ന്യൂദല്‍ഹി: മെഡല്‍ തിളക്കത്തില്‍ പിറന്നാള്‍ ആഘോഷിച്ച് മീരാബായ് ചാനു. ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ചാനു 27ലേക്ക് കടന്നു. കഴിഞ്ഞ ദിവസം നടന്ന പിറന്നാല്‍ ആഘോഷം വലിയ രീതിയിലാണ് കുടുംബം ഏറ്റെടുത്തത്. കേക്ക് മുറിച്ചും സമ്മാനങ്ങള്‍ കൈമാറിയും ചാനുവിന്റെ പിറന്നാള്‍ ആഘോഷമാക്കി. സമൂഹമാധ്യമങ്ങളിലും ചാനുവിന്റെ പിറന്നാള്‍ ആഘോഷിച്ചു. രാജ്യം ഒന്നടങ്കം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ചതില്‍ നന്ദിയുണ്ടെന്ന് ചാനു പറഞ്ഞു.
















