ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
കോവിഡ് രോഗമുക്തി നിരക്കിലും വര്‍ധനവുണ്ട്. 97.17 ശതമാനമായ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 30,619,932 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 29,619,932 പേര്‍ക്ക് രോഗം ഭേദമായിക്കഴിഞ്ഞു. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍.
2.40 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടിപിആര്‍ അതേ സമയം കേരളത്തിലെ ടിപിആര്‍ പത്തിന് മുകളില്‍ തന്നെ തുടരുകയാണെന്നും കണക്കുകളില്‍ പറയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8037 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10.03 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
മഹാരാഷ്ട്രയാണ് രണ്ടാമതുള്ളത്. 9740 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്- 3715, ആന്ധ്രാപ്രദേശ്- 2100, കര്‍ണ്ണാടക- 2848, ബംഗാള്‍-885. ദല്‍ഹി- 54 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: