Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിവേകാനന്ദ ജീവിതത്തിന്റെ പൂര്‍ണത

ഈ നോവലിന്റെ അവസാന ഭാഗം തന്റെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ ഔന്നത്യവും ശക്തിയുംകൊണ്ട് സ്വാമിജി അമേരിക്കന്‍ മനസ്സിനെ സ്വാധീനിച്ചതിന്റെ നേര്‍ക്കാഴ്ചയാണ്.

പ്രൊഫ. എസ്. രാധാകൃഷ്ണന്‍ by പ്രൊഫ. എസ്. രാധാകൃഷ്ണന്‍
Aug 1, 2021, 05:00 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

വിവേകാനന്ദന്‍ ജീവിതത്തെയും അദ്ദേഹത്തിന്റെ വിവിധ മേഖലകളിലെ സംഭാവനകളെപ്പറ്റിയും പ്രതിപാദിക്കുന്ന ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇതിനോടകം ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെ ഒട്ടുമിക്ക ഭാഷകളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. എഴുത്തുകാരന്റെ അഭിരുചിയ്‌ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി സ്വാമിജിയെ അവതരിപ്പിക്കാനുള്ള ശ്രമം അവയിലൊക്കെ കാണാന്‍ കഴിയുന്നു. അതതിന്റെ നിലയില്‍ അവയൊക്കെത്തന്നെ ശരിയാണെങ്കില്‍ കൂടി ഈ വ്യത്യസ്തഭാവങ്ങള്‍ സ്വാമിജിയുടെ ആന്തരികമായ പൂര്‍ണതയുടെയും ഏകത്വദര്‍ശനത്തിന്റെയും ബാഹ്യമായ ആവിഷ്‌കാരങ്ങളാണെന്ന കേവല സത്യം വിസ്മരിക്കാനിടയാക്കുന്നു. മാത്രവുമല്ല, പലപ്പോഴും വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും സ്വാമിജിയില്‍ ആരോപിക്കുവാന്‍ ഇത് ഇടവരുത്തുകയും ചെയ്യുന്നു. പ്രപഞ്ചാത്മാവുമായി താദാത്മ്യം പ്രാപിച്ച അദ്ദേഹത്തില്‍ നാം കാണുന്ന  വൈരുദ്ധ്യങ്ങളും മറ്റും ആ ഔന്നത്യത്തിന്റെ ‘അപാരത’യില്‍ അലിഞ്ഞ് ഇല്ലാതായി തീരുന്നുവെന്നതാണ് സത്യം. അതുകൊണ്ടാണ് സ്വാമിജിയെ ആഴത്തിലും വ്യാപ്തിയിലും പഠിച്ച റൊമേന്‍ റൊളാങ് ‘സന്തുലിതം, സമന്വയം’ എന്നീ രണ്ടു പദങ്ങള്‍കൊണ്ട് സ്വാമിജിയുടെ സൃഷ്ടിപരമായ പ്രതിഭയെ സംഗ്രഹിക്കാമെന്ന് അഭിപ്രായപ്പെട്ടത്.

ഈ സമഗ്രത-പൂര്‍ണത-അതാണ് നരേന്ദ്ര കോഹ്‌ലിയുടെ, സ്വാമിജിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഹിന്ദി നോവലിന്റെ (‘ന ഭൂതോ ന ഭവിഷ്യതി’) മലയാള പരിഭാഷ ‘വിവേകാനന്ദം’വായിച്ചപ്പോല്‍ എനിക്കനുഭവപ്പെട്ടത്. പത്മശ്രീ പ്രൊഫ നരേന്ദ്ര കോഹ്‌ലി. (1940-2021) ഹിന്ദി സാഹിത്യത്തിലെ അതിപ്രശസ്തനായ എഴുത്തുകാരനാണ്.  കെ.കെ. ബിര്‍ള ഫൗണ്ടേഷന്‍ വ്യാസ സമ്മാന്‍ നേടിയ ‘ന ഭൂതോ ന ഭവിഷ്യതി’ എന്ന നോവല്‍ സ്വാമിജിയുടെ ജീവിതത്തിലെ ഏതാണ്ട് 1881 മുതല്‍ 1894 വരെയുള്ള സുപ്രധാനവും സംഭവബഹുലവുമായ കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ വിശിഷ്ട നോവലിന്റെ മലയാള വിവര്‍ത്തനം സ്തുത്യര്‍ഹമായി നിര്‍വഹിച്ചിരിക്കുന്നത് നിരവധി ഹിന്ദി കൃതികള്‍, നരേന്ദ്ര കോഹ്‌ലിയുടെ തന്നെ അഭിജ്ഞാന്‍, അഭ്യുദയ്, മഹാസമര്‍ എന്നിവ ഉള്‍പ്പെടെ, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള കെ.സി. അജയ് കുമാറാണ്.

