കൊച്ചി: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് മറൈന്‍ ഡ്രൈവില്‍ പ്രസന്ന നടത്തിയ കട ജിസിഡിഎ അധികൃതര്‍ പൂട്ടിച്ചു. ജീവിക്കാന്‍ ഗത്യന്തരമില്ലാത്ത ഇവര്‍ നാല് ദിവസമായി കടയ്ക്ക് മുന്നില്‍ സമരത്തിലാണ്. വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതര്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി സഹായവുമായി എത്തിയത് പ്രസന്നയ്ക്ക് ആശ്വാസമായി. വാടക കുടിശ്ശികയായ ഒമ്പത് ലക്ഷം രൂപയ്ക്ക് പുറമെ കടയിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കാന്‍ രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
താന്തോന്നി തുരുത്ത് സ്വദേശിയായ അമ്പത്തിനാലുകാരി പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. മറ്റൊരുമകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കൊവിഡ് ലോക്ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്.
ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്മാന് പറഞ്ഞു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തത്. എം.എ. യൂസഫലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എത്തിയ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് തുക അടയ്ക്കുമെന്നുള്ള വിവരങ്ങള്‍ പ്രസന്നയെ അറിയിച്ചു. ഞായറാഴ്ച തന്നെ കുടിശിക തുക മുഴുവന്‍ അടയ്ക്കാന്‍ ജിസിഡിഎയെ ചെയര്‍മാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫീസ് അവധിയായതിനാല്‍ നടന്നില്ല. ഇന്ന് രാവിലെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഡിഎ ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: