Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സഭാ കയ്യാങ്കളിക്കേസ്:സഭയില്‍ തോക്കുചൂണ്ടിയാല്‍ അംഗത്തിന് എന്ത് പരിരക്ഷയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്; ഇടത് എംഎല്‍എമാര്‍ക്കെതിരെ സുപ്രീം കോടതി

നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വാദമുഖങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയര്‍ത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഏതെങ്കിലും ഒരംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് നല്‍കുകയെന്നതായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 12:34 pm IST
inIndia

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വാദമുഖങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയര്‍ത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.  

ഏതെങ്കിലും ഒരംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ  അംഗത്തിന് എന്ത് പരിരക്ഷയാണ് നല്‍കുകയെന്നതായിരുന്നു  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചോദ്യം. കയ്യാങ്കളിയില്‍ നിയമസഭയിലെ അംഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ പരിരക്ഷയുണ്ടെന്ന് നേരത്തെ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ നടത്തിയ വാദത്തില്‍ പിടിച്ചുകയറിയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഈ ചോദ്യം. മറുപടിയില്ലാത്ത വിധം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ പരാമര്‍ശം. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

പൊതുജനതാല്‍പര്യാര്‍ത്ഥമായിരുന്നോ സഭയിലെ കയ്യാങ്കളി എന്ന് ചോദ്യവും കേസ് കേള്‍ക്കുന്ന ബെഞ്ചിലെ മറ്റൊരു അഭിഭാഷകനായ ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചു. ഇതും അന്ന് നിയമസഭയില്‍ അക്രമം നടത്തിയ ഇടത് എംഎല്‍എമാരെ പ്രതിരോധത്തിലാക്കുന്ന ചോദ്യമാണ്. 

എന്ത് ന്യായീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

അതേസമയം അഴിമതിക്കാരനായ ധനമന്ത്രി എന്ന പ്രസ്താവന സംസ്ഥാനസർക്കാരിന്റെ അഭിഭാഷകനായ രഞ്ജിത് കോടതിയിൽ തിരുത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ തൃപ്തിപ്പെടുത്താനായിരുന്നു ഈ നീക്കം. വാദം തുടങ്ങുന്ന നാള്‍ കെ.എം. മാണിയെ അഴിമതിക്കാരന്‍ എന്ന് പരാമര്‍ശിക്കുന്ന വാദം സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദത്തില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പിന്നാലെയാണ് മാണിയെ രക്ഷിച്ചുകൊണ്ടുള്ള തിരുത്ത്. 

കേസില്‍ സുപ്രീംകോടതി വാദം തുടരുകയാണ്. സഭാസംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാനസര്‍ക്കാരിന്റെയും പ്രതികളായ ഇടത് എംഎല്‍എമാരുടെയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 2015ല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണം തടയാനാണ് ആസൂത്രിതമായി ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ അതിക്രമം നടത്തിയത്. അന്ന് സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞും മൈക്ക് തറയിലെഞ്ഞ് പൊട്ടിച്ചും വലിയ അക്രമങ്ങളാണ് ഇടത് എംഎല്‍എമാര്‍ സഭയില്‍ നടത്തിയത്. ബാര്‍കോഴക്കേസില്‍ അഴിമതിയാരോപിതനായ കെ.എം.മാണിയ്‌ക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു സഭയിലെ അതിക്രമത്തിലൂടെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് എംഎല്‍എമാര്‍. മന്ത്രി വി. ശിവന്‍കുട്ടി അടക്കുമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു.

Tags: ജസ്റ്റിസ് എം.ആര്‍. ഷാPinarayi Vijayanലോകാരോഗ്യ സംഘടനഎല്‍ഡിഎഫ്‌വി.ശിവന്‍കുട്ടിഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്നിയമസഭാ കയ്യാങ്കളിനിയമസഭാ കയ്യാങ്കളിക്കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.