ന്യൂദല്‍ഹിയിലെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വീകരണവുമായി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി. വിമാനത്താവളത്തില്‍ ഓരോ താരങ്ങളെയും പ്രത്യേകം വരവേറ്റ തേജസ്വി സൂര്യ മാലയണിയിച്ചാണ് സ്വീകരിച്ചത്. തുടക്കം മുതല്‍ കൈയടികളോടെയാണ് തേജസ്വി സൂര്യയും കാത്തു നിന്നത്. പങ്കെടുത്ത എല്ലാവരെയും സ്വീകരിച്ചു. ഒപ്പം നിന്ന് ചിത്രമെടുത്തു. നേരത്തെ മത്സരങ്ങള്‍ക്കിടയിലും മെഡല്‍ നേടുന്ന മുഹൂര്‍ത്തങ്ങളില്‍ ആശംസയുമായി തേജസ്വി സൂര്യ സമൂഹമാധ്യമങ്ങളിലുണ്ടായിരുന്നു. മലയാളി താരം പി.ആര്‍. ശ്രീജേഷിനെ ആലിംഗനം ചെയ്താണ് തേജസ്വി സൂര്യ സ്വീകരിച്ചത്.
















