Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ട്; ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ഉടനെന്ന്

ലോകമെമ്പാടും ഇതുവരെ 42.4 ലക്ഷം പേരുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് (സാര്‍സ് കോവ് 2) ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്ന് പുറത്തെത്തിയതാണെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 04:58 pm IST
inWorld

വാഷിംഗ്ടണ്‍: ലോകമെമ്പാടും ഇതുവരെ 42.4 ലക്ഷം പേരുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് (സാര്‍സ് കോവ് 2) ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്ന് പുറത്തെത്തിയതാണെന്ന്  അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റിപ്പോര്‍ട്ട്. 2019 സപ്തംബര്‍ 12ന് മുമ്പാണ് വുഹാന്‍ ലാബില്‍ നിന്നും മനുഷ്യരാശിക്കാകെ നാശം വിതച്ച കൊറോണ വൈറസ് ചോര്‍ന്ന് പുറത്തെത്തിയതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ മൈക്കേള്‍ മക് കോള്‍ പറയുന്നു.  

കൊറോണവൈറസിന്റെ പൊട്ടിപ്പുറപ്പെടല്‍ വിരല്‍ചൂണ്ടുന്നത് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ലാബ് ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ച് എല്ലാം മറച്ചുവെക്കാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്‍റായ ഷീ ജിന്‍പിംഗ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

യാദൃച്ഛികമായാണ് വുഹാനിലെ  വൈറോളജി ലാബില്‍ നിന്നും 2019 സപ്തംബര്‍ 12ന് മുമ്പ് വൈറസ് പുറത്ത് ചാടിയത്. കൊറോണ വൈറസ് കൃത്രിമമായി ജനിതകമാറ്റം വരുത്തിയ വൈറസാണ്. ഈ വൈറസിനെ ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 2012നും 2015നും ഇടയില്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ഗുഹയില്‍ നിന്നാണ്. കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തമസ്‌കരിക്കാനാണ് വൈറോളജി ലാബിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്.

‘കൊറോണ വൈറസ് ചോര്‍ന്നെന്ന് മനസ്സിലാക്കിയതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥരും വുഹാന്‍ വൈറോളജി ലാബിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് ഇത് തിരക്കിട്ട് മറയ്‌ക്കുകയായിരുന്നു. വൈറസ് സംബന്ധിച്ച ഡേറ്റബേസ് രാത്രി തന്നെ അവര്‍ ഓണ്‍ലൈനില്‍ നിന്നും മാറ്റി. പക്ഷെ അപ്പോഴേക്കും വൈറസ് വുഹാനില്‍ പരന്ന് കഴിഞ്ഞിരുന്നു,’ പ്രധാന റിപ്പബ്ലിക്കന്‍ പാര്‍ട്ടിപ്രതിനിധിയും വിദേശകാര്യസമിതി പ്രതിനിധിയുമായ മക് കോള്‍ പറഞ്ഞു.

‘2019 ജൂലായില്‍ 15 ലക്ഷം ഡോളറിന്റെ സഹായം വുഹാനിലെ ലാബ് ആവശ്യപ്പെട്ടിരുന്നു. അപകടകമരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്താനും പരിസ്ഥിതി വായു അണുനാശിനി സംവിധാനം സ്ഥാപിക്കാനും വേണ്ടിയാണ് ഈ തുകയെന്നായിരുന്നു ലാബിന്റെ ആവശ്യം. വാസ്തവത്തില്‍ ലാബില്‍ നിന്നും ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നുവെന്നുറപ്പുവരുത്താനായിരുന്നു ഈ പുതിയ ആവശ്യം,’ മക് കോള്‍ പറഞ്ഞു. അതുവരെ രണ്ട് വര്‍ഷമായി ഈ ലാബ് പ്രവര്‍ത്തിച്ചിരുന്നത് ഇത്തരം സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്. 

ഉപഗ്രഹ ചിത്രങ്ങളും ജിയോ മാപ്പിംഗ് ചെയ്ത രഹസ്യവിവരങ്ങളും കാണിക്കുന്നത് വുഹാനിലെ ആശുപത്രികളിലേക്ക് 2019 സപ്തംബര്‍ മുതല്‍ രോഗികളുടെ വലിയ ഒഴുക്കുണ്ടായിരുന്നു എന്നാണ്. കോവിഡ് 19 രോഗബാധ മൂലമായിരുന്നു ഇത്രയും രോഗികള്‍ വുഹാനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അവിടെ ആയിടെ നടന്ന മിലിറ്ററി വേള്‍ഡ് ഗെയിംസില്‍ പങ്കെടുത്ത അത്‌ലറ്റുകളെ കോവിഡ് 19 ന് സമാനമായ ലക്ഷണങ്ങളാല്‍ രോഗബാധയോടെ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചിരുന്നതായും മക് കോള്‍ പറയുന്നു. ഇതില്‍ പങ്കെടുത്ത പലരും അവരവരുടെ രാജ്യത്തേക്ക് കൊറോണ വൈറസിനെയും വഹിച്ചാണ് പിന്നീട് എത്തിയത്.

എന്നാല്‍ 42,47,960 പേര്‍ മരിച്ചിട്ടും ഈ സത്യം മറച്ചുപിടിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തായാലും ഇതിന് ഉത്തരവാദികളായവരെ ശിക്ഷിച്ചേ മതിയാവൂ എന്നും മക് കോള്‍ പറയുന്നു.

Tags: വുഹാന്‍ ലാബ്ഷീ ജിന്‍പിങ്വുഹാന്‍ ലാബിലെ ചോര്‍ച്ചറിപ്പോര്‍ട്ട്മക് കോള്‍chinaയുന്നാന്‍ പ്രവിശ്യRepublicanപാര്‍ട്ടിചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിWuhanViruslab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.