ഒസിജക്ക്(ക്രൊയേഷ്യ): ഇന്ത്യയുടെ രാഹി സര്‍ണോബറ്റ്് ലോകകപ്പ് ഷൂട്ടിങ്ങില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി. അതേസമയം, ഇന്ത്യയുടെ മനു ഭാക്കര്‍ ഈ ഇനത്തില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ രാഹി 591 പോയിന്റോടെയാണ് സ്വര്‍ണം നേടിയത്. ഫ്രാന്‍സിന്റെ ലാമോളിക്കാണ് വെള്ളി മെഡല്‍.
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമാണിത്. ഇതിന് പുറമെ ഒരു വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്്. ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഷൂട്ടിങ് താരങ്ങള്‍ക്കായുള്ള അവസാന മത്സരമാണീ ലോകകപ്പ്.
















