കൊല്ലം: തന്റെ നിയമബിരുദം സംബന്ധിച്ച തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് കൊല്ലം കോര്പ്പറേഷന് അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എ.കെ.സവാദ്. ആള് മാറാട്ടം നടത്തി എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും എ.കെ.സവാദ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തന്നോടു തോറ്റ ആളാണ് പിന്നില്‍. അദ്ദേഹത്തിനെതിരെ 50 ലക്ഷത്തിന്റെ മാനനഷ്ടകേസ് കൊടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്കിയപ്പോള് പല കോളങ്ങളിലും പല രീതിയിലാണ് പേര് ചേര്‍ത്തിരുന്നത് എന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി വി അനില്‍ കുമാറാണ് ആരോപണം ഉന്നയിച്ചത്. അഹമ്മദ് സവാദ് എ, എ എ സവാദ്, എ കെ സവാദ് എന്നിങ്ങനെ പല പേരുകളാണെന്നും ആരോപിച്ചിരുന്നു.
വ്യത്യസ്ഥ പേരുകള്‍ ഉപയോഗിച്ചത് സാങ്കേതികം മാത്രമാണ്. അഹമ്മദ് സവാദ്.എ എന്നാണ് യഥാര്‍ത്ഥ പേര്.സ്ക്കൂള് രജിസ്റ്ററിലും എസ്എസ്എല്‍സി ബുക്കിലും നിയമ ബുരുദസര്ട്ടിഫിക്കറ്റിലും എന്റോള്‍മെന്റ് കാര്‍ഡിലും ഈ പേരാണ്. കൊല്ലം എസ് എന്‍ കോളേജില്‍ നി്ന്ന് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായും കേരള സര്കകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായും സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 13 വര്‍ഷം സിപിഎം ഏര്യാ കമ്മറ്റി അംഗവുമാണ്. കൊല്ലം ജില്ലാ ടൂറിസം കൗണ്‍സില്‍ അംഗം, ഹോമിയോ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2001 മുതല്‍ കൊല്ലം കോടതിയില്‍ പ്രാക്ടീസും ചെയ്യുന്നു.
എ എ സവാദ്, എ കെ സവാദ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വരണാധികാരിക്ക് അപേക്ഷ നല്കി അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ എ കെ സാവിദ് എന്ന പൊതുവെ അറിയപ്പെടുന്ന പേര് ബാലറ്റ് പേപ്പറില്‍ ചേര്‍ത്തത്. സാവദ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: