Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദുഃഖത്തിന് കാരണമെന്ത്?

ദുഃഖത്തിന് കാരണങ്ങളെന്തെന്നും അവയെ നേരിടേണ്ടതെങ്ങനെയെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും ചിലര്‍ പലപ്പോഴും അന്യരെ കുറ്റപ്പെടുത്താറുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍, നമ്മുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും കാരണക്കാര്‍ നമ്മള്‍ തന്നെയാണെന്നു വ്യക്തമാകും.

എസ്.കെbyഎസ്.കെ
Jul 30, 2021, 05:00 am IST
inSamskriti

ദുഃഖത്തിന് കാരണങ്ങളെന്തെന്നും അവയെ നേരിടേണ്ടതെങ്ങനെയെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും ചിലര്‍ പലപ്പോഴും അന്യരെ കുറ്റപ്പെടുത്താറുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍, നമ്മുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും കാരണക്കാര്‍ നമ്മള്‍ തന്നെയാണെന്നു വ്യക്തമാകും.

ശ്രീരാമന്റെയും സീതയുടെയും വനവാസത്തിനു കാരണക്കാരി കൈകേയിയാണെന്ന് ഗുഹന്‍ പറയുമ്പോള്‍ ലക്ഷ്മണന്‍ നല്‍കുന്ന മറുപടി നോക്കുക:

”കസ്യ ദുഃഖസ്യകോഹേതുര്‍ജഗത്ത്രയേ

കസ്യ സുഖസ്യവാകോപി ഹേതുസ്സഖേ!  

ഏകന്‍ മമ സുഖദാതാ ജഗതി മ-

റ്റേകന്‍ മമദുഃഖദാതാവിതി വൃഥാ

തോന്നുന്നിതജ്ഞാന ബുദ്ധികള്‍ക്കെപ്പോഴും

തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ”

(അയോധ്യാകാണ്ഡം)  

ആരുടെ ദുഃഖത്തിന് ആരാണു കാരണക്കാരന്‍? ആരുടെ സുഖത്തിന് ആരാണു കാരണക്കാരന്‍? ഒരാളുടെ സുഖത്തിനോ ദുഃഖത്തിനോ മറ്റാരും കാരണക്കാരനല്ലെന്നു സാരം. ദുഃഖവും സുഖവും പുറത്തുനിന്ന് വരുന്നവരാണെന്നു തോന്നുന്നത് അജ്ഞാനം കൊണ്ടാണ്.  

ജീവിതം സുഖവും ദുഃഖവും കലര്‍ന്നതാണ്. പൂര്‍വജന്മാര്‍ജിത കര്‍മമാണ് എല്ലാവര്‍ക്കും സുഖദുഃഖങ്ങള്‍ക്കു കാരണമെന്ന് രാമായണം പറയുന്നു. കര്‍മഫലം എന്നു നാം സാധാരണ പറയാറുള്ളതും ഇതു തന്നെ. ജീവിതത്തില്‍ ദുഃഖത്തിനിടയാക്കുന്ന സംഭവങ്ങള്‍ പാടേ ഒഴിവാക്കാന്‍ ആര്‍ക്കും സാധ്യമല്ല. ദുഃഖം ഉള്‍ക്കൊള്ളാനും സഹിക്കാനുമുള്ള ശക്തി നേടുകയേ വഴിയുള്ളൂ. ജീവിത ദുരിതങ്ങള്‍ നേരിടാനുള്ള ശക്തി തരണേ എന്ന പ്രാര്‍ഥനയുടെ പൊരുളും മറ്റൊന്നല്ല. ആ ശക്തി മനസ്സു നേടുമ്പോള്‍ നമുക്ക് സമാധാനം ഉണ്ടാകും. കാരണം, ബാഹ്യമാണെങ്കിലും ആന്തരികമാണെങ്കിലും ദുഃഖിക്കുന്നത് നമ്മുടെ മനസ്സാണ്. ചുരുക്കത്തില്‍, നമ്മുടെ ദുഃഖമകറ്റാന്‍ നമുക്കു മാത്രമേ കഴിയൂ.  

”ദുഃഖം സുഖംനിജകര്‍മവശാഗത  

മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍

യദ്യദ്യദാഗതം തത്രകാലാന്തരേ

തത്തത്ഭുജിച്ചതിസ്വസ്ഥനായ് വാഴണം”

(അയോധ്യാകാണ്ഡം)  

എന്നാണ് ലക്ഷ്മണന്‍ പറയുന്നത്. ജീവിതം സ്വന്തം നിയന്ത്രണത്തിലല്ലെന്നും സുഖദുഃഖങ്ങള്‍ കര്‍മഫലമാണെന്നുമുള്ള വിവേകമുണ്ടായാലേ സ്വസ്ഥനായി ജീവിക്കാനാവൂ.  

ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന പ്രതിസന്ധികളെ, ദുഃഖങ്ങളെ എങ്ങനെ നേരിടണമെന്ന്, ശ്രീരാമന്‍ കാണിച്ചു തരുന്നു. വാല്മീകി, വസിഷ്ഠന്‍ തുടങ്ങിയ മുനിവര്യന്മാരും കര്‍മഫലം ഉള്‍ക്കൊണ്ട് കര്‍മോന്മുഖരാകാന്‍ ഉപദേശിക്കുന്നു.

അസ്വസ്ഥത സമൂഹത്തിന്റെ മുഖമുദ്രയായ കാലത്താണ് നാം ജീവിക്കുന്നത്. കഠിനദുഃഖങ്ങള്‍ മാത്രമല്ല, നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്കും അന്യരെ പഴിക്കുകയും ശപിക്കുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. അത് കൂടുതല്‍ അസ്വാസ്ഥ്യമുണ്ടാക്കും. ‘നമുക്കു നാമേ പണിവതു നാകം, നരകവുമതു പോലെ’ എന്ന വരിയില്‍ ഉള്ളൂര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും ഈ സത്യം തന്നെയാണ്. നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു. ആ ലോക നിര്‍മിതിക്ക്, ദുഃഖവിനാശിനിയായ രാമായണം നമുക്ക് കൂടുതല്‍ കരുത്തേകട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.