Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രാര്‍ത്ഥനയും പുരുഷപ്രയത്‌നവും

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 22, 2021, 05:34 pm IST
inSamskriti

ഒരു ഗ്രാമത്തില്‍ ഒരു ഗൃഹസ്ഥന്‍, ഭാര്യയോടും മകനോടുംകൂടി ജീവിച്ചിരുന്നു.  ജീവിത മാര്‍ഗ്ഗമായി അവര്‍ക്ക് ഒരു കാളവണ്ടി മാത്രമാണുണ്ടായിരുന്നത്. ഭാര്യ വലിയ ഭക്തയായിരുന്നു. അവര്‍ ദേവീദേവന്മാരുടെ സ്‌തോത്രങ്ങള്‍ ഉരുവിടുമായിരുന്നു. എന്നാല്‍ മകന് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും, അവന് അമ്മ ചൊല്ലാറുള്ള സ്‌തോത്രങ്ങള്‍ മിക്കതും, എന്നും കേള്‍ക്കുന്നതുകൊണ്ട് ഹൃദിസ്ഥമായിരുന്നു.  

കാലക്രമത്തില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ചുമതല മകനില്‍ വന്നുചേര്‍ന്നു. ഒരു ദിവസം പതിവുപോലെ കാളവണ്ടിയുമായി അയാള്‍ പുറത്തേക്കു പോയി. ചളിപിടിച്ചൊരു സ്ഥലത്തെത്തിയപ്പോള്‍ കാളവണ്ടി ചക്രങ്ങള്‍ പകുതിയോളം ചളിയില്‍ താഴ്ന്നുപോയി. സാഹചര്യം നിരീക്ഷിച്ച അയാള്‍ ഒരു കാര്യം നിരാശയോടെ മനസ്സിലായി. ചക്രങ്ങള്‍ വലിച്ചെടുക്കാന്‍  ഒരുപാട് ശക്തി ഉപയോഗിക്കേണ്ടിവരും. അലസത അതില്‍നിന്നും അയാളെ പിന്തിരിപ്പിച്ചു. ഒരു എളുപ്പമാര്‍ഗ്ഗം അയാളുടെ മനസ്സിലുദിച്ചു. ഈശ്വര നാമത്തിന്റെ ശക്തിയെപ്പറ്റി അമ്മ പല തവണ പറഞ്ഞിട്ടുള്ളത് അയാള്‍ ഓര്‍ത്തു. ഏതു അസാദ്ധ്യമായ കാര്യവും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കാമെന്നും അമ്മ പറഞ്ഞിരുന്നു. അയാള്‍ അടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടില്‍പോയിരുന്ന് തനിക്കറിയാവുന്ന സ്‌തോത്രങ്ങള്‍ പലതും ഓര്‍ത്തെടുത്തു. ഹനുമാനോടു കൂടുതല്‍ ഇഷ്ടമുണ്ടായിരുന്നതുകൊണ്ട് ഹനുമാനെ മനസ്സില്‍ ധ്യാനിച്ചു. സ്‌തോത്രങ്ങള്‍ തീവ്രതയോടെ ഉരുവിടാന്‍ തുടങ്ങി.

സമയം മദ്ധ്യാഹ്നമായി. ഇങ്ങനെ ഇരുന്നാല്‍ വണ്ടിയുടെ ചക്രങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ ദിവസത്തെ എല്ലാ പണികളും പാഴാവും. എങ്കിലും, നിരാശനാകാതെ അയാള്‍ കൂടുതല്‍ തീവ്രതയോടെ പ്രാര്‍ത്ഥന തുടങ്ങി.

ആ നിമിഷത്തില്‍ ഒരു വൃദ്ധന്‍ അവിടെയെത്തി. യുവാവിന്റെ കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വൃദ്ധന്‍ പറഞ്ഞു, ”മകനേ,നീ നിന്റെ അലസത ആദ്യം മാറ്റുക. അദ്ധ്വാനിക്കാതെ ഒന്നും നേടാന്‍ കഴിയില്ല. ഒരു അലസന്റെ യാന്ത്രികമായ പ്രാര്‍ത്ഥനകൊണ്ട് ഒരു ഫലവും സിദ്ധിക്കില്ല. ശ്രീരാമമന്ത്രം കാര്യസാധകമായതുതന്നെയാണ്. നാമം ചുണ്ടില്‍ തീവ്രമായി ഉരുവിട്ടുകൊണ്ട്, നീ നിന്റെ ശക്തിമുഴുവന്‍ ഉപയോഗിച്ച് വണ്ടിയുടെ ചക്രങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുക. അതോടെ നിന്നില്‍ ശ്രീരാമനോട് ഒരു ശരണാഗതഭാവം വന്നുചേരും. അപ്പോള്‍ എല്ലാ ശക്തികളും നിന്നിലേക്കു പ്രവഹിക്കും. വിജയം സുനിശ്ചിതമാണ്.” അത്രയും പറഞ്ഞ് വൃദ്ധന്‍ പോയി.

യുവാവിന് ഒരു പുതിയ ഉണര്‍വ്വുണ്ടായി. അലസത മാറി. അയാള്‍ക്ക് പുതിയ ഉര്‍ജ്ജവും ആത്മവിശ്വാസവും കൈവന്നു. വൃദ്ധന്‍ പറഞ്ഞതുപോലെ ചുണ്ടില്‍ രാമനാമവുമായി, വണ്ടിയുടെ ചക്രങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അധികം താമസിയാതെ അയാള്‍ക്ക് അവ ഉയര്‍ത്താന്‍ കഴിഞ്ഞു.

അമ്മ പറഞ്ഞു, ”ഈ കഥ വളരെ ലളിതമാണ്. പക്ഷേ അതില്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന സത്യാന്വേഷകര്‍ക്ക് ഒരു സന്ദേശം അടങ്ങിയിരിക്കുന്നുണ്ട്. ആദ്ധ്യാത്മിക ജീവിതം അലസമല്ല. കര്‍മ്മ നിരതമാണ്. പ്രാര്‍ത്ഥനയും പുരുഷപ്രയത്‌നവും ഏകോപിക്കണം. എങ്കില്‍മാത്രമേ, ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ പുരോഗതിയുണ്ടാവൂ.”

വിവ: കെ.എന്‍.കെ.നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.