ലഖ്നോ: യോഗി ആദിത്യനാഥിന് മത്സരിക്കാന്‍ താന്‍ അയോധ്യ സീറ്റ് ഒഴിഞ്ഞുകൊടുക്കുമെന്ന് ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ.
‘ഇത് അഭിമാനത്തിന്റെ കാര്യമാണ്. മുഖ്യമന്ത്രി അയോധ്യയില്‍ നിന്ന് ജനവിധി തേടിയാല്‍ അത് ഞങ്ങളുടെയെല്ലാം ഭാഗ്യമാണ്. ആരാണ് മത്സരിക്കുക എന്നത് പാര്‍ട്ടി തീരുമാനിക്കും. പക്ഷെ അയോധ്യയും മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്,’ അയോധ്യയിലെ എംഎല്‍എയായ വേദ്പ്രകാശ് ഗുപ്ത പറയുന്നു. ഇതോടെ യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്നും മാറ്റുരയ്ക്കാന്‍ സാധ്യതയേറുന്നു.
രാമക്ഷേത്രനിര്‍മ്മാണം അയോധ്യയില്‍ പുരോഗമിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ യോഗി അയോധ്യയില്‍ നിന്നും മത്സരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ബിജെപിയും കരുതുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അയോധ്യയിലും പരിസരപ്രദേശങ്ങളിലും വന്‍ വികസനപദ്ധതികളാണ് യുപി സര്‍ക്കാരും കേന്ദ്ര സര്‍ക്കാറും നടപ്പാക്കുന്നത്.
എന്തായാലും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന യുപി തെരഞ്ഞെടുപ്പില്‍ യോഗിയായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: