Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അവിശുദ്ധ രാഷ്‌ട്രീയം കോടതി കയറുമ്പോള്‍

മാണി അഴിമതിക്കാരനായിരുന്നുവെന്നും, അതിനാലാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോഴാണ് അതിനെതിരായ വാദമെന്ന നിലയ്‌ക്ക് അഭിഭാഷകന്‍ മാണി അഴിമതിക്കാരനായിരുന്നുവെന്ന് പറഞ്ഞത്. ഇത് നാവുപിഴയെന്ന് വാദിക്കുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതും കോടതിയെ അപമാനിക്കുന്നതുമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2021, 05:00 am IST
inEditorial

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ ബാറുടമകളുമായുള്ള ഇടപാടില്‍ അഴിമതിയാരോപിച്ച് അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ അക്രമം ക്ഷമിക്കാവുന്നതല്ലെന്നും, ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ പ്രതികളായ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും സുപ്രീംകോടതി പറഞ്ഞത് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും നിരാകരിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരമോന്നത നീതിപീഠത്തില്‍നിന്ന് ഈ പ്രഹരമേറ്റത്. ആരോപണ വിധേയരായ എംഎല്‍എമാര്‍ക്കെതിരെ സഭാ ചട്ടമനുസരിച്ച് നടപടിയെടുത്തതാണെന്നും, അതിനാല്‍ ക്രിമിനല്‍ കേസിന്റെ ആവശ്യമില്ലെന്നുമുള്ള വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമസഭയില്‍ അക്രമം കാണിച്ച എംഎല്‍എമാര്‍ ജനപ്രതിനിധികളെന്ന നിലയില്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന കോടതിയുടെ ചോദ്യം ഈ സംഭവവുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും ഉയര്‍ന്നതാണ്. അപ്പോഴൊക്കെ അതിനെ പുച്ഛിച്ചു തള്ളുകയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്തത്. ഇതേ ചോദ്യം ഉന്നയിച്ച പരമോന്നത നീതിപീഠത്തിനു മുന്നില്‍ അവര്‍ക്ക് ഇപ്പോള്‍ ഉത്തരം നല്‍കേണ്ടി വന്നിരിക്കുകയാണ്.

മന്ത്രി മാണി ധനകാര്യ ബില്‍ അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ അഴിഞ്ഞാടിയത്. മന്ത്രി മാണിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും, കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ക്കുകയും, സ്പീക്കറുടെ ഇരിപ്പിടം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിയത്. മാണി ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് നടത്തിയ രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയാണ് നിയമസഭയില്‍ അരങ്ങേറിയത്. ഇങ്ങനെയൊക്കെ ചെയ്തവരാണ് യാതൊരു തത്വദീക്ഷയുമില്ലാതെ മകന്‍ നേതൃത്വം നല്‍കുന്ന മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെ മറുകണ്ടം ചാടിച്ച് ഇടതുമുന്നണിയിലെത്തിക്കുകയും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുകയും ചെയ്തത്. വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ച് അഴിമതി നടത്തുന്നയാളാണ് മാണിയെന്ന് കേരളമാകെ പാടി നടന്നതും, പിന്നീട് ഇതേ മാണിയെ മഹാനായി വാഴ്‌ത്തുകയും ചെയ്ത സിപിഎം നേതൃത്വം അവസരവാദത്തിന്റെയും അധാര്‍മിക രാഷ്‌ട്രീയത്തിന്റെയും കാര്യത്തില്‍ തങ്ങളെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുകയായിരുന്നു.

മാണിയുടെ പാര്‍ട്ടി ഇടതുമുന്നണിയിലെത്തിയതോടെ സിപിഎം നേതാക്കളുടെ ഇരട്ടനാക്കിന്റെ ശക്തി ജനങ്ങള്‍ ഒരിക്കല്‍ക്കൂടി അറിയാന്‍ തുടങ്ങി. തങ്ങള്‍ മാണിയെയല്ല, അഴിമതിയെയാണ് എതിര്‍ത്തത്. യുഡിഎഫിന്റെ ഭാഗമായതിനാലാണ് മാണിയെ എതിര്‍ത്തത് എന്നൊക്കെയായി ലജ്ജ തൊട്ടുതീണ്ടാതെയുള്ള വിശദീകരണങ്ങള്‍. സിപിഎം പറയുന്നതാണ് ശരിയെന്ന് ജോസ് കെ.മാണിയും സമ്മതിച്ചുകൊണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതോടെ തങ്ങളുടെ നിലപാട് ജനങ്ങള്‍ ശരിവച്ചിരിക്കുകയാണെന്ന് സിപിഎമ്മും ജോസ് കെ. മാണിയും ഒന്നുപോലെ അവകാശപ്പെട്ടു. എന്നാലിത് സിപിഎമ്മിന്റെ രാഷ്‌ട്രീയത്തട്ടിപ്പാണെന്ന് വെളിപ്പെട്ടിരിക്കുന്നു. മാണി അഴിമതിക്കാരനായിരുന്നുവെന്നും, അതിനാലാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോഴാണ് അതിനെതിരായ  വാദമെന്ന നിലയ്‌ക്ക് അഭിഭാഷകന്‍ മാണി അഴിമതിക്കാരനായിരുന്നുവെന്ന് പറഞ്ഞത്.  ഇത് നാവുപിഴയെന്ന് വാദിക്കുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതും കോടതിയെ അപമാനിക്കുന്നതുമാണ്.

Tags: cpmകെ.എം. മാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.