Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ഗുരുവായൂര്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി സൂചന

ഭരണസമിതിയുടെ അമരക്കാരനെ കുറിച്ച് എപ്പോഴും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുമ്പോള്‍, ആരോപണങ്ങളില്‍ അല്‍പ്പമെങ്കിലും കഴമ്പുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈയൊരു നീക്കം നടത്തിയത്. ഭരണസമിതി ചേരുന്നതിനിടെ അംഗങ്ങള്‍ ബഹിഷ്‌ക്കരിക്കുകയും,

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Jul 4, 2021, 06:35 pm IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി സൂചന. ഭരണസമിതിയുടെ കാലാവധി തീരാന്‍ വെറും ആറു മാസം മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ഈ കടുത്ത തീരുമാനത്തിലെത്തിയതെന്നും അറിയുന്നു. ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസിനെതിരെ ഭരണസമിതി അംഗങ്ങള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ തുടര്‍ന്നാണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ ഭരണസമിതിക്ക് രൂപം നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതത്രെ.

ഭരണസമിതിയുടെ അമരക്കാരനെ കുറിച്ച് എപ്പോഴും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുമ്പോള്‍, ആരോപണങ്ങളില്‍ അല്‍പ്പമെങ്കിലും കഴമ്പുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈയൊരു നീക്കം നടത്തിയത്. ഭരണസമിതി ചേരുന്നതിനിടെ അംഗങ്ങള്‍ ബഹിഷ്‌ക്കരിക്കുകയും, പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമാണ് പല യോഗങ്ങളും അവസാനിച്ചിട്ടുള്ളത്. ഭരണസമിതിക്കകത്തെ വിഴുപ്പലക്കല്‍ പൊതുജനമധ്യത്തില്‍ എത്തിയത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിടാന്‍ പദ്ധതിയിട്ടതെന്നും അറിയുന്നു. എന്നാല്‍ ചെയര്‍മാന്‍ നേരിട്ട് പാര്‍ട്ടി ഉന്നതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായാണ് അറിവ്.  

ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആയിരത്തിലേറെ അജണ്ടകള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ വിശ്രമിക്കുകയാണ്. കൂടിയാലോചനകളില്ലാതെ ചെയര്‍മാന്‍ ഏകാധിപതിയെപോലെ പെരുമാറുന്നുവെന്നാണ് ഭരണസമിതി അംഗങ്ങളിലെ ഭൂരിഭാഗവും ആരോപിക്കുന്നത്. ശരിയായ രീതിയില്‍ ഭരണസമിതി യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനാല്‍ പല അജണ്ടകളും അംഗങ്ങളുടെ എതിര്‍പ്പുമൂലം പരിഗണിക്കുന്നുമില്ല. ചെയര്‍മാന്റെ ഈ ഏകാധിപത്യ പ്രവണതക്ക് അഡ്മിനിസ്‌ട്രേറ്ററും പങ്കാളിയായതോടെ ഭരണസമിതി അംഗങ്ങളുടെ വിയോജിപ്പ് തെരുവിലുമെത്തി. ചെയര്‍മാന്റെ ശൈലി തുടരുന്ന ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഭരണകക്ഷി യൂണിയനായ ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ ഇപ്പോള്‍ സമരമുഖത്താണ്.

ഇതിനിടെ ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച നടന്ന ഭരണസമിതി യോഗത്തിന് പോലീസ് കാവലേര്‍പ്പെടുത്തിയത്, ഗുരുവായൂര്‍ ദേവസ്വത്തിനും, അതിലുപരി ശ്രീഗുരുവായൂരപ്പ ഭക്തരുടെ മനസ്സിനും ചെറുതായല്ല മുറിവേറ്റത്. ഇതില്‍പരം ഒരു നാണക്കേടിന് ഗുരുവായൂര്‍ ദേവസ്വം ഇതിനുമുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ല. ഇതിനിടെ, തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷം കൂടി ഈ ഭരണസമിതിക്ക് കാലവധി നീട്ടി നല്‍കാന്‍ ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിക്കിടക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ പല വികസന പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ഒരു വര്‍ഷം കൂടി ചെയര്‍മാന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചതെന്നും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.