Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫ്ളോറിഡയിൽ ബഹുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,156 പേരെ കുറിച്ച് വിവരമില്ല, സമ്പന്നർ താമസിച്ചിരുന്ന കെട്ടിടത്തിന് 40 വർഷത്തെ പഴക്കം

ന്യു യോർക്കിൽ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണതിന് സമാനമായ അന്തരീക്ഷമാണ് സംഭവ സ്ഥലത്ത്. ബന്ധുമിത്രാദികൾക്കായി ജനങ്ങൾ വേദനയോടെ കാത്തിരിക്കുന്നു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Jun 27, 2021, 04:15 pm IST
inUS

മയാമി: ഫ്‌ളോറിഡയിൽ ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ ഭാഗികമായി തകർന്ന് മരിച്ചവരുടെ എണ്ണം  അഞ്ചായി. ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ച കണ്ടെടുത്തു. 156  പേരെപ്പറ്റി വിവരമില്ലെന്നു മയാമി ഡെയ്‌ഡ്‌  കൗണ്ടി മേയർ ഡാനിയേല ലീവൈൻ കാവ പറഞ്ഞു. ഇവരെല്ലാം കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മരിച്ചവരിൽ പത്തു വയസുള്ള ഒരു കുട്ടിയേയും മാതാവ് സ്റ്റൈയ്‌സിയെയും(54 ) അന്റോണിയോ 83 ,ഗ്ലാഡിസ് ലോസാണോ 79 ,എന്നിവരും ഉൾപ്പെടുന്നു.ശനിയാഴ്ച തിരിച്ചറിഞ്ഞത് ഹൂസ്റ്റണിൽ നിന്നുള്ള മനുവേൽ ലഫോണ്ട് (54)നെയാണ്.

ന്യു യോർക്കിൽ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണതിന് സമാനമായ അന്തരീക്ഷമാണ് സംഭവ സ്ഥലത്ത്. ബന്ധുമിത്രാദികൾക്കായി ജനങ്ങൾ വേദനയോടെ കാത്തിരിക്കുന്നു. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ വിദഗ്ധർ സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട് അവശിഷടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ  ശബ്ദവീചികളും നായ്‌ക്കളെയും ഉപയോഗിക്കുന്നു. എല്ലാവിധ സഹായവും നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കി.

വ്യാഴാഴ്ച   പുലർച്ചെ 1.30ന്  മയാമി ബീച്ചിന് സമീപമുള്ള സർഫ്‌സൈഡ്  ടൗണിൽ  കോളിൻസ് അവന്യൂവിലുള്ള   ഷാംപ്‌ളെയിൻ ടവർസ്  ഭാഗീകമായി തകറുകയായിരുന്നു. 12  നിലകളുള്ള  കോപ്ലക്സിലെ 136  യൂണിറ്റുകളിൽ  പകുതിയോളം  ആണ് തകർന്നു വീണത്. തകർച്ച വീഡിയോയിൽ കാണാം.  സംഭവസമയത്ത്, കെട്ടിടത്തിലെ  താമസക്കാർ ഉറക്കത്തിലായിരുന്നു.

നാല്പതു വർഷം പഴക്കമുള്ള കെട്ടിടം കുറെ വർഷമായി അൽപാൽപം താഴുന്നുണ്ടായിരുന്നുവെന്നു  വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കടൽത്തീരമായതിനാൽ തുരുമ്പ് സാധ്യത കൂടുതലുണ്ട്.  മേജർ അറ്റകുറ്റപ്പണി ആരംഭിക്കാനിരിക്കെ  കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല.

സൗത്ത് അമേരിക്കൻ രാജ്യം പരാഗ്വേയുടെ ഫസ്റ്റ്  ലേഡിയുടെ സഹോദരിയും അഞ്ചു കുടുംബാംങ്ങളും കാണാതായവരിൽ പെടുന്നു. സമ്പന്നർ താമസിക്കുന്ന ഈ കെട്ടിടത്തിൽ 409,000 ഡോളർ മുതൽ 2.8 മില്യൺ ഡോളറാണ് ഒരു യൂണിറ്റിന്റെ മതിപ്പുവില. അപകടം നടന്ന കെട്ടിടത്തിന് സമീപമാണ് , ഇവാങ്ക  ട്രമ്പിന്റെയും കുഷ്നെറിന്റെയും വസതി.

കെട്ടിടത്തിലെ താമസക്കാരുടെ ബന്ധുക്കൾക്ക് ഈ നമ്പറിൽ  ഫ്ലോറിഡ അധികൃതരെ ബന്ധപ്പെടാം: 305-614-1819. 

കാണാതായവരിൽ  ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ലാന്‍ നെയ്ബ്രഫ (21) എന്ന വിദ്യാര്‍ത്ഥിയും ഗേള്‍ഫ്രണ്ട് ഡബോറ ബര്‍സഡിവിനും ഉള്‍പ്പെടുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ലാനിനെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചു മാതാവാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഫ്‌ളോറിഡായില്‍ ഒഴിവു ദിനങ്ങള്‍ ആഘോഷിക്കാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നള്ളവര്‍ താമസിച്ചിരുന്നതാണ് തകര്‍ന്നു വീണ കെട്ടിടം.  നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഫ്‌ളോറിഡായിലെ പല കെട്ടിടങ്ങളും ശരിയായ പരിശോധനകള്‍ നടത്താതെ ലീസിന് നല്‍കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.

സൗത്ത് ഫ്‌ളോറിഡായില്‍ ഇതിലും ഉയരം കൂടിയ നിരവധി കെട്ടിടങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ ഈ കെട്ടിടത്തിന് ഇങ്ങനെയൊന്ന് സംഭവിക്കാന്‍ കാരണമെന്താണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഫ്‌ളോറിഡാ ചാപ്റ്റര്‍ അസോസിയേറ്റഡ് ബില്‍ഡേഴ്‌സ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് സി.ഇ.ഓ. പീറ്റര്‍ ഡൈഗ് പറഞ്ഞു. 

Tags: buildingcollapseFlorida
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.