Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കേരള സര്‍ക്കാര്‍; ജിഎസ്ടി നഷ്ടപരിഹാര കാലയളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്‌പാ പരിധി ഉപാധികളില്ലാതെ സ്റ്റേറ്റ് ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു. വായ്‌പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഗൗരവമുള്ളതാണെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 16, 2021, 02:17 pm IST
inKerala

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാലയളവ് ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥനയോട് കേന്ദ്ര ധനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചു. കിട്ടാനുള്ള ജിഎസ്ടി നഷ്ടപരിഹാരമായ 4,524 കോടി രൂപ എത്രയും വേഗം ലഭിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പിടിച്ചു നില്‍ക്കാനാവില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം കാലതാമസമില്ലാതെ നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസ്സിലാക്കുന്നു. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.

സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്‌പാ പരിധി ഉപാധികളില്ലാതെ സ്റ്റേറ്റ് ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു. വായ്‌പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഗൗരവമുള്ളതാണെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ മൈക്രോ ഫിനാന്‍സ് (എന്‍ബിഎഫ്‌സി) മുഖാന്തിരം 1.5 ലക്ഷം രൂപ വരെ വ്യക്തിഗത വായ്‌പ സെക്യൂരിറ്റിയില്ലാതെ ഇപ്പോള്‍ നടപടിയായിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. വനിതാ തൊഴിലാളികള്‍ക്കും കുടുബശ്രീ പ്രവര്‍ത്തകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം എന്ന നിബന്ധനയുമില്ല. വ്യാപാരികളെ എംഎസ്എംഇ പ്രയോരിറ്റി സെക്ടര്‍ ലെന്‍ഡിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ധനകാര്യ മന്ത്രി അറിയിച്ചു. പ്രയോരിറ്റി സെക്ടര്‍ ലെന്‍ഡിംഗിന് അധികമായി 1.5  ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഇതിന്റെ പ്രയോജനവും വ്യാപാരികള്‍ക്കു ലഭിക്കും. ഇതില്‍ തടസങ്ങളുണ്ടായാല്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.  

സംസ്ഥാനം ഉന്നയിച്ച വിഷയങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഓണം കഴിഞ്ഞ് കേരളം സന്ദര്‍ശിക്കുമെന്നും അപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഫിനാന്‍സ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Tags: Nirmala Sitharamanനഷ്ടപരിഹാരംകെ.എന്‍. ബാലഗോപാല്‍ജിഎസ്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.