കൊച്ചി: ആശങ്ക പരത്തി കൊവിഡ് വ്യാപനം തുടരുമ്പോള്‍, ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിലും ഇടതുപക്ഷ സര്‍ക്കാര്‍ വിവേചനം കാട്ടുന്നു. ബക്രീദ് പ്രമാണിച്ച് ഇന്നത്തെ ലോക്ഡൗണ്‍ നീക്കുകയും മൂന്നു ദിവസം വന്‍തോതില്‍ ഇളവുകള്‍ നല്‍കുകയും ചെയ്ത സര്‍ക്കാര്‍ ഇന്നലെ രാമായണ മാസാരംഭമായിരുന്നുവെന്നത് ‘കണ്ടില്ല’.
കര്‍ക്കടക മാസം മുഴുവന്‍ രാമായണ മാസമായി ആചരിക്കുന്നുണ്ടെങ്കിലും ഇന്നലെ അതിന്റെ സമാരംഭമായിരുന്നു. ഈ ദിവസം ഭക്തര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചാണ് വീടുകളിലും ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം ആരംഭിക്കുന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്കും വ്യാപനവും ഉയര്‍ന്നു നില്ക്കുന്നതിനാല് ശനിയും ഞായറും മാസങ്ങളായി ലോക്ഡൗണ്‍ ആണ്. എന്നാല്‍ ബക്രീദ് പ്രമാണിച്ച് ഇന്നത്തെ ലോക്ഡൗണ്‍ നീക്കി. എന്നാല്‍, ഇന്നലെ ലോക്ഡൗണ്‍ നീക്കിയില്ലെന്നു മാത്രമല്ല, കര്‍ക്കശമാക്കുകയും ചെയ്തു.
നാലമ്പല ദര്‍ശനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ്. ക്ഷേത്രങ്ങളില്‍ പതിനഞ്ചു പേരില്‍ കൂടുതല്‍ പാടില്ലെന്ന നിയന്ത്രണത്തില്‍ പോലും സര്‍ക്കാര്‍ അയവു വരുത്തിയില്ല. മാത്രമല്ല ചിലയിടങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകാന്‍ എത്തിയവരെ പോലീസ് ചോദ്യം ചെയ്യുകയും തടയുകയും മടക്കി വിടുകയും ചെയ്തു. ഒരു വിഭാഗത്തിനു മാത്രമേ ഇളവുകള്‍ ഉള്ളോയെന്നാണ് ഭക്തരുടെ ചോദ്യം. ക്ഷേത്രത്തില്‍ പോയാല്‍ മാത്രമേ കൊവിഡ് പടരുകയുള്ളോയെന്നും അവര്‍ ആരായുന്നു.
അതേസമയം, ബക്രീദിന് കൂടുതലാളുകള്‍ക്ക് ഒന്നിച്ച് നിസ്കരിക്കാന്‍ അനുമതി നല്‍കണമെന്നാണ് വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുമുണ്ട്. ഈ സമയത്താണ് രാമായണ മാസാരംഭത്തിലെ ക്ഷേത്ര ദര്‍ശനത്തോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നത്. വ്യാപാരികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇളവുകള്‍ നല്‍കുന്നതെന്നാണ് പ്രചാരണമെങ്കിലും യഥാര്‍ഥ കാരണം അതല്ലെന്ന് വ്യക്തം. വിവേചനത്തിനിടയിലും ചില പ്രധാന ക്ഷേത്രങ്ങളില്‍ രാമായണ മാസത്തിന് തുടക്കം കുറിക്കാന്‍ ഭക്തര്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: