Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാള മഹാനിഘണ്ടു വിഭാഗം മേധാവി: യോഗ്യതയില്ലാത്ത ആളെയല്ല, നിയമിച്ചത് കൂടുതല്‍ യോഗ്യതയുള്ളയാളെ; ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു

മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ യോഗ്യതയില്ലാത്ത ആളെയല്ല, കൂടുതല്‍ യോഗ്യതയുള്ളയാളെയാണ് നിയമിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ന്യായീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 12:18 pm IST
inKerala

തിരുവനന്തപുരം:മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ യോഗ്യതയില്ലാത്ത ആളെയല്ല, കൂടുതല്‍ യോഗ്യതയുള്ളയാളെയാണ് നിയമിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ന്യായീകരണം.  

കേരള സര്‍വ്വകലാശാലയുടെ ഓര്‍ഡിനന്‍സ് മറികടന്നാണ് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചതെന്ന പരാതി ലഭിച്ചതില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കെയാണ് മന്ത്രി ആര്‍. ബിന്ദു നിയമനത്തെ ന്യായീകരിച്ച്കൊണ്ട് പ്രതികരിച്ചത്.  

സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത  മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്. ഈ ഓര്‍ഡിനന്‍സ് തിരുത്തി, സംസ്കൃത ഭാഷയില്‍ ഗവേഷണബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത് അന്നത്തെ രജിസ്ട്രാറായാ ഡോ. സി.ആര്‍. പ്രസാദാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണ്ണിമാ മോഹന് നിയമനം നല്‍കിയ ഇന്‍റര്‍വ്യൂ ബോര്‍ഡിലും രജിസ്ട്രാര്‍ ഡോ. സി.ആര്‍. പ്രസാദ് അംഗമായിരുന്നു. നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചോ എന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നല്‍കുന്നില്ല.  മാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം.  

ഡോ. പൂര്‍ണിമ മോഹന്‍ മാത്രമാണ് ഈ ജോലിക്ക് അപേക്ഷിച്ചിരുന്നതെന്നും സംശയം ബലപ്പെടുത്തുന്നു. അതേ സമയം വിദഗ്ധരുടെ സമിതിയാണ് നിയമനം നടത്തിയതെന്ന് കേരള സര്‍വ്വകലാശാല വിസി ഡോ. മഹാദേവന്‍ വിശദീകരിച്ചു.  

ഈ നിയമനത്തെക്കുറിച്ച് നേരത്തെ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്.  

ഈ പദവിയില്‍ ഇരുന്നിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍ നിന്നും നീക്കം ചെയ്തതിന് ശേഷമാണ് വിവാദ നിയമനം ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് മലയാളം ലെക്‌സിക്കന്‍ എഡിറ്റര്‍മാരായി ഇരുന്നിട്ടുള്ളത് മലയാളം പണ്ഡിതന്മാരായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ.ആര്‍.ഇ. ബാലകൃഷ്ണന്‍, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നീ വിശാരദന്മാരാണ്. മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് എങ്ങിനെയാണ് മുതിര്‍ന്ന മലയാളം പ്രൊഫസറെ ഒഴിവാക്കിയ ശേഷം ആ പദവിയില്‍ നിയമനം നല്‍കിയതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനും ചോദിക്കുന്നത്.

കേരള സര്‍വ്വകലാശാലയില്‍ മലയാളം മഹാനിഘണ്ടു(ലെക്‌സിക്കന്‍) മേധാവിയെ  നിയമിക്കുന്നതിനുള്ള യോഗ്യതാമാനദണ്ഡം സംസ്കൃതം ഡോക്ടറേറ്റ് മതിയെന്ന് തിരുത്തിയ രജിസ്ട്രാര്‍ തന്നെ ഇന്‍റര്‍വ്യൂ ബോര്‍ഡിലും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ യോഗ്യതാമാനദണ്ഡം തിരുത്തിയതെന്നും ആരോപണമുണ്ട്.  

എന്നാല്‍  ഡോ. പൂർണിമ മോഹന്‍ ബഹുമുഖ ഭാഷാ പാണ്ഡിത്യം ഉളളയാളാണെന്നാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ ന്യായീകരണം. അപേക്ഷകയുടെ അധിക യോഗ്യതകള്‍ കൂടി പരിഗണിച്ചാണ് നിയമനം നല്‍കിയതെന്നും ഡെപ്യൂട്ടേഷനില്‍ മാത്രമാണ് നിയമനമെന്നും മന്ത്രി വ്യക്തമാക്കി. 

Tags: മലയാളം മഹാനിഘണ്ടുമലയാളം മഹാനിഘണ്ടു മേധാവിഡോ. പൂര്‍ണിമ മോഹന്‍ministerUniversityappointmentഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുMalayalamKerala Universitykerala governorArif Mohammad Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.