കോഴിക്കോട്: ഊര്‍ജിത പരിശോധനാ യജ്ഞം ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് വിമര്‍ശനത്തിനിടെ, നിരക്ക് കൂടി. തലേന്ന് നിരക്ക് 10.03 ആയിരുന്നത് ഇന്നലെ 10.95 ആയി.
കൂടുതല്‍ പരിശോധന നടത്തി രോഗബാധിതരുടെ എണ്ണം കുറച്ച് കാണിക്കാന്‍ ലക്ഷ്യമിട്ടാണ് ഊര്‍ജിത പരിശോധന യജ്ഞം നടത്തിയത്. ഇന്നലെ സര്‍ക്കാര്‍ ഭാഗത്തും കച്ചവടക്കാരുടെ ഭാഗത്തുനിന്നും കൂടുതല്‍ പേരെ പരിശോധനാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ശ്രമങ്ങളുണ്ടായി. എങ്കിലും പരിശോധന എണ്ണം കുറവായി. രോഗികളുടെ നിരക്ക് കൂടി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുന്നുവെന്ന വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇന്നലെയും പുറത്തുവന്ന കണക്കുകള്‍. ഒരാഴ്ചയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ജൂലായ് എട്ടു മുതല്‍ 14 വരെയുള്ള കണക്കുനോക്കിയാല്‍ ടിപിആര്‍ നിരക്ക് 10 ന് താഴെ എത്തുന്നില്ല. എട്ടിന് 1,27,152 സാമ്പിളുകള്‍ പരിശോധിച്ചു, 13,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ടിപിആര്‍ 10.83. ഒമ്പതിന് 1,30,424 പരിശോധന. 13,563 പേര്‍ക്ക് രോഗം, ടിപിആര്‍ 10.4. പത്തിന് 14,087 പേര്‍ക്ക് വൈറസ് ബാധ. 1,31,682 പരിശോധന, ടിപിആര്‍ 10.7.
ജൂലൈ 13ന് 1,39,049 പരിശോധനയില്‍ 14539 പേര്‍ക്ക് വൈറസ് ബാധിച്ചു. ടിപിആര്‍ 10.46 ആയിരുന്നു. 14 ന് 1,55,882 സാമ്പിളുകളില്‍നിന്ന് 15,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 10.03 ആയിരുന്നു. ഇന്നലെ 1,25,742 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,370 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 10.95 ആയി ഉയരുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവിലെ പരിശോധനാ കേന്ദ്രങ്ങള്‍ക്കും മൊബൈല്‍ ലാബുകള്‍ക്കും പുറമെ പ്രത്യേക സ്ഥലങ്ങളില്‍ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: