Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഗരനും മക്കളും

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

ഹരിശ്ചന്ദ്രന്റെ വംശത്തില്‍ പിറന്ന ബാഹുകന്‍ എന്ന രാജാവുണ്ടായിരുന്നു. അദ്ദേഹം കാട്ടില്‍ വെച്ചു മരണപ്പെട്ടു. ദുഃഖിതരായ ബാഹുകപത്‌നിമാര്‍ ബാഹുകനോടൊപ്പം ജീവത്യാഗം ചെയ്യാന്‍ നിശ്ചയിച്ചു. അതില്‍ ഒരുവള്‍ ബാഹുകന്റെ  പുത്രനെ ഗര്‍ഭം ധരിച്ചിരുന്നു. അതിനാല്‍ അവളെ ഔര്‍വ്വനെന്ന മുനി, ഉദ്യമത്തില്‍നിന്നു തടഞ്ഞു. സഹപത്‌നിമാരില്‍ ഒരുത്തി മാത്രം ഗര്‍ഭവതിയായതില്‍ മറ്റു പത്‌നിമാര്‍ക്കു അസൂയ ജനിച്ചു. അവര്‍ ഗര്‍ഭിണിയായ ബാഹുക പത്‌നിക്ക് വിഷം കൊടുത്തു. എന്നിരുന്നാലും ഗര്‍ഭസ്ഥ ശിശു ആപത്തില്ലാതെ രക്ഷപ്പെട്ടു. വിഷ(ഗരം)ത്തോടൊപ്പം ജനിച്ചവന്‍ എന്നര്‍ത്ഥത്തില്‍ അവന്‍ സഗരന്‍ എന്നറിയപ്പെട്ടു. ഔര്‍വ്വന്റെ പ്രത്യേക ശിക്ഷണത്തില്‍ സഗരന്‍ ശത്രുക്കളെ കീഴടക്കി ചക്രവര്‍ത്തിയായി. എന്നാല്‍ ആരെയും വധിക്കാന്‍ സഗരന്‍ തയ്യാറായില്ല. അവരുടെ ശൗര്യം കെടുത്തി എന്നുമാത്രം. കടുത്ത ദുഷ്ടന്മാരെ വിരൂപരാക്കി.

സുമതിയും കേശിനിയും സഗരപത്‌നിമാരായിരുന്നു. സുമതിക്ക് 60,000  പുത്രനും കേശിനിയില്‍ അസമഞ്ജസനും ഉണ്ടായി. സഗരന്‍ ഒരു അശ്വമേധയാഗം നടത്തി. ദേവേന്ദ്രന്‍, യാഗത്തിനു നിശ്ചയിച്ച കുതിരയെ കട്ടുകൊണ്ടുപോയി കപിലാശ്രമത്തില്‍ കെട്ടിയിട്ടു. സുമതി പുത്രന്മാര്‍ 60,000 പേരും കുതിരയെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. യാഗാശ്വത്തെ ആശ്രമത്തില്‍ കണ്ടതിനാല്‍ കപിലന്‍ കള്ളനാണെന്നു ധരിച്ച് മുനിയെ ആക്രമിക്കാന്‍ തുനിഞ്ഞു. അവര്‍ 60,000 പേരും നിന്ന നിലക്ക് ഭസ്മമായിത്തീര്‍ന്നു. കപിലന്‍ തപസ്സു തുടരുകയും ചെയ്തു.

കേശിനീ പുത്രനായ അസമഞ്ജസന്‍ യഥാര്‍ത്ഥത്തില്‍ ഒരു യോഗിയുടെ  പുനര്‍ജന്മമായിരുന്നു. അദ്ദേഹം നാടുഭരിച്ചു കഴിയാന്‍ താല്‍പ്പര്യമില്ലാത്തവനായിരുന്നു. അതിനാല്‍ ബോധപൂര്‍വം ഭ്രാന്തനായി അഭിനയിച്ചു. കുട്ടികളെ ദ്രോഹിച്ചു നദിയിലിട്ടു കൊന്നു. അസമഞ്ജസനെ പിതാവും നാട്ടുകാരും വെറുത്തു. അസമഞ്ജസന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. നാട്ടുകാരെന്നെ വെറുക്കണം. എന്നാല്‍ വൈരാഗ്യം വന്നു നാടുവിടാന്‍ അവസരം കിട്ടും. അസമഞ്ജസന്‍ നാടുവിട്ടതിനാല്‍ അസമഞ്ജസന്റെ  പുത്രനായ അംശുമാന്‍ രാജാവായി.

അംശുമാനും യാഗാശ്വത്തെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. അദ്ദേഹം മുനിയെ കണ്ടു സന്തോഷിച്ചു. ആദരിച്ചു നമസ്‌കരിച്ചു. യാഗാശ്വത്തെ കൊണ്ടുപോകാന്‍ അനുവാദം കൊടുത്തു. കൂട്ടത്തില്‍ തനിക്കു പിതൃതുല്യരായ സഗരപുത്രന്മാരുടെ ദുര്‍ഗ്ഗതിയും മുനിയില്‍നിന്നറിഞ്ഞു. അവരുടെ മനസ്സിന്റെ പാപം തീരാന്‍ ഗംഗയില്‍ കുളിക്കണം. അതിനുള്ള ശ്രമവും ചെയ്യേണ്ടതുണ്ട്. കുതിരയുമായി നാട്ടിലെത്തി യാഗം പൂര്‍ത്തിയാക്കി. കപിലോപദേശ പ്രകാരം ദേവനദിയായ ഗംഗയെ കപിലാശ്രമത്തിലെത്തിക്കാന്‍ പരിശ്രമം തുടങ്ങി. എന്നാല്‍ അംശുമാന്‍ ഈ കാര്യത്തില്‍  വിജയിച്ചില്ല. അംശുമാന്റെ പുത്രന്‍ ഭഗീരഥന്‍ ദൗത്യം ഏറ്റെടുത്തു. സഗരപുത്രന്മാര്‍ക്ക് ഗംഗാസ്‌നാനം ചെയ്തു പാപമുക്തി നേടുവാനായി തപസ്സു തുടങ്ങി. ദേവനദിയായ ഗംഗ പ്രീതയായി. ഭൂമിയിലേക്കു വരാമെന്നേറ്റു. എന്നാല്‍ തന്റെ പതനത്തിന്റെ ശക്തിയില്‍ ഭൂമി  പിളര്‍ന്നു താന്‍ പാതാളത്തില്‍ പോകാനുള്ള സാധ്യതയുണ്ട്. അതു തടുക്കാന്‍ പറ്റിയ ഒരാളു വേണം. കൂടാതെ ഞാന്‍ ഭൂമിയിലെത്തിയാല്‍ മാലോകര്‍ എന്നെ പാപം കൊണ്ടു നിറയ്‌ക്കും. അതിനു ഭവാന്‍ ഒരു പരിഹാരം കാണണം.

ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്തു പ്രീതനാക്കി. ഗംഗ ഭൂമിയിലേക്കു പതിക്കുമ്പോള്‍ ഭൂമിക്കു ആഘാതമേല്‍ക്കാതെ താങ്ങാന്‍ ശിവന്‍ തയ്യാറായി. ഗംഗയില്‍ പതിക്കുന്ന പാപക്കറ വിഷ്ണുഭക്തന്മാരുടെ സമ്പര്‍ക്കത്താല്‍ ഇല്ലാതാക്കാന്‍ വിഷ്ണുവിനെയും പ്രീതനാക്കി.

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.