തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാര്‍. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ട്. സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ബാങ്കില്‍ തട്ടിപ്പ് നടന്നിട്ടുള്ളത്. തട്ടിപ്പ് നടത്തിയ ഭരണസമിതിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി ഇതുവരെയും തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിന് സിപിഎം കോടികള്‍ ഒഴുക്കിയത് വായ്പാ തട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ചാണ്. ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതിനാലാണ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവാത്തത്.
കേന്ദ്ര എജന്‍സികള്‍ അന്വേഷിക്കാതെ ക്രമക്കേട് പുറത്തു വരില്ല. ഇനിയും ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കാന്‍ തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ജപ്തി ചെയ്ത് നിക്ഷേകര്‍ക്ക് നല്കാന് നടപടിയെടുക്കണം.
കൊടകര കുഴല്‍പ്പണക്കേസില്‍ എം.ടി വാസുദേവന്‍ നായരെ പോലെ സ്വപ്നലോകത്ത് നിന്ന് കൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്. ബിജെപി നേതാക്കള്‍ക്കെതിരെ ഒരു തെളിവുമില്ല. നേതാക്കളെ സാക്ഷികളാക്കിയത് ജാള്യത മറയ്ക്കാനാണെന്നും അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: