Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കായിക ലോകം നരേന്ദ്ര മോദിയെ പുകഴ്‌ത്തുന്നതിനു പിന്നില്‍ ‘ടാര്‍ഗറ്റ് ഒളിമ്പിക്‌സ് പോഡിയം’ പദ്ധതി

ഒളിമ്പിക്‌സില്‍ വിജയം എന്നു തന്നെ പേരിട്ട് യുവജന കായിക മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ വിജയമാണ് ടോക്കിയോയില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടം.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Aug 8, 2021, 01:58 pm IST
inSports

കായിക താരങ്ങള്‍ വിയര്‍പ്പൊഴുക്കി മെഡല്‍ നേടുന്നതിന് ഭരണാധികാരിയെ പ്രശംസിക്കണോ?.  ഇന്ത്യന്‍ താരങ്ങല്‍ ഒളിംപ്ക്‌സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടം കൊയതതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തുന്നതെന്തിന് ?  കായിക താരങ്ങള്‍ ഇപ്പോള്‍ ഒളിമ്പിക്‌സില്‍ നേടുന്ന മെഡലുകളില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ടോ?  മെഡല്‍ തിളക്കത്തില്‍ ഹോക്കി ഗോളി പി ആര്‍ ശ്രീജേഷും  മുന്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജും ഒക്കെ നേട്ടത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും നല്‍കുന്നതെന്തിന്? ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ടാര്‍ഗറ്റ് ഒളിമ്പിക്‌സ് പോഡിയം പദ്ധതി.( TOPS). പേരില്‍ തന്നെയുണ്ട് ലക്ഷ്യം. ഒളിമ്പിക് സമ്മാന വേദി  ലക്ഷ്യമാക്കിയുള്ള പരിശീലനവും പ്രോത്സാഹനവും. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി.  

ഒളിമ്പിക്‌സില്‍ വിജയം എന്നു തന്നെ പേരിട്ട് യുവജന കായിക മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ വിജയമാണ് ടോക്കിയോയില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടം.

മികച്ച യുവ കായിക താരങ്ങളെ രാജ്യത്തിന്റെ  ഓരോ കോണില്‍ നിന്നും കണ്ടെത്തുക. ലോകോത്തര നിലവാരമുള്ള വിദേശ കോച്ചുകള്‍ അടക്കമുള്ളവരുടെ സേവനം. കായികതാരങ്ങള്‍ക്ക് വേണ്ട ഉന്നത നിലവാരത്തില്‍ ഉള്ള ഉപകരണങ്ങള്‍ ലഭ്യമാക്കല്‍. സപ്പോര്‍ട്ട് സ്റ്റാഫിന്റെ സേവനവും മികച്ച ആഹാരവും. സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്, മെന്ററിങ്  കൗണ്‌സലിംഗ് വിദഗ്‌ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മറ്റു അനുബന്ധ പരിശീലകര്‍ എന്നുവരുടെ സേവനം.അന്താരാഷ്‌ട്രവേദികളില്‍ മത്സത്തിന് ഉള്ള തയ്യാറെടുപ്പുകള്‍. ഓരോ താരത്തിനും മാസം 50,000 രൂപ വീതം ഇന്‍സെന്റീവ്. തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണ്  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്തു വിജയിപ്പിച്ചത്.  

നീരജ് ചോപ്രയും പി വി  സിന്ധുവും  മേരി കോമും അടക്കം 100 ല്‍ അധികം താരങ്ങളെ ആണ് ടോപ്‌സ് പദ്ധതി സ്‌പോണ്‌സര്‍ ചെയ്യുന്ന പട്ടികയില്‍ ഉള്ളത്.  

പദ്ധതി പ്രഖ്യാപിച്ച പണം  ഒഴുക്കി കൈകെട്ടിയിരിക്കുകയായിരുന്നില്ല ഭരണകൂടം എന്നും തെളിയിച്ചു. ഒളിംപ്യന്മാര്‍ ആവേശത്തോടെ പറയുന്ന വാക്കുകളിലുണ്ട് അതിനു തെളിവ്. നാലു പതിറ്റാണ്ടിനുശേഷം ഹോക്കിയില്‍ മെഡല്‍ കിട്ടാന്‍ ഇന്ത്യന്‍ വല കാത്ത പി ആര്‍ ശ്രീജേഷ് പ്രധാനമന്ത്രി എങ്ങനെ പ്രചോദനമായി എന്ന് പരസ്യമായി പറഞ്ഞു.

‘2012ല്‍ തോറ്റപ്പോള്‍ എല്ലാവരും തങ്ങളെ കളിയാക്കുകയായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. വലിയ പ്രചോദനവും പിന്തുണയുമാണ് കിട്ടുന്നത്.  ടോക്കിയോയില്‍ സെമിയില്‍ തോറ്റപ്പോള്‍ പ്രധാനമന്ത്രി  നേരിട്ട് വിളിച്ചു. എല്ലാവരോടും ആശ്വാസ വാക്കുകള്‍ പറഞ്ഞു. മികച്ച രീതിയില്‍ കളിച്ചതു ചൂണ്ടിക്കാട്ടി. പേടിക്കേണ്ട, കൂടെയുണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അതാണ് പ്രചോദനം. കഠിന പ്രയത്‌നം തിരിച്ചറിയുന്നു, നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു, കഷ്ടപ്പാടിനെ അംഗീകരിക്കുന്നു. കായിക താരത്തെ സംബന്ധിച്ച് വലിയ കാര്യമാണിത്.ജയിക്കുന്നവരെ മാത്രമല്ല തോല്‍ക്കുന്നവരെയും പിന്തുണയ്‌ക്കുന്നു. 2012ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ കാര്യമാണ്.പ്രധാനമന്ത്രി തന്റെ പതിവ് യോഗ പോലും മാറ്റിവച്ച് ഞങ്ങളുടെ കളി കാണാന്‍  സമയം കണ്ടെത്തി. അതൊക്കെ വലിയ പ്രചോദനമാണ്.’ തുടര്‍ച്ചയായി നാലാം ഒളിംപ്ക്‌സ് കളിച്ച ശ്രീജേഷ് പറഞ്ഞു.

മുന്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിനും പ്രധാനമന്ത്രിയേയും കായിക മന്ത്രാലയത്തേയും പുകഴ്‌ത്താന്‍ വാക്കുകളില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും കായിക മന്ത്രാലയവും നല്‍കിയത് അസാധാരണ പിന്തുണയാണ് കായിക താരങ്ങള്‍ക്ക നല്‍കിയതെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്.  ‘ഒളിംപി്കസിന് പോകും മുന്‍പ് ഓരോ കായികതാരത്തേയും പ്രധാനമന്ത്രി നേരിട്ടു വിളിച്ചു.  അത് നല്‍കുന്ന പ്രചോദനം ചെറുതല്ല. കായിക മന്ത്രിയായിരുന്ന കിരണ്‍ റിജുജു എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു.  ആവശ്യങ്ങള്‍ ഫോണില്‍ വിളിച്ചു പറയാന്‍വരെ സ്വാതന്ത്യം നല്‍കുകയും  നടപടി സ്വീകരിക്കുകയും ചെയ്്തു. പകരം വന്ന മന്ത്രി അനൂരാഗ് ടാഗൂറും കായിക പശ്ചാത്തലമുള്ള ആളായത് നന്നായി. കായിക മന്ത്രാലയം ആകെ താരങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതൊക്കെയാണ് കായിക താരങ്ങള്‍ പ്രതീക്ഷിക്കുന്നത്. പണ്ട് ഇതായിരുന്നില്ല അവസ്ഥ’ . 2008 ലെ ബീജിംഗ് ഒളിംപ്കസില്‍ ഇന്ത്യയെ നയിച്ച അഞ്ജു ബോബി ജോര്‍ജ്ജ്  വിശദീകരിച്ചു.. ഒളിംപ്ക്‌സ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത കായിക മന്ത്രി ഉണ്ടായിരുന്നു.  2005 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഒരഭിനന്ദനത്തിനപ്പുറം ഒന്നുമുണ്ടായില്ലന്നും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ അഞ്ജു പറയുമ്പോള്‍ കായിക രംഗത്തെ മോദി സര്‍ക്കാര്‍ ശരിയാക്കിയെടുക്കുന്നു എന്നതിന്റെ സാക്ഷ്യം പറച്ചിലാകും.

Tags: modiടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.