍ നൂറ്റി ഇരുപത്തിയേഴാം ഭരണഘടനാ ഭേദഗതി ബില്‍ ചര്‍ച്ചയ്‌ക്കെടുത്ത ഉടന്‍ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷം മേശപ്പുറത്തെ ബുക്കുകളും പേപ്പറുകളും കീറിയെറിയുകയാണുണ്ടായത്. ചിലര്‍ മേശപ്പുറത്തു കയറിനിന്ന് ആക്രോശിക്കുകയുണ്ടായി. ഇതോടെയാണ് കൂടുതല്‍ കഷ്ടനഷ്ടങ്ങളുണ്ടാകാതെ നോക്കാനായി മാര്‍ഷലുകളെ വിളിച്ചുവരുത്തിയത്. സ്വന്തം പ്രശ്‌നങ്ങളുന്നയിക്കാനും പരിഹാരമുണ്ടാക്കാനും ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചവരാണ് അവരുടെ നികുതിപ്പണം പാഴാക്കുന്ന പ്രവര്‍ത്തനങ്ങൡലേര്‍പ്പെട്ടത്. ചര്‍ച്ചകള്‍ നടത്തുകയും സര്‍ക്കാരിനോട് ഉത്തരം തേടുകയും ചെയ്യേണ്ട പ്രതിപക്ഷത്തെ ചില ‘മാന്യന്മാരായ’ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമങ്ങള്‍ അഴിച്ചുവിട്ടത് സഭാ നടപടികള്‍ തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യം വച്ചുകൊണ്ടുതന്നെയായിരുന്നു. അധ്യക്ഷപീഠത്തെ അപമാനിക്കാനും ചിലര്‍ മുതിര്‍ന്നു. പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിലൂടെ 130 കോടിയോളം രൂപയുടെ നികുതിപ്പണമാണ് പാഴാക്കിയത്. പ്രതിപക്ഷത്തിന്റെ അപലപനീയമായ ഈ പ്രവൃത്തിയെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണം. അംഗങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നു എന്നു ഉറപ്പുവരുത്തണം. പാര്‍ലമെന്റില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ പ്രശ്‌നം എത്തിക്‌സ് കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്.

പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന വാശിയാണ് പ്രതിപക്ഷം കാണിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ജനരോഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച കര്‍ഷകസമരം പരാജയപ്പെട്ടത് പ്രതിപക്ഷ പാര്‍ട്ടികളെ കുറച്ചൊന്നുമല്ല അമര്‍ഷം കൊള്ളിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള ചര്‍ച്ചയ്‌ക്കും നിയമഭേദഗതികള്‍ക്കും തയ്യാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച്  വ്യക്തമാക്കിയിട്ടും രാജ്യവിരുദ്ധ ശക്തികളുടെ പിന്തുണയോടെ കര്‍ഷകരുടെ പേരില്‍ രാജ്യതലസ്ഥാനത്ത് സമരം നടത്തുന്നവരുടെ ലക്ഷ്യം രാഷ്‌ട്രീയമാണ്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസം ചില മാധ്യമങ്ങള്‍ ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന ഫോണ്‍ ചോര്‍ത്തല്‍ ഒരു സാങ്കല്‍പിക പ്രശ്‌നമാണ്. ഈ പ്രശ്‌നത്തില്‍ ഹര്‍ജിയുമായി പോയവര്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങളില്‍ വിയര്‍ക്കുന്നതാണ് കണ്ടത്. സാങ്കല്‍പികമായ ഒരു പ്രശ്‌നത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് വാശിപിടിക്കുന്നവര്‍ ഇതേക്കുറിച്ച് വിശദീകരിക്കുവാന്‍ മന്ത്രിമാരെപ്പോലും അനുവദിച്ചില്ല. പ്രതിപക്ഷത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം അവര്‍ക്ക് അധികാരം നഷ്ടമായിരിക്കുന്നതാണ്.  

രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേര തങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുളളതാണെന്ന കോണ്‍ഗ്രസ്സിലെ നെഹ്‌റു കുടുംബത്തിന്റെ ജനാധിപത്യവിരുദ്ധ മനോഭാവമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മറ്റൊരാള്‍ പ്രധാനമന്ത്രിയാവുന്നത് സഹിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ല. കാലഹരണപ്പെട്ട ഈ പാര്‍ട്ടി പരാജയങ്ങൡനിന്ന് ഒരു പാഠവും പഠിക്കുന്നില്ല.

രാജ്യസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതോടെ പ്രതിപക്ഷം പ്രചരിപ്പിച്ച ഈ നുണകള്‍ പൊളിഞ്ഞു. പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുകളെ ആക്രമിക്കുന്നതായിരുന്നു ദൃശ്യങ്ങൡ കണ്ടത്. കേരളത്തില്‍നിന്നുള്ള സിപിഎം രാജ്യസഭാ എംപി എളമരം കരീം ഒരു മാര്‍ഷലിന്റെ കഴുത്തിനു പിടിച്ച് ഞെരുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹപ്രവര്‍ത്തകര്‍ കേരള നിയമസഭയില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ഈ ‘ജനപ്രതിനിധി’ പാര്‍ലമെന്റില്‍ പരീക്ഷിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.