ഭാരതീയ സംസ്‌കാരത്തിലും ആദ്ധ്യാത്മിക പാരമ്പര്യത്തിലും ആഴത്തിലുള്ള അവഗാഹവും പ്രായോഗിക പരിജ്ഞാനവും വേണ്ടുവോളമുള്ളതിനാലാകണം നരേന്ദ്ര കോഹ്‌ലിക്ക് സ്വാമിജിയെ ഇത്ര ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കാന്‍ സാധ്യമായത്. ഏതാണ്ട് ഇരുന്നൂറിനടുത്ത് നാടകീയ സീനുകളിലൂടെ  ഗ്രന്ഥകാരന്റെ നേരിട്ട ഇടപെടലുകള്‍ കഴിയുന്നത്ര ഒഴിവാക്കി, സ്വാമിജിയുടെ ആന്തരികവും ബാഹ്യവുമായ ലോകത്തെ അനാവരണം ചെയ്യുക വഴി സ്വാമിജിയുടെ വ്യക്തി പ്രഭാവവവും ദര്‍ശനഗരിമയും വ്യക്തമായും ദീപ്തമായും നമ്മിലേക്കു സംക്രമിക്കുന്നു ഈ ഗ്രന്ഥത്തിന്റെ വായനയിലൂടെ.

ഈ നോവലിന്റെ അവസാന ഭാഗം തന്റെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ ഔന്നത്യവും ശക്തിയുംകൊണ്ട് സ്വാമിജി അമേരിക്കന്‍ മനസ്സിനെ സ്വാധീനിച്ചതിന്റെ നേര്‍ക്കാഴ്ചയാണ്.

ഈ ഗ്രന്ഥം സ്വാമിജിയുടെ സ്വഭാവത്തിന്റെ പല അംശങ്ങളും അനാവരണം ചെയ്യുന്നുണ്ട്. അവയിലൊന്ന് കുട്ടികളെപ്പോലെയുള്ള നിഷ്‌കളങ്കതയാണ്. ഗഹനങ്ങളായ ആദ്ധ്യാത്മിക വിഷയങ്ങള്‍ സഗൗരവം ചര്‍ച്ച ചെയ്ത അതേ സ്വാമിജിയായിരിക്കും പിന്നീട് ആതിഥേയരുടെ കുട്ടികളോടൊപ്പം കളി തമാശകള്‍ പറഞ്ഞും കഥകള്‍ കേള്‍പ്പിച്ചും അവരെ രസിപ്പിക്കുന്നത്. മറ്റൊരു വസ്തുത അമേരിക്കന്‍ വനിതകളില്‍ സ്വാമിജി ചെലുത്തിയ വലിയ സ്വാധീനമാണ്. അദ്ദേഹവുമായി പരിചയപ്പെട്ട സ്ത്രീകളിലൊക്കെ പുത്രനിര്‍വിശേഷമായ സ്‌നേഹമാണ് അദ്ദേഹം ഉണര്‍ത്തിയത്. സ്ത്രീകളെയെല്ലാം ജഗദംബയുടെ പ്രത്യേക രൂപങ്ങളായി കണ്ടാദരിച്ചിരുന്ന അദ്ദേഹത്തിന് അവരില്‍ മാതാവിനെ മാത്രമല്ലേ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ.  

ഏതായാലും ഈ ഗ്രന്ഥം ഇപ്പോഴത്തെ നിലയില്‍ തന്നെ മലയാളത്തിലെ ആദ്ധ്യാത്മിക സാഹിത്യത്തിനു പൊതുവെയും വിവേകാനന്ദ സാഹിത്യത്തിനു പ്രത്യേകിച്ചും ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. ഒരേസമയം രസകരവും അത്യധികം വിജ്ഞാനപ്രദവുമായ ഈ ‘നാടക-നോവല്‍’ കൂടുതല്‍ കൂടുതല്‍ ആളുകള്‍ വായിക്കാനിടയാകട്ടെ. ഇതിന്റെ മലയാള പരിഭാഷ മൂലത്തിനോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് അതു വായിക്കുമ്പോള്‍ ലഭിക്കുന്ന സംവേദനക്ഷമതയില്‍ നിന്ന് മനസ്സിലാക്കാം.

Tags: പുസ്തകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies