Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍; അവിസ്മരണീയം ഈ വിജയം

ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡാനിഷ് പടയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഡെന്മാര്‍ക്കിനും റഷ്യയ്‌ക്കും ഫിന്‍ലന്‍ഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും മികച്ച ഗോള്‍ ശരാശരി ഡെന്മാര്‍ക്കിന് തുണയായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 23, 2021, 11:07 am IST
inFootball

കോപ്പെന്‍ഹേഗന്‍: യൂറോ കപ്പില്‍ തങ്ങളുടെ അവിസ്മരണീയ പ്രകടനം പുറത്തെടുക്കാന്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരം വരെ ഡെന്‍മാര്‍ക്ക് കാത്തുനില്‍ക്കുകയായിരുന്നു. ആദ്യ രണ്ട് കളികളില്‍ ഫിന്‍ലന്‍ഡിനോടും ബെല്‍ജിയത്തോടും പരാജയപ്പെട്ട് ഡെന്‍മാര്‍ക്കിനെയായിരുന്നില്ല ഇന്നലെ പുലര്‍ച്ചെ സമാപിച്ച റഷ്യക്കെതിരായ മത്സരത്തില്‍ കണ്ടത്. കളിയുടെ സമസ്ത മേഖലകളിലും റഷ്യയെ ചുരുട്ടിക്കെട്ടിയ ഡാനിഷ് പോരാളികള്‍ ജയം സ്വന്തമാക്കിയത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്. ഈ വിജയം ഡെന്മാര്‍ക്കിനെ അവസാന 16-ല്‍ എത്തിക്കുകയും ചെയ്തു.

ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡാനിഷ് പടയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഡെന്മാര്‍ക്കിനും റഷ്യയ്‌ക്കും ഫിന്‍ലന്‍ഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും മികച്ച ഗോള്‍ ശരാശരി ഡെന്മാര്‍ക്കിന് തുണയായി.

ഡെന്മാര്‍ക്കിനായി മിക്കേല്‍ ഡാംസ്ഗാര്‍ഡ്, യൂസഫ് പോള്‍സെന്‍, ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെന്‍, ജോക്കിം മാലെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പെനാല്‍റ്റിയിലൂടെ ആര്‍ട്ടെം സ്യൂബ റഷ്യയ്‌ക്കായി ആശ്വാസ ഗോള്‍ നേടി. കളിയുടെ തുടക്കം മുതല്‍ ഡെന്മാര്‍ക്ക് ആക്രമിച്ചു കളിച്ചു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ ഏറെ മുന്നിട്ടുനിന്നു. വലിയ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ പരമാവധി ഗോളുകള്‍ നേടാനാണ് ടീം ശ്രമിച്ചത്. അതിന്റെ ഫലമായി 38-ാം മിനിറ്റില്‍ ഡാംസ്ഗാര്‍ഡിലൂടെ ആദ്യ ഗോള്‍ പിറന്നു. വെറും 20 വയസ്സു മാത്രമുള്ള ഡാംസ്ഗാര്‍ഡ് ഹോബ്യര്‍ഗില്‍ നിന്നു ലഭിച്ച പാസ് കൃത്യമായി പിടിച്ച് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പായിച്ചു. ആദ്യ പകുതിയില്‍ ഡെന്മാര്‍ക്ക് 1-0ന് മുന്നില്‍ നിന്നു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണം ഡാനിഷ് ടീം അഴിച്ചുവിട്ടു. 59-ാം മിനിറ്റില്‍ റഷ്യന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് അവര്‍ ലീഡ് ഉയര്‍ത്തി. പോള്‍സണ്‍ ഇത്തവണ ലക്ഷ്യം കണ്ടത്. എന്നാല്‍ 70-ാം മിനിട്ടില്‍ സോബോലേവിനെ പെനാല്‍ട്ടി ബോക്സിനകത്ത് വീഴ്‌ത്തിയതിന് റഷ്യയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നായകന്‍ സ്യൂബ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി. ഈ ഗോള്‍ വീണതോടെ റഷ്യ പ്രീ ക്വാര്‍ട്ടര്‍ ഏകദേശം ഉറപ്പിച്ചു. എന്നാല്‍, റഷ്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി 79-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍സണും 82-ാം മിനിട്ടില്‍ ജോക്കിം മാലെയും ഗോള്‍ നേടിയതോടെ റഷ്യന്‍ വന്മതില്‍ തകര്‍ന്നു. അവിശ്വസനീയ വിജയവുമായി ഡെന്മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. വെയ്ല്‍സാണ് പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ എതിരാളികള്‍.

Tags: യൂറോ കപ്പ്ഡെന്മാര്‍ക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്രീസിനെതിരെ ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു
Football

യൂറോ 2024 യോഗ്യതാ മത്സരം: ഫ്രാന്‍സിന് നാലാം ജയം

Football

യൂറോ 2024 യോഗ്യതാ റൗണ്ട്: ജയത്തുടര്‍ച്ചയുമായി ഫ്രാന്‍സ്

Football

അസെന്‍സിയോയെ റയല്‍ മാഡ്രിഡ് നിലനിര്‍ത്തുമെന്ന് ആഞ്ചലോട്ടി

Football

യൂറോ 2024 യോഗ്യതാ മത്സരം: നെതര്‍ലന്‍ഡ്‌സിന് ആദ്യ ജയം

Football

ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